അരുന്ധതി റോയിയുടെ തിരക്കഥയിൽ ഷാരുഖ് ഖാൻ അഭിനയിച്ച സിനിമ: 37 വർഷം കഴിഞ്ഞു തിയറ്റിലേക്ക് Arundhati Roy's 'In Which Annie Gives It Those Ones' Starring Shah Rukh Khan Hits Theaters in 4K
ലോകപ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയ് തിരക്കഥ എഴുതി ബോളിവുഡിലെ സൂപ്പർതാരം ഷാരൂഖ് ഖാൻ അഭിനയിച്ച ‘In Which Annie Gives It Those Ones’ തിയറ്ററിലേക്ക്. 37 വർഷം മുൻപ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ സിനിമ മുൻപ് ദൂരദർശനിൽ മാത്രമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.

ലോകപ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയ് തിരക്കഥ എഴുതി ബോളിവുഡിലെ സൂപ്പർതാരം ഷാരൂഖ് ഖാൻ അഭിനയിച്ച ‘In Which Annie Gives It Those Ones’ തിയറ്ററിലേക്ക്. 37 വർഷം മുൻപ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ സിനിമ മുൻപ് ദൂരദർശനിൽ മാത്രമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രദീപ് കിഷൻ സംവിധാനം ചെയ്ത ചിത്രത്തിൽ അരുന്ധതി റോയ്, ഷാരൂഖ് ഖാൻ, റോഷൻ സേഥ്, അർജുൻ റെയ്‌ന, മനോജ് ബാജ്‌പേയ് തുടങ്ങിയവരാണ് അഭിനേതാക്കൾ. അക്കാലത്തു സിനിമയിൽ കാര്യമായ അവസരങ്ങളൊന്നുമില്ലാതിരുന്ന ഷാരൂഖ് ഖാനും മനോജ് ബാജ്‌പേയിയും വളരെ ചെറിയ റോളിലാണ് സിനിമയിൽ.
4Kഫോർമാറ്റിലേക്കു മാറ്റി ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ മാർച്ച് 13– നു ‘In Which Annie Gives It Those Ones’ തിയേറ്ററുകളിലെത്തിക്കും. സിനിമയുടെ ഈ പുതിയ പതിപ്പ് ഫെബ്രുവരിയിൽ ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. അരുന്ധതി റോയ് ആദ്യമായി തിരക്കഥയൊരുക്കിയ ഈ സിനിമ 1989– ൽ മികച്ച ചിത്രം (ഇംഗ്ലീഷ് വിഭാഗം), മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിൽ ദേശീയപുരസ്‌കാരം നേടിയിരുന്നു. 1970 - കളിലെ ഡൽഹി ആർക്കിടെക്ചറൽ സ്‌കൂളിലെ വിദ്യാർഥികളുടെ ജീവിതത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്.