10 കോടി ബാങ്ക് ലോണിൽ നിർമിച്ചത്, വിറ്റത് 100 കോടിക്ക് ? ചെന്നൈയിലെ മീനയുടെ വീട് ചർച്ചയാകുന്നു Meena's Chennai Residence Sold for 100 Crores
നടി മീനയുടെ ചെന്നൈയിലെ കുടുംബവീട് 100 കോടി രൂപയ്ക്ക് വിറ്റുപോയെന്ന് വാർത്ത. ഏകദേശം 10കോടി ചെലവഴിച്ച് പൂർത്തിയാക്കിയ വീടും സ്ഥലവുമാണ് മോഹവിലയ്ക്ക് വിറ്റതത്രേ. അമേരിക്കയിലുള്ള വിദേശ ദമ്പതികളാണ് വീട് കണ്ട് ഇഷ്ടപ്പെട്ട് ഇത്ര വലിയ തുക മുടക്കി സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. മീന, ഭർത്താവ് സാഗർ,

നടി മീനയുടെ ചെന്നൈയിലെ കുടുംബവീട് 100 കോടി രൂപയ്ക്ക് വിറ്റുപോയെന്ന് വാർത്ത. ഏകദേശം 10കോടി ചെലവഴിച്ച് പൂർത്തിയാക്കിയ വീടും സ്ഥലവുമാണ് മോഹവിലയ്ക്ക് വിറ്റതത്രേ. അമേരിക്കയിലുള്ള വിദേശ ദമ്പതികളാണ് വീട് കണ്ട് ഇഷ്ടപ്പെട്ട് ഇത്ര വലിയ തുക മുടക്കി സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. മീന, ഭർത്താവ് സാഗർ, മകൾ നൈനിക എന്നിവർ ഒന്നിച്ചു താമസിച്ച വീടാണിത്.
എക്സ് പ്ലാറ്റ്ഫോമുകളിലും ചില തമിഴ് മാധ്യമങ്ങളിലും ഇതു സംബന്ധിച്ച് വാർത്ത പ്രചരിക്കുന്നുണ്ടെങ്കിലും മീന ഇതെവിടെയും സ്ഥിരീകരണം നൽകിയിട്ടില്ല.
ചെന്നൈ നഗരത്തിലെ മീനയുടെ വീട് കേരള ശൈലിയിലാണ് നിർമിച്ചിട്ടുള്ളത്. 20 വർഷം മുൻപ് 10 കോടി ബാങ്ക് വായ്പ്പ എടുത്താണ് മീന വീട് പൂർത്തിയാക്കിയത്. തടിയിൽ കൊത്തിയെടുത്ത തൂണുകൾ, വിശാലമായ അങ്കണം, കൊട്ടാരത്തിനു സമാനമായ ഡിസൈൻ, തഞ്ചാവൂർ ശിൽപ്പങ്ങൾ എന്നിവയാണ് വീടിന്റെ പ്രധാന സവിശേഷത.
അതേസമയം ‘ദൃശ്യം 3’ ആണ് മീനയുടേതായി ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രം.