‘നമ്മുടെ കുഞ്ഞ്, ആലിൻ ഷെറിൻ എബ്രഹാം...നിങ്ങളെ ഞാൻ സല്യൂട്ട് ചെയ്യുന്നു’: കുറിപ്പുമായി കമൽഹാസൻ Baby Alin Sherin Abraham Becomes Youngest Organ Donor in Kerala
നാലുപേർക്ക് പുതുജീവിതമേകി ഈ ലോകത്തോടു വിടപറഞ്ഞു പോയ പത്തുമാസം പ്രായമുള്ള കുരുന്ന് ആലിൻ ഷെറിൻ എബ്രഹാമിന്റെ ഓർമകൾക്കു മുന്നിൽ പ്രണാമം അർപ്പിച്ച് നടൻ കമൽഹാസൻ. ‘അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ, നിങ്ങളെ ഞാൻ സല്യൂട്ട് ചെയ്യുന്നു. നമ്മുടെ കുഞ്ഞ്, ആലിൻ ഷെറിൻ എബ്രഹാം, അവളുടെ അമ്മയുടെ ഉദരത്തിൽ ഏതാനും മാസങ്ങൾ

നാലുപേർക്ക് പുതുജീവിതമേകി ഈ ലോകത്തോടു വിടപറഞ്ഞു പോയ പത്തുമാസം പ്രായമുള്ള കുരുന്ന് ആലിൻ ഷെറിൻ എബ്രഹാമിന്റെ ഓർമകൾക്കു മുന്നിൽ പ്രണാമം അർപ്പിച്ച് നടൻ കമൽഹാസൻ.
‘അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ, നിങ്ങളെ ഞാൻ സല്യൂട്ട് ചെയ്യുന്നു. നമ്മുടെ കുഞ്ഞ്, ആലിൻ ഷെറിൻ എബ്രഹാം, അവളുടെ അമ്മയുടെ ഉദരത്തിൽ ഏതാനും മാസങ്ങൾ ജീവിച്ചു; പിന്നീട് പത്ത് മാസം അവളുടെ മാതാപിതാക്കളുടെ അതിരില്ലാത്ത സ്‌നേഹാലിംഗനങ്ങൾക്കിടയിലും. ഇപ്പോഴിതാ, അവൾ മറ്റ് അഞ്ച് കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്നു’ എന്നാണ് കമൽ ഹാസൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായി മാറിയിരിക്കുകയാണ് ആലിൻ. വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ആലിന് മസ്തിഷ്കമരണം സംഭവിച്ചതോടെയാണ് മാതാപിതാക്കൾ അവയവദാനം ചെയ്യാൻ തീരുമാനിച്ചത്. അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിന് കഴിഞ്ഞ അഞ്ചിന് എംസി റോഡിൽ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ആലിന്റെ ഇരുവൃക്കകളും കരളും ഉൾപ്പെടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.6 മാസം പ്രായമുള്ള ധ്രിയയും 10 വയസ്സുള്ള ശ്രേയയുമാണ് അവയവങ്ങൾ സ്വീകരിച്ചത്. ധ്രിയയുടെ ശസ്ത്രക്രിയ കിംസ് ഹെൽത്തിലും ശ്രേയയുടെ ശസ്ത്രക്രിയ മെഡിക്കൽ കോളജ് ആശുപത്രിയിലുമാണു നടന്നത്. ആലിനിന്റെ കരൾ ധ്രിയയും വൃക്കകൾ ശ്രേയയും സ്വീകരിച്ചു.