രണ്‍വീര്‍ സിങ്ങിന് വിലക്ക്! വന്‍ ഗൂഢാലോചനയാണ് തത്തിനെതിരെ നടക്കുന്നതെന്ന് ആരാധകർ Ranveer Singh Faces Industry Ban Amidst 'Don 3' Controversy
രണ്‍വീര്‍ സിങ്ങിന് ബോളിവുഡില്‍ വിലക്ക്. വെസ്റ്റേണ്‍ ഇന്ത്യ സൈന്‍ എംപ്ലോയിസ് (ഫ്‌വൈസ്) ഫെഡറേഷനാണ് രണ്‍വീറിനോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചത്. ‘ഡോണ്‍ 3’യില്‍ നിന്നു താരം പിന്‍മാറിയതിനെ തുടര്‍ന്ന് നിര്‍മാതാക്കള്‍ക്ക് 45 കോടി രൂപ നഷ്ടമുണ്ടായെന്ന ആരോപണത്തെത്തുടർന്നാണ് നടപടി. രണ്‍വീര്‍ ചിത്രങ്ങളോട്

രണ്‍വീര്‍ സിങ്ങിന് ബോളിവുഡില്‍ വിലക്ക്. വെസ്റ്റേണ്‍ ഇന്ത്യ സൈന്‍ എംപ്ലോയിസ് (ഫ്‌വൈസ്) ഫെഡറേഷനാണ് രണ്‍വീറിനോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചത്. ‘ഡോണ്‍ 3’യില്‍ നിന്നു താരം പിന്‍മാറിയതിനെ തുടര്‍ന്ന് നിര്‍മാതാക്കള്‍ക്ക് 45 കോടി രൂപ നഷ്ടമുണ്ടായെന്ന ആരോപണത്തെത്തുടർന്നാണ് നടപടി.
രണ്‍വീര്‍ ചിത്രങ്ങളോട് നിസഹകരണം സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ താരത്തിനായി പ്രതിരോധം ഉയര്‍ന്നു. വന്‍ ഗൂഢാലോചനയാണ് രണ്‍വീറിനെതിരെ നടക്കുന്നതെന്നും അതിന്റെ ഭാഗമാണ് ഈ വിലക്കെന്നുമാണ് ആരാധകര്‍ പറയുന്നത്.
നിലവിലുള്ള രണ്‍വീര്‍ ചിത്രങ്ങങ്ങളെ വിലക്ക് സാരമായി ബാധിച്ചേക്കില്ല. എന്നാല്‍ പുതിയതായി ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്ന ചിത്രങ്ങള്‍ പ്രതിസന്ധിയിലായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോണ്‍ 3യുടെ നിര്‍മാതാക്കളുമായി രമ്യമായ പരിഹാരത്തിലെത്തിച്ചേരുന്നത് വരെ ഷൂട്ടിങും പ്രൊഡക്ഷനും സാധ്യമായേക്കില്ലെന്നാണ് ദേശീയമാധ്യമങ്ങള്‍ പറയുന്നത്.
‘ഡോണ്‍ 3 യിലെ താരത്തിന്റെ പിന്‍മാറ്റത്തെ ചൊല്ലി പലതരം വാര്‍ത്തകള്‍ നിറഞ്ഞപ്പോഴും മൗനമായിരിക്കാനായിരുന്നു രണ്‍വീറിന്‍റെ തീരുമാനം. പ്രഫഷനല്‍ ചര്‍ച്ചകളും വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളും പക്വതയോടെയും പരസ്പര ബഹുമാനത്തോടെയും മാന്യതയോടെയും വേണം നടത്താന്‍ എന്ന താരത്തിന്‍റെ നിലപാടിന്റെ പുറത്തായിരുന്നു ഈ മൗനം. നിലവില്‍ പ്രചരിക്കുന്ന ഒന്നിനോടും പ്രതികരിക്കാന്‍ രണ്‍വീര്‍ ആഗ്രഹിക്കുന്നില്ല. അഭിനയത്തില്‍ മാത്രം തല്‍ക്കാലം ശ്രദ്ധിക്കാനും ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കാനുമാണ് താരത്തിന്‍റെ ശ്രമം’.– വിവാദം ചൂടുപിടിച്ചതിനിടെ രണ്‍വീറിന്റെ ടീം ഔദ്യോഗികമായി പ്രതികരിച്ചതിങ്ങനെ.