ബോളിവുഡിലെ എക്കാലത്തേയും ഹിറ്റ് ഗാനങ്ങളിലൊന്നായ ‘റംബാ ഹോ ഹോ...’ അടുത്തിടെ വീണ്ടും തരംഗമായത് ‘ദുരന്ധർ’ സിനിമയിലെ സഞ്ജയ് ദത്തിന്റെ എൻട്രി സീനിലൂടെയാണ്. 1981-ൽ പുറത്തിറങ്ങിയ ‘അർമാൻ’ എന്ന ചിത്രത്തിലെ ഉഷ ഉതുപ്പ് പാടിയ ‘റംബാ ഹോ ഹോ ഹോ’ യ്ക്കൊപ്പം സ്ക്രീനിൽ ചുവടുവച്ചത് നടി കൽപന അയ്യർ ആണ്. വർഷങ്ങൾക്കു ശേഷം,

ബോളിവുഡിലെ എക്കാലത്തേയും ഹിറ്റ് ഗാനങ്ങളിലൊന്നായ ‘റംബാ ഹോ ഹോ...’ അടുത്തിടെ വീണ്ടും തരംഗമായത് ‘ദുരന്ധർ’ സിനിമയിലെ സഞ്ജയ് ദത്തിന്റെ എൻട്രി സീനിലൂടെയാണ്.

1981-ൽ പുറത്തിറങ്ങിയ ‘അർമാൻ’ എന്ന ചിത്രത്തിലെ ഉഷ ഉതുപ്പ് പാടിയ ‘റംബാ ഹോ ഹോ ഹോ’ യ്ക്കൊപ്പം സ്ക്രീനിൽ ചുവടുവച്ചത് നടി കൽപന അയ്യർ ആണ്. വർഷങ്ങൾക്കു ശേഷം, അടുത്തിടെ കുടുംബത്തിൽ നടന്ന കല്യാണ ആഘോഷങ്ങൾക്കിടെ കൽപന വീണ്ടും ഈ പാട്ടിനൊപ്പം നൃത്തം ചെയ്തതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പ്രായത്തെ വെല്ലുന്ന ഊർജത്തോടെയായിരുന്നു കൽപ്പനയുടെ പ്രകടനം.

ADVERTISEMENT

ഇപ്പോഴിതാ, അക്കാലത്ത് ഇത്രയും വലിയ പ്രേക്ഷക ശ്രദ്ധ കിട്ടിയിട്ടും സിനിമയിൽ നിന്നു വിട്ടുനിൽക്കാനുണ്ടായ തീരുമാനത്തേക്കുറിച്ചു ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

കാസ്റ്റിങ് ഏജന്റുകളും സെക്രട്ടറിമാരും മാനേർജമാരുമൊക്കെ ഉണ്ടായിരുന്ന കാലമാണത്. തനിക്ക് അത്തരത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ല. താൻ ജോലിയും ഉത്തരവാദിത്തങ്ങളുമെല്ലാം ഒറ്റയ്ക്കാണ് ചെയ്തത്, സഹോദരിയും അമ്മയും പിന്തുണയുമായുണ്ടായിരുന്നു. ഇൻഡസ്ട്രിയിൽ ഒരു കൂട്ടുകെട്ടിന്റെയും ഭാഗമായിരുന്നില്ല. താൻ ചെയ്യുന്ന കാര്യത്തിൽ സന്തോഷം കണ്ടെത്താൻ കഴിയാതിരുന്നതിനാലാണ് സിനിമ വിടാൻ തീരുമാനിച്ചതെന്നും ഇന്ത്യാ ടുഡേയോട് സംസാരിക്കവേ കൽപന പറഞ്ഞു.

ADVERTISEMENT

സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുള്ളതിനേക്കുറിച്ചും കൽപന പറഞ്ഞു. ആർക്കും തന്നെ സമീപിക്കാവുന്നതാണ്. ആവശ്യമുണ്ടെങ്കിൽ തന്നെ കണ്ടെത്തുക എന്നത് അത്ര പാടുള്ള കാര്യമല്ല. പക്ഷേ സമയം വന്നിട്ടില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ തന്റെ സമയം വന്നുവെന്ന് തോന്നുന്നുണ്ട്, ആരെങ്കിലും അന്വേഷിച്ചു വരുമോയെന്ന് നോക്കാമെന്നും കൽപന പറഞ്ഞു.

വിഡിയോ പങ്കുവച്ചതിന് ശേഷം താൻ ഇത് ചെയ്‌തെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് കല്പന കുറിച്ചത്. ഏറെക്കാലമായി നൃത്തം ചെയ്തിട്ടില്ലെന്നും താരം.

ADVERTISEMENT

1980-1990 കാലഘട്ടത്തിൽ ബോളിവുഡിൽ സജീവമായിരുന്നു കൽപന. നൂറോളം സിനിമകളിൽ അഭിനയിച്ചു. സൗന്ദര്യ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.

Kalpana Iyer Revisits 'Ramba Ho Ho' Fame with Viral Dance:

Kalpana Iyer, the actress who danced to the iconic 'Ramba Ho Ho' in the 1981 film 'Armaan', has recently gone viral for her energetic performance at a family wedding. She also opened up about her decision to step away from cinema despite its initial success and expressed her desire for a comeback.

ADVERTISEMENT