മിമിക്രി വേദികളിൽ നിന്നു സിനിമയിലേക്കെത്തി സൂപ്പർതാരമായി വളർന്ന നടനാണ് ജയറാം. പക്ഷേ, ഇപ്പോഴും താൻ പങ്കെടുക്കുന്ന പരിപാടികളിലും വേദികളിലും മിമിക്രി അവതരിപ്പിച്ച് കയ്യടി വാങ്ങാറുണ്ട് അദ്ദേഹം. അതെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ, ജയറാമിന്റെ ഏറ്റവും പുതിയ ഒരു അനുകരണമാണ് സമൂഹമാധ്യമങ്ങൾ

മിമിക്രി വേദികളിൽ നിന്നു സിനിമയിലേക്കെത്തി സൂപ്പർതാരമായി വളർന്ന നടനാണ് ജയറാം. പക്ഷേ, ഇപ്പോഴും താൻ പങ്കെടുക്കുന്ന പരിപാടികളിലും വേദികളിലും മിമിക്രി അവതരിപ്പിച്ച് കയ്യടി വാങ്ങാറുണ്ട് അദ്ദേഹം. അതെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്.

ഇപ്പോഴിതാ, ജയറാമിന്റെ ഏറ്റവും പുതിയ ഒരു അനുകരണമാണ് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുന്നത്. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ മിഷ്കിനെ തനത് ശൈലിയിൽ അനുകരിച്ചുകൊണ്ടുള്ള ജയറാമിന്റെ ഏറ്റവും പുതിയ വിഡിയോ ആസ്വാദകർ ഏറ്റെടുത്തു.

ADVERTISEMENT

പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ‘പരിമള ആൻഡ് കോ’ സിനിമയുടെ പ്രമോഷണൽ പ്രസ് മീറ്റിനിടയിലാണ് വേദിയിലിരുന്ന് ജയറാം മിഷ്കിന്റെ മാനറിസങ്ങൾ പകർത്തിയത്. മിഷ്‌കിന്റെ മാനറിസവും സംസാരവും അനുകരിക്കാൻ പറഞ്ഞപ്പോൾ തൊട്ടുമുന്നെ മിഷ്കിൻ കസേരയിൽ ചാരി കിടന്ന് ഉറങ്ങുന്ന രീതിയാണ് ജയറാം അനുകരിച്ചത്. ‘മിഷ്കിനെപ്പോലെ കാണിക്കാൻ അല്ലേ പറഞ്ഞത്...ഇതാണ് അത്, അത്രയേ ഉള്ളൂ’ എന്നു ജയറാം പറഞ്ഞു. ജയറാമിന്റെ പ്രകടനം എല്ലാവരേയും പൊട്ടിച്ചിരിപ്പിച്ചു.

പാണ്ഡിരാജ് ഒരുക്കുന്ന കോമഡി എന്റർടൈനർ ചിത്രമാണ് ‘പരിമള ആൻഡ് കോ’. ജയറാം, ഉർവശി എന്നിവർക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകൻ മിഷ്കിൻ, ജനപ്രിയ ഹാസ്യനടൻ യോഗി ബാബു, നർത്തകനും നടനുമായ സാൻഡി മാസ്റ്റർ എന്നിവർ ഒത്തുചേരുന്നു എന്നതാണ് ഈ സിനിമയുടെ പ്രധാന ആകർഷണം.

ADVERTISEMENT
Jayaram's Hilarious Mimicry of Director Mishkin Steals the Show:

Jayaram's latest mimicry performance of Tamil director Mishkin has gone viral on social media. The acclaimed actor, known for his roots in mimicry before becoming a superstar, effortlessly captured Mishkin's mannerisms and speech at a promotional event for the upcoming film 'Parimala And Co.'

ADVERTISEMENT