‘അപ്പയുടെ മുഖത്തെ സന്തോഷം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിലൊന്നാണ്’: കുറിപ്പുമായി രവി മോഹൻ Tamil Actor Ravi Mohan Debuts as Director with 'An Ordinary Man'
തമിഴ് ചലച്ചിത്ര താരം രവി മോഹൻ 'ആൻ ഓർഡിനറി മാൻ' എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നു. തന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തിന്റെ ദൃശ്യങ്ങളും സംഗീതവും കുടുംബാംഗങ്ങൾ കണ്ടതിന് ശേഷം അതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പങ്കുവെക്കുകയുണ്ടായി. മാതാപിതാക്കളും സഹോദരനും പങ്കെടുത്ത ചടങ്ങിൽ, അച്ഛന്റെ മുഖത്തെ സന്തോഷം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നായി അദ്ദേഹം വിശേഷിപ്പിച്ചു. ലോകത്തിലെ എല്ലാ മക്കൾക്കും മാതാപിതാക്കളിൽ നിന്ന് ഇത്തരത്തിലുള്ള പിന്തുണ ലഭിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.

‘ആൻ ഓർഡിനറി മാൻ’ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് കടക്കുകയാണ് തമിഴ് താരം രവി മോഹൻ. ഇപ്പോഴിതാ, താന്‍ സംവിധായകനാകുന്ന ആദ്യ ചിത്രത്തിന്റെ ദൃശ്യങ്ങളും സംഗീതവും കുടുംബാംഗങ്ങള്‍ കാണ്ടതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് രവി മോഹന്‍.
‘ഇന്നലെ രാത്രി എന്റെ കുടുംബത്തെ കണ്ടു, എന്റെ ആദ്യ സംവിധാന സംരംഭമായ ‘ആൻ ഓർഡിനറി മാൻ’ എന്ന ചിത്രത്തിന്റെ സംഗീതവും അതിന്റെ ഒരു കാഴ്ചയും അവര്‍ക്ക് കാണിച്ചു കൊടുത്തു. പൂർണ്ണഹൃദയത്തോടെ ഉടൻ തന്നെ നിങ്ങളിലേക്ക് എത്തും. എന്റെ കുടുംബം എനിക്ക് വേണ്ടി കൈയടിച്ചതും, പ്രത്യേകിച്ച് അപ്പയുടെ മുഖത്തെ സന്തോഷവും ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിലൊന്നാണ്. ലോകത്തിലെ എല്ലാ മക്കള്‍ക്കും മാതാപിതാക്കളില്‍ നിന്ന് ഇത്തരമൊരു പിന്തുണ ലഭിക്കട്ടെയെന്നാണ് എന്റെ പ്രാര്‍ത്ഥന...’ എന്നാണ് രവി മോഹൻ കുറിച്ചത്. സന്തോഷത്തോടെ നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.