തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരങ്ങളിൽ ‘മലയാളിപ്പെൺതിളക്കം’. 2016 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അഞ്ച് വർഷങ്ങളിൽ മികച്ച നടിയായത് മലയാളി താരങ്ങൾ. 2016ൽ പാമ്പു സട്ടൈയിലെ പ്രകടനത്തിലൂടെ കീർത്തി സുരേഷ്, 2017ൽ അരം എന്ന ചിത്രത്തിലൂടെ നയൻതാര, 2019ൽ അസുരൻ എന്ന

തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരങ്ങളിൽ ‘മലയാളിപ്പെൺതിളക്കം’.

2016 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അഞ്ച് വർഷങ്ങളിൽ മികച്ച നടിയായത് മലയാളി താരങ്ങൾ. 2016ൽ പാമ്പു സട്ടൈയിലെ പ്രകടനത്തിലൂടെ കീർത്തി സുരേഷ്, 2017ൽ അരം എന്ന ചിത്രത്തിലൂടെ നയൻതാര, 2019ൽ അസുരൻ എന്ന ചിത്രത്തിലൂടെ മഞ്ജു വാരിയ, 2020ല്‍ സൂരറൈ പോട്രിലൂടെ അപർണ ബാലമുരളി, 2021ൽ ‘ജയ് ഭീമി’ലൂടെ ലിജോ മോൾ എന്നിവരാണ് മികച്ച നടിമാരായത്. 2022ൽ സായ് പല്ലവിയാണ് മികച്ച നടി, 2018ൽ ജ്യോതികയാണ് മികച്ച നടി.

ADVERTISEMENT

ഇവിടെയും തീർന്നില്ല മലയാളപ്പെരുമ. 2016 മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം- വൈക്കം വിജയലക്ഷ്മി (വേലൈനു വന്തിട്ടു വെള്ളക്കാരൻ), മികച്ച വില്ലൻ- റഹ്മാൻ (ഒരു മുഗത്തിറൈ). 2017 മികച്ച ഹാസ്യനടി- ഉർവശി (മകളിർ മട്ടും). 2020 മികച്ച ഗായിക- വർഷ രഞ്ജിത്ത് (തായ് നിലം സിനിമയിലെ ആഗായം മേലെ) എന്നിങ്ങനെ മലാളികൾ പുരസ്കാരപ്പട്ടികയിലുണ്ട്.

ഫെബ്രുവരി 13ന് ചെന്നൈയിലെ കലൈവാനർ അരങ്ങിൽ നടക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അവാർഡുകൾ സമ്മാനിക്കും. മികച്ച നടനും നടിക്കും ഒരു പവൻ സ്വർണ മെഡലും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും.

ADVERTISEMENT
Tamil Nadu State Film Awards: A Showcase for Malayalam Talent:

Malayalam actresses have shone brightly at the Tamil Nadu State Film Awards, dominating the Best Actress category for several years. From 2016 to 2022, numerous talented women from Kerala have been recognized for their outstanding performances in Tamil cinema.

ADVERTISEMENT