‘ഇനി എല്ലാ വിഷയങ്ങളിലും കരഞ്ഞുകൊണ്ട് നിങ്ങൾക്കും കുടുംബത്തിനും നന്നായി പണം ഉണ്ടാക്കാം’: ജ്യോതികയുടെ മറുപടി വൈറൽ Jyothika's Fiery Comeback to Social Media Trolls
സോഷ്യൽ മീഡിയയിലെ പരിഹാസത്തിന് നടി ജ്യോതിക നൽകിയ തകർപ്പൻ മറുപടിയാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഡി.എം.കെ അധികാരം ഒഴിഞ്ഞ പശ്ചാത്തലത്തിൽ, ഇനി ജ്യോതികയും കുടുംബവും ഓരോ വിഷയങ്ങളിലും പ്രതികരിച്ചുകൊണ്ട് പണം സമ്പാദിക്കാൻ ഇറങ്ങുമെന്നായിരുന്നു താരത്തിന്റെ ഒരു പോസ്റ്റിനു താഴെ ‘ഇന്റലിജന്‍റ് ഫൂൾ’ എന്ന പ്രൊഫൈലിൽ

സോഷ്യൽ മീഡിയയിലെ പരിഹാസത്തിന് നടി ജ്യോതിക നൽകിയ തകർപ്പൻ മറുപടിയാണ് ഇപ്പോൾ വൈറൽ ആകുന്നത്.
ഡി.എം.കെ അധികാരം ഒഴിഞ്ഞ പശ്ചാത്തലത്തിൽ, ഇനി ജ്യോതികയും കുടുംബവും ഓരോ വിഷയങ്ങളിലും പ്രതികരിച്ചുകൊണ്ട് പണം സമ്പാദിക്കാൻ ഇറങ്ങുമെന്നായിരുന്നു താരത്തിന്റെ ഒരു പോസ്റ്റിനു താഴെ ‘ഇന്റലിജന്‍റ് ഫൂൾ’ എന്ന പ്രൊഫൈലിൽ നിന്നുള്ള കമൻറ്.
‘അക്കാ, ഇനി നിങ്ങൾ ആക്ടിവിസത്തിന് തയാറെടുക്കണം. ഡി.എം.കെ അധികാരത്തിൽ നിന്നും പുറത്തായിരിക്കുന്നു. ഇനി എല്ലാ വിഷയങ്ങളിലും കരഞ്ഞുകൊണ്ട് നിങ്ങൾക്കും കുടുംബത്തിനും നന്നായി പണം ഉണ്ടാക്കാം. ഡി.എം.കെ ഭരണകാലത്ത് നിങ്ങൾ ഇതെല്ലാം മറന്നിരിക്കുകയായിരുന്നു’ എന്ന ഈ കമന്റിന്, ‘ഇന്റലിജന്‍റ് ഫൂൾ എന്നത് നിങ്ങൾക്ക് അനുയോജ്യമായ പേര് തന്നെയാണ്’ എന്നായിരുന്നു താരത്തിന്റെ മറുപടി.
ജ്യോതികയുടെ മറുപടി വൈറലായതോടെ താരത്തെ പിന്തുണച്ച് ആരാധകർ രംഗത്തെത്തി. അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ നോക്കിയവർക്ക് ഇതിലും നല്ല മറുപടി നൽകാനില്ലെന്നാണ് ആരാധകരുടെ പക്ഷം.