അനുഷ്ക ഷെട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞോ ? ചിത്രം ‘സീക്രട്ട് സെറിമണി’യുടെ തെളിവെന്നു പ്രചരണം: സത്യം ഇതാണ് Anushka Shetty Engagement Rumors Debunked
തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം 2016 - ൽ ഹൈദരാബാദിൽ നടന്ന ഫാഷൻ ഷോയിൽ നിന്നുള്ളത്. എട്ടു വർഷം മുൻപ് നടന്ന ഫാഷൻ ഷോയ്ക്കിടെ റാംപിൽ ഒരു മോഡലിനൊപ്പം അനുഷ്ക പോസ് ചെയ്യുന്നതാണ് ചിത്രത്തിലുള്ളത്. ഒരു പുരുഷനൊപ്പം അനുഷ്ക നിൽക്കുന്ന ചിത്രം ‘സീക്രട്ട്

തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം 2016 - ൽ ഹൈദരാബാദിൽ നടന്ന ഫാഷൻ ഷോയിൽ നിന്നുള്ളത്. എട്ടു വർഷം മുൻപ് നടന്ന ഫാഷൻ ഷോയ്ക്കിടെ റാംപിൽ ഒരു മോഡലിനൊപ്പം അനുഷ്ക പോസ് ചെയ്യുന്നതാണ് ചിത്രത്തിലുള്ളത്.
ഒരു പുരുഷനൊപ്പം അനുഷ്ക നിൽക്കുന്ന ചിത്രം ‘സീക്രട്ട് സെറിമണി’യുടെ തെളിവ് എന്ന നിലയിലാണ് പലരും പങ്കുവയ്ക്കുന്നത്. എന്നാൽ ഈ പ്രചരണങ്ങളിൽ യാതൊരു വാസ്തവവുമില്ലെന്ന് വ്യക്തമായിരിക്കുകയാണ് താരത്തിന്റെ ടീം. അനുഷ്ക ഷെട്ടിയുടെ വിവാഹനിശ്ചയം രഹസ്യമായി കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാകുന്ന പശ്ചാത്തലത്തിലാണ് സംഭവത്തിന്റെ യാഥാർത്ഥ്യം താരത്തിന്റെ ഔദ്യോഗിക വക്താക്കൾ സ്ഥിരീകരിച്ചത്.
അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് മാധ്യമപ്രവർത്തനത്തിന്റെ പരിധി ലംഘിക്കുന്നതാണെന്ന് താരത്തിന്റെ ടീം ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കാതെ ഒരാളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങൾ വാർത്തയാക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. മാധ്യമങ്ങൾ ഉത്തരവാദിത്തബോധത്തോടെ പെരുമാറണം. വ്യക്തിയുടെ സ്വകാര്യത സംബന്ധിച്ച കാര്യങ്ങൾ ദൈനംദിന തലക്കെട്ടുകളാക്കി മാറ്റരുത്. സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ഇത്തരം വാർത്തകളിൽ പലപ്പോഴും അവരുടെ പ്രായത്തെക്കുറിച്ചുള്ള അനാവശ്യമായ പരാമർശങ്ങൾ ഉണ്ടാകാറുണ്ട്. പുരുഷ അഭിനേതാക്കൾ ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വരാറില്ല. എന്നാൽ നടിമാരുടെ പ്രായവും വിവാഹവും നിരന്തരം ചർച്ചയാക്കുന്നത് ലിംഗപരമായ വിവേചനമാണ്. ഇത് ഒരു തരത്തിലുള്ള ‘ഏജ് ഷെയ്മിങ്’ ആണ്. ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്. കരിയറിലും വ്യക്തിജീവിതത്തിലും അന്തസ്സും മാന്യതയും എപ്പോഴും പുലർത്തുന്ന വ്യക്തിയാണ് അനുഷ്ക ഷെട്ടി. പ്രശസ്തിക്ക് വേണ്ടി ഒരിക്കലും പബ്ലിസിറ്റി ഗിമ്മിക്കുകളെ അവർ ആശ്രയിച്ചിട്ടില്ല. തന്റെ സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് അവർ. വിവാഹം എന്നത് ഒരാളുടെ തികച്ചും വ്യക്തിപരമായ തീരുമാനമാണ്. അതിനെ വാർത്തകൾക്കും ക്ലിക്കുകൾക്കും വേണ്ടി സെൻസേഷണലൈസ് ചെയ്യരുത്. ഊഹാപോഹങ്ങൾ ഒരിക്കലും ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനത്തിന് പകരമാകില്ല. ഒരു വ്യക്തിയുടെ സ്വകാര്യതയെ മാനിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. വിവാഹം പോലുള്ള കാര്യങ്ങളിൽ ഔദ്യോഗികമായ അറിയിപ്പ് വരുന്നത് വരെ മാധ്യമങ്ങൾ കാത്തിരിക്കണമെന്നും പറഞ്ഞുകൊണ്ടാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്.