ഇതാണ് നാനാ... ഇങ്ങനെയാണ് നാനാ...: ഷാഹിദും തൃപ്തിയും ഒരു മണിക്കൂറിലധികം വൈകി, വേദി വിട്ട് നാനാ പടേക്കർ Nana Patekar's Dramatic Exit from O Romeo Trailer Launch
ഷാഹിദ് കപൂറിനെയും തൃപ്തി ദിമ്രിയെയും നായികാനായകൻമാരാക്കി വിശാൽ ഭരദ്വാജ് ഒരുക്കുന്ന ഓ റോമിയോയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലെ നാടകീയ രംഗങ്ങളാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ച. പരിപാടി കൃത്യസമയത്ത് ആരംഭിക്കാത്തതിനെ തുടർന്ന് നടൻ ചടങ്ങിൽ നിന്നു നാനാ പടേക്കർ ക്ഷുഭിതനായി ഇറങ്ങിപ്പോയതാണ് സംഭവം. ഷാഹിദ് കപൂറിനും

ഷാഹിദ് കപൂറിനെയും തൃപ്തി ദിമ്രിയെയും നായികാനായകൻമാരാക്കി വിശാൽ ഭരദ്വാജ് ഒരുക്കുന്ന ഓ റോമിയോയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലെ നാടകീയ രംഗങ്ങളാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ച. പരിപാടി കൃത്യസമയത്ത് ആരംഭിക്കാത്തതിനെ തുടർന്ന് നടൻ ചടങ്ങിൽ നിന്നു നാനാ പടേക്കർ ക്ഷുഭിതനായി ഇറങ്ങിപ്പോയതാണ് സംഭവം. ഷാഹിദ് കപൂറിനും തൃപ്തി ദിമ്രിക്കും വേണ്ടി ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നതോടെയാണ് ക്ഷമ നശിച്ച് അദ്ദേഹം വേദി വിട്ടത്. ചടങ്ങിനെത്തിയ ആദ്യത്തെ പ്രമുഖരിൽ ഒരാളായിരുന്നു നാന.
‘നാന ചടങ്ങിൽ നിന്ന് പോയി, എങ്കിലും എനിക്ക് അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാനുണ്ട്. ക്ലാസിലെ ഏറ്റവും വികൃതിയായ കുട്ടിയെപ്പോലെയാണ് നാന. മറ്റുള്ളവരെ വിരട്ടുകയും എന്നാൽ ഏറ്റവും കൂടുതൽ രസിപ്പിക്കുകയും ചെയ്യുന്ന ഒരു കുട്ടി. എനിക്ക് നാനയെ 27 വർഷമായി അറിയാം, പക്ഷേ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കിൽ അത് ഗംഭീരമായേനെ. പക്ഷേ, ഞങ്ങൾ ഒരു മണിക്കൂർ കാത്തുനിർത്തിയതു കൊണ്ട് അദ്ദേഹം തന്റെ തനതായ ശൈലിയിൽ എഴുന്നേറ്റ് ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയി. അതിൽ ഞങ്ങൾക്ക് വിഷമം തോന്നിയില്ല, കാരണം ഇതാണ് നാനയെ നാനാ പടേക്കർ ആക്കുന്നതെന്ന് ഞങ്ങൾക്കറിയാം’ എന്നാണ് ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ സംവിധായകൻ വിശാൽ ഭരദ്വാജ് ഈ വിഷയത്തിൽ പ്രതികരിച്ചത്.
സാജിദ് നദിയാദ്‌വാല നിർമ്മിക്കുന്ന ഓ റൊമാിയോയിൽ നാനാ പടേക്കർ, അവിനാഷ് തിവാരി, തമന്ന ഭാട്ടിയ, ഫരീദ ജലാൽ എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തിലുണ്ട്. വിക്രാന്ത് മാസിയും ദിഷാ പഠാനിയും പ്രത്യേക അതിഥി വേഷങ്ങളിൽ എത്തുന്നു. ചിത്രം ഫെബ്രുവരി 13നു റിലീസ് ചെയ്യും.