‘നിങ്ങള്‍ക്ക് എന്തും ചെയ്യാം, പക്ഷെ ഞാന്‍ നിങ്ങളെ ഡിവോഴ്‌സ് ചെയ്യില്ല’: താന്‍ ഒരു നല്ല ഭര്‍ത്താവായിരുന്നില്ലെന്ന് പീയുഷ് മിശ്ര Piyush Mishra's Journey: From Neglectful Husband to Appreciative Partner
താന്‍ ഒരു നല്ല ഭര്‍ത്താവായിരുന്നില്ലെന്നും മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിട്ടും ഭാര്യ തന്നെ വിട്ടു പിരിഞ്ഞില്ലെന്നും നടനും ഗായകനുമായ പീയുഷ് മിശ്ര. ‘‘ഇപ്പോള്‍ ഞാന്‍ നല്ല ഭര്‍ത്താവാണ്. പക്ഷെ നേരത്തെ ആയിരുന്നില്ല. ഒട്ടും ഉത്തരവാദിത്തമുണ്ടായിരുന്നില്ല. ഞാനൊരു ഭര്‍ത്താവായെന്ന് അംഗീകരിക്കുന്നത് വളരെ

താന്‍ ഒരു നല്ല ഭര്‍ത്താവായിരുന്നില്ലെന്നും മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിട്ടും ഭാര്യ തന്നെ വിട്ടു പിരിഞ്ഞില്ലെന്നും നടനും ഗായകനുമായ പീയുഷ് മിശ്ര.
‘‘ഇപ്പോള്‍ ഞാന്‍ നല്ല ഭര്‍ത്താവാണ്. പക്ഷെ നേരത്തെ ആയിരുന്നില്ല. ഒട്ടും ഉത്തരവാദിത്തമുണ്ടായിരുന്നില്ല. ഞാനൊരു ഭര്‍ത്താവായെന്ന് അംഗീകരിക്കുന്നത് വളരെ വൈകിയാണ്. ഒരുപാട് സമയമെടുത്തു. 10-15 വര്‍ഷം വേണ്ടി വന്നു അവള്‍ എന്റെ ഭാര്യയാണെന്ന തിരിച്ചറിവുണ്ടാകാന്‍. അതിന് മുമ്പ് അവള്‍ എന്റെ മക്കളുടെ അമ്മയും എനിക്ക് ഭക്ഷണമുണ്ടാക്കി തരുന്ന, വീട് നോക്കുന്ന സ്ത്രീയും മാത്രമായിരുന്നു. അതിനപ്പുറമൊരു ഫീലിങും ഉണ്ടായിരുന്നില്ല. ഞാന്‍ വളരെ ഡ്രൈ ആയ വ്യക്തിയാണ്. പ്രിയയോട് മാത്രമല്ല എല്ലാത്തിനോടും. എനിക്കൊരു വികാരവും തോന്നാറില്ല. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഞാന്‍ വിപാസന പരിശീലിക്കുന്നുണ്ട്. അതിലൂടെ എനിക്ക് വികാരങ്ങള്‍ അനുഭവിക്കാനായി. അടുത്തയാള്‍ക്കും വേദനയുണ്ടെന്നും അവര്‍ എമ്പതി അര്‍ഹിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞു. അതിന് മുമ്പ് ഞാനൊരു അസാധാരണ മനുഷ്യനായിരുന്നു. ആന്റി സോഷ്യല്‍ ആയിരുന്നു. കഠിനാധ്വാനം ചെയ്തില്ലായിരുന്നെങ്കില്‍ പൂര്‍ണമായും ഒറ്റപ്പെട്ടേനെ. ജോലിയാണ് എന്നെ രക്ഷിച്ചത്. അവള്‍ എന്നെ പ്രണയിച്ചു. എനിക്ക് വേണ്ടി വീട്ടുകാരെ എതിര്‍ത്തു. എനിക്കൊപ്പം ഒളിച്ചോടി വന്നു. അവള്‍ എനിക്കായി ഒരുപാട് കാര്യങ്ങള്‍ ത്യജിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് എന്തും ചെയ്യാം. പക്ഷെ ഞാന്‍ നിങ്ങളെ ഡിവോഴ്‌സ് ചെയ്യില്ലെന്നാണ് അവള്‍ പറഞ്ഞത്. അവള്‍ എനിക്കൊപ്പം നിന്നുവെന്നത് അവളുടെ മഹത്വമാണ്. ഇന്ന് ഞാനത് മനസിലാക്കുന്നു. അതിനെ വിശേഷിപ്പിക്കാന്‍ വേറെ വാക്കുകളില്ല. അവളുടെ മഹത്വമാണ് ഞങ്ങളുടെ ദാമ്പത്യ ജീവിതത്തെ പിടിച്ചു നിര്‍ത്തിയത്. ഞാന്‍ ഭാഗ്യവാനാണ്’’.– ശുഭാങ്കര്‍ മിശ്രയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പീയുഷ് മിശ്ര പറഞ്ഞതിങ്ങനെ.