‘പ്രണയം പരമമല്ല, എന്നാൽ അതില്ലാത്തതെല്ലാം അർഥശൂന്യവുമാണ്’: ചർച്ചയായി തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി Trisha Krishnan's Cryptic Love Quote Goes Viral
പ്രണയവുമായി ബന്ധപ്പെടുത്തി നടി തൃഷ കൃഷ്ണൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയാകുന്നു. ‘പ്രണയം പരമമല്ല, എന്നാൽ അതില്ലാത്തതെല്ലാം അർഥശൂന്യവുമാണ്’ എന്നാണ് തൃഷ ഇൻസ്റ്റഗ്രാം സ്‍റ്റോറിയായി കുറിച്ചത്. ഇതിനോട് ചേർത്ത് ‘ഫാക്ട്’ എന്നുകൂടി തൃഷ കുറിച്ചിട്ടുണ്ട്. തർക്കിക്കാൻ വരുന്നവരോട് പ്രതികരിക്കാൻ

പ്രണയവുമായി ബന്ധപ്പെടുത്തി നടി തൃഷ കൃഷ്ണൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയാകുന്നു. ‘പ്രണയം പരമമല്ല, എന്നാൽ അതില്ലാത്തതെല്ലാം അർഥശൂന്യവുമാണ്’ എന്നാണ് തൃഷ ഇൻസ്റ്റഗ്രാം സ്‍റ്റോറിയായി കുറിച്ചത്. ഇതിനോട് ചേർത്ത് ‘ഫാക്ട്’ എന്നുകൂടി തൃഷ കുറിച്ചിട്ടുണ്ട്.
തർക്കിക്കാൻ വരുന്നവരോട് പ്രതികരിക്കാൻ കഴിയുന്ന മാനസികാവസ്ഥയിലല്ല താൻ എന്നു വ്യക്തമാക്കുന്ന ഒരു സ്റ്റോറിയും തൃഷ ഷെയർ ചെയ്തിട്ടുണ്ട്. ‘ആരോടും ഒന്നിനും തർക്കിക്കാൻ താത്പര്യമില്ലാത്ത ഘട്ടത്തിലൂടെയാണ് ഞാൻ ജീവിതത്തിൽ കടന്നുപോകുന്നത്. ഒരു ആനയ്ക്ക് പറക്കാൻ കഴിയുമെന്ന് നിങ്ങൾ പറഞ്ഞാൽ ഞാനത് അംഗീകരിക്കും. അത് നിങ്ങൾ പറഞ്ഞത് ശരിയായതുകൊണ്ടല്ല, നിങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ എനിക്ക് താത്പര്യമില്ലാത്തതുകൊണ്ടാണ്. എപ്പോഴും ശരിയായിരിക്കുക എന്നതിനേക്കാൾ, മനഃസമാധാനത്തിനാണ് പ്രാധാന്യമെന്ന് ഞാൻ പഠിച്ചു. ചില തർക്കങ്ങൾ തെറ്റിദ്ധാരണകളല്ല, അവ നിങ്ങളെ തളർത്തിക്കളയാനുള്ള ശ്രമമാണ്. അത്തരം ക്ഷണങ്ങളെ ചിരിച്ചുകൊണ്ട് നിരസിക്കുകയും എന്റെ മനഃസമാധാനം നിലനിർത്തുകയും ചെയ്യുന്നു’ എന്നാണത്. ഇവാങ്ക ഹിൽടൺ എന്ന കണ്ടന്‍റ് ക്രിയേറ്ററുടെ പോഡ്കാസ്റ്റാണിത്.