‘ശരീരത്തെ ഒരു യന്ത്രം പോലെ കാണാതിരിക്കാൻ ഞാൻ പഠിക്കണം’: പരുക്കിനെക്കുറിച്ച് വിശദീകരിച്ച് രശ്മിക മന്ദാന Rashmika Mandanna Suffers Injury on Set, Shares Health Update
‘മൈസ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വലതു ഇടുപ്പിലെ ടെൻഡോൺ വേർപെട്ട് ഗുരുതരമായി പരിക്കേറ്റതിനെക്കുറിച്ച് നടി രശ്മിക മന്ദാന ഇൻസ്റ്റഗ്രാം വഴി വിശദീകരണം നൽകി. താൻ ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും ഇത് ശരീരത്തിനുണ്ടായ തുടർച്ചയായ മൂന്നാമത്തെ പരിക്കാണെന്നും ശരീരത്തെ ഒരു യന്ത്രമായി കാണാതെ മനുഷ്യശരീരമായി പരിഗണിക്കണമെന്നും രശ്മിക കുറിച്ചു. ഡാൻസ് ഷൂട്ടിങ്ങിനിടയിലാണ് ഈ വേദനാജനകമായ പരിക്കേറ്റതെന്നും എന്നാൽ സാഹചര്യത്തിന്റെ നല്ല വശം കണ്ട് ഇതിനെ കൈകാര്യം ചെയ്യുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റതിനെക്കുറിച്ചും തന്റെ ആരോഗ്യനിലയെക്കുറിച്ചും വിശദീകരിച്ച് ഇൻസ്റ്റഗ്രാം കുറിപ്പുമായി നടി രശ്മിക മന്ദാന. ‘മൈസ’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് ഗുരുതരമായി പരുക്കേറ്റത്.
ചിത്രീകരണത്തിനിടയിൽ തന്റെ വലതു ഇടുപ്പിലെ ഒരു ടെൻഡോൺ വേർപെട്ടെന്നും ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും രശ്മിക.
‘പരുക്കുകൾ വളരെ മോശമാണ്. ആരും അറിയരുതെന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു. എങ്കിലും കുഴപ്പമില്ല. ഞാൻ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു, എങ്കിലും ഹായ്! ഞാൻ ഇവിടെയുണ്ട്! ഇത് കുറച്ചു നാൾ മുൻപ് സംഭവിച്ചതാണ്, ഇത് എന്റെ തുടർച്ചയായ മൂന്നാമത്തെ പരുക്കാണ്. എന്റെ ശരീരത്തെ ഒരു യന്ത്രം പോലെ കാണാതെ ഒരു മനുഷ്യശരീരമായി പരിഗണിക്കാൻ ഞാൻ തീർച്ചയായും പഠിക്കണം’ എന്നാണ് രശ്മിക കുറിച്ചത്.
ഇടുപ്പിനെയും ഇരുവശത്തെയും കാലുമായി ബന്ധിപ്പിക്കുന്ന നാല് ടെന്‍ഡോണുകളില്‍ രശ്മികയുടെ വലത് ഇടുപ്പിലെ ടെന്‍ഡോണ്‍ വേര്‍പെട്ടുപോവുകയായിരുന്നു. ഡാൻസ് ഷൂട്ടിംഗിനിടയിലാണ് ഇത് സംഭവിച്ചത്. പരുക്ക് വളരെ വേദനാജനകമാണെന്ന് തോന്നുമെങ്കിലും, താൻ ഇത് നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്നും സാഹചര്യത്തിന്റെ നല്ല വശമാണ് കാണുന്നതെന്നും രശ്മിക വ്യക്തമാക്കി.