‘ഞാന്‍ മദ്യത്തിന് അടിമയായി...അവൾ ജോലി ചെയ്തു, വീട്ടിലെ എല്ലാ ചെലവുകളും വഹിച്ചു’: തുറന്നു പറഞ്ഞ് ബോബി ഡിയോൾ Bobby Deol's Candid Confession: From Bollywood Chocolate Hero to Addiction and Redemption
ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന നടൻ ബോബി ഡിയോൾ, അടുത്തിടെ പുറത്തിറങ്ങിയ 'അനിമൽ' എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും, തന്റെ ജീവിതത്തിലെ ഒരു ഇരുണ്ട കാലഘട്ടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. 'ആപ് കി അദാലത്' എന്ന പരിപാടിയിൽ സംസാരിക്കവേ, അദ്ദേഹം മദ്യത്തിന് അടിമയായിരുന്നെന്നും, ഇത് തന്റെ ജോലി സാധ്യതകളെ പോലും ബാധിച്ചിരുന്നെന്നും തുറന്നുപറഞ്ഞു. നിരാശയും ഒറ്റപ്പെടലും തന്നെ മദ്യപാനത്തിലേക്ക് നയിച്ചെന്നും, തന്റെ ഭാര്യ താന്യയാണ് ഈ അവസ്ഥയിൽ നിന്ന് തന്നെ കരകയറ്റാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയുടെ പിന്തുണയും, കുട്ടികൾ തന്നോട് ചോദിച്ച ചോദ്യങ്ങളുമാണ് തന്നെ മെച്ചപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നും ബോബി ഡിയോൾ കൂട്ടിച്ചേർത്തു.

ഒരു കാലത്ത് ബോളിവുഡിൽ ചോക്ലേറ്റ് ഹീറോ ആയി തിളങ്ങി നിന്ന താരമാണ് ബോബി ഡിയോൾ. എന്നാൽ വൈകാതെ അദ്ദേഹം ഫീൽഡ് ഔട്ട് ആയി. വർഷങ്ങൾക്കു ശേഷം രൺബീർ കപൂര്‍ നായകനായ അനിമൽ സിനിമയിലെ വില്ലനായി വൻ തിരിച്ചു വരവായിരുന്നു ബോബിയുടേത്.
ഇപ്പോഴിതാ, അതിന് മുൻപ്, മദ്യത്തിനടിമയായി, ജോലിക്ക് പോലും പോകാൻ സാധിക്കാതിരുന്ന ഒരു ഘട്ടം തന്റെ ജീവിതത്തിലുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോബി.
‘‘നിങ്ങൾ നിരാശപ്പെടുമ്പോൾ, നിങ്ങളോട് തന്നെ സഹതാപം തോന്നും. ഇത് മനുഷ്യസഹജമാണ്. നിങ്ങളുടെ ലോകം അവസാനിച്ചതായി നിങ്ങൾക്ക് തോന്നും, ആരും നിങ്ങളെ ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നും, അപ്പോൾ നിങ്ങളെ ശാന്തമാക്കുന്ന ചില കാര്യങ്ങളിൽ നിങ്ങൾ അടിമയാകും. എന്റെ പിതാവിനും മദ്യപാനം ഇഷ്ടമായിരുന്നു. ഞാനും മദ്യപാനം ആരംഭിക്കുകയും അതിന് അടിമയാകുകയും ചെയ്തു. എന്നാൽ എന്റെ ഭാര്യ എന്നെ അതിൽനിന്ന് കരകയറ്റാൻ സഹായിച്ചു.
താന്യ എന്റെ ജീവിതത്തിൽ ഇല്ലായിരുന്നെങ്കിൽ, ഞാൻ ഇന്ന് ഇവിടെ ഇരിക്കുമായിരുന്നില്ല. വീടിന്റെ സാമ്പത്തിക കാര്യങ്ങൾ അവൾ നോക്കി. അവൾ ജോലി ചെയ്യുകയും വീട്ടിലെ എല്ലാ ചിലവുകളും വഹിക്കുകയും ചെയ്തു. എന്റെ കുട്ടികൾ ഞാൻ എന്തുകൊണ്ടാണ് എപ്പോഴും വീട്ടിലിരിക്കുന്നതെന്നും എന്തുകൊണ്ടാണ് അവരുടെ അമ്മ ഓഫീസിൽ പോകുന്നുവെന്നും ചോദിക്കാൻ തുടങ്ങിയപ്പോൾ, എന്റെ ഉള്ളിൽ എന്തോ ഒന്ന് സംഭവിച്ചു, ഞാൻ എന്നെത്തന്നെ മെച്ചപ്പെടുത്താൻ തീരുമാനിച്ചു...’’ എന്നാണ് ‘ആപ് കി അദാലത്’ എന്ന പരിപാടിയുടെ അവതാരകൻ രജത് ശർമയോട് സംസാരിക്കവേ ബോബി ഡിയോള്‍ പറഞ്ഞത്.