‘ഇനി പൊറോട്ട ഇല്ലാത്തതുകൊണ്ടാണോ കുട്ടി ബീഫ് കഴിക്കാത്തത്’: ‘ദി കേരള സ്റ്റോറി 2’ ട്രെയിലറിനെ ട്രോളി സോഷ്യൽ മീഡിയ Social Media Roasts 'The Kerala Story 2' Trailer
‘ദി കേരള സ്റ്റോറി 2’ ട്രെയിലറിനെ ട്രോളി സോഷ്യൽ മീഡിയ. വിവാദമായ ‘ദി കേരള സ്റ്റോറി’യുടെ തുടർച്ചയായി എത്തുന്ന ‘ദി കേരള സ്റ്റോറി 2’ വിന്റെ ട്രെയിലറിലും ആദ്യചിത്രത്തിലേതുപോലെ വിദ്വേഷമാണ് നിഴലിക്കുന്നതെന്നാണ് വിമര്‍ശനം. ചിത്രത്തില്‍ കേരളത്തില്‍ നിന്നുമുള്ള പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന

‘ദി കേരള സ്റ്റോറി 2’ ട്രെയിലറിനെ ട്രോളി സോഷ്യൽ മീഡിയ. വിവാദമായ ‘ദി കേരള സ്റ്റോറി’യുടെ തുടർച്ചയായി എത്തുന്ന ‘ദി കേരള സ്റ്റോറി 2’ വിന്റെ ട്രെയിലറിലും ആദ്യചിത്രത്തിലേതുപോലെ വിദ്വേഷമാണ് നിഴലിക്കുന്നതെന്നാണ് വിമര്‍ശനം. ചിത്രത്തില്‍ കേരളത്തില്‍ നിന്നുമുള്ള പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം രസകരമായ ട്രോളുകൾക്കാണ് വിധേയമാകുന്നത്.
ബീഫ് കഴിക്കുന്ന രംഗത്തിന് ഇനി ആളെ ആവശ്യമുണ്ടെങ്കില്‍ പറയണമെന്നും നിര്‍ബന്ധിക്കാതെ തന്നെ കഴിക്കാമെന്നുമാണ് ട്രോൾ. ബീഫിനൊക്കെ എന്തൊരു വിലയാണെന്നും ഇങ്ങനെ തുപ്പിക്കളയാമോ എന്നും ചിലര്‍ ചോദിക്കുന്നു. ഇനി പൊറോട്ട ഇല്ലാത്തതുകൊണ്ടാണോ കുട്ടി ബീഫ് കഴിക്കാത്തതെന്നാണ് ചിലരുടെ സംശയം. നമുക്ക് അറിയാത്ത വേറെ കേരളമുണ്ടോ, നമ്മൾ പോലും അറിയാതെ നമ്മൾ അധോലോകമായിരിക്കുന്നു, ബീഫ് കഴിച്ചുകൊണ്ട് ട്രെയിലര്‍ കാണുന്നവരുണ്ടോ ? എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
കാമാഖ്യ നാരായണ സിങ് ആണ് ദി കേരള സ്റ്റോറി 2 സംവിധാനം ചെയ്യുന്നത്. വിപുൽ ഷാ നിർമിക്കുന്ന ചിത്രത്തിൽ ആഷിൻ എ. ഷായാണ് സഹനിർമാതാവ്.