‘ബാലയ്യ ചോദിച്ചാൽ വിൻഡോ സീറ്റ് മാത്രമല്ല പൈലറ്റ് സീറ്റ് വരെ വിട്ടുകൊടുക്കണം’: കാബിൻ ക്രൂവിന്റെ വിഡിയോ പാൻ ഇന്ത്യൻ വൈറൽ Nandamuri Balakrishna's IndiGo Flight Incident Goes Viral
വിമാനത്തിൽ ബുക്ക് വിൻഡോ സീറ്റ് ലഭിക്കാത്തതിനാൽ ഒരു യാത്രക്കാരൻ പ്രശ്നമുണ്ടാക്കിയതിനെക്കുറിച്ച് ഇൻഡിഗോ വിമാനത്തിലെ കാബിൻ ക്രൂവായ ശ്രീലക്ഷ്മി പങ്കുവച്ച ഇൻസ്റ്റാഗ്രാം റീൽ സോഷ്യൽ മീഡിയയിൽ വൈറലായത് നിമിഷനേരത്തിനുള്ളിലാണ്. കാരണം ശ്രീലക്ഷ്മിയുടെ വിഡിയോയിലുള്ള ആ ‘യാത്രക്കാരൻ’ സാക്ഷാൽ ‘ബാലയ്യ’യാണ് –

വിമാനത്തിൽ ബുക്ക് വിൻഡോ സീറ്റ് ലഭിക്കാത്തതിനാൽ ഒരു യാത്രക്കാരൻ പ്രശ്നമുണ്ടാക്കിയതിനെക്കുറിച്ച് ഇൻഡിഗോ വിമാനത്തിലെ കാബിൻ ക്രൂവായ ശ്രീലക്ഷ്മി പങ്കുവച്ച ഇൻസ്റ്റാഗ്രാം റീൽ സോഷ്യൽ മീഡിയയിൽ വൈറലായത് നിമിഷനേരത്തിനുള്ളിലാണ്. കാരണം ശ്രീലക്ഷ്മിയുടെ വിഡിയോയിലുള്ള ആ ‘യാത്രക്കാരൻ’ സാക്ഷാൽ ‘ബാലയ്യ’യാണ് – തെലുങ്ക് സിനിമയിലെ താരരാജാവ് നന്ദമൂരി ബാലകൃഷ്ണ!
ഒരു സാധാരണ യാത്രക്കാരനെപ്പോലെ സീറ്റിനായി വാശിപിടിക്കുന്ന ബാലയ്യയുടെ വിഡിയോ ശ്രീലക്ഷ്മി പോസ്റ്റ് ചെയ്തതോടെ കമന്റുകൾ പെരുമഴയായി. ‘പ്രശസ്ത നടനും ആന്ധ്രാപ്രദേശ് എം.എൽ.എയുമായ ശ്രീ നന്ദമൂരി ബാലകൃഷ്ണ ഞങ്ങളുടെ യാത്രയിൽ ഒരു യാത്രക്കാരനായിരുന്നു. അദ്ദേഹത്തെ ഞങ്ങളോടൊപ്പം ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്’ എന്നാണ് ഇൻസ്റ്റാഗ്രാമിൽ വിഡിയോ പങ്കുവച്ച് ശ്രീലക്ഷ്മി കുറിച്ചു.
‘ഒറ്റ തട്ടിന് ഒരു എയർപോർട്ടിൽ നിന്ന് അടുത്ത എയർപോർട്ടിലേക്ക് ആ വിമാനം എറിഞ്ഞു കളയാൻ കഴിവുള്ള മനുഷ്യനാണ് അവിടെ ഇരിക്കുന്നത്’ എന്നാണ് വിഡിയോയ്ക്ക് ലഭിച്ച ഒരു രസികൻ കമൻറ്. ‘ബാലയ്യ ചോദിച്ചാൽ വിൻഡോ സീറ്റ് മാത്രമല്ല പൈലറ്റ് സീറ്റ് വരെ വിട്ടുകൊടുക്കണം’ എന്നു മറ്റൊരാൾ കുറിച്ചു.
എന്തായാലും യാദൃച്ഛികമായി നടന്ന ഒരു ചെറിയ തർക്കം ഇപ്പോൾ പാൻ ഇന്ത്യൻ വൈറലാണ്.