‘ഗജനി’യിലൂടെ സുപരിചിതൻ, വില്ലൻ വേഷങ്ങൾക്ക് പുത്തൻഭാവം പകർന്ന താരം: പ്രദീപ് റാവത്ത് ഇനി ഓർമകളിൽ Veteran Actor Pradeep Rawat Passes Away at 74
രക്താർബുദത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന നടൻ പ്രദീപ് റാവത്ത് 74-ാം വയസ്സിൽ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 'ഗജനി' എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ സുപരിചിതനായ അദ്ദേഹം ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് തുടങ്ങി നിരവധി ഭാഷകളിലും ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 'ചൈനാടൗൺ', 'ഇത് പാതിരാമണൽ', 'കസിൻസ്', 'ഒരു കടത്തനാടൻ കഥ' എന്നിവ അദ്ദേഹത്തിന്റെ പ്രധാന മലയാള ചിത്രങ്ങളാണ്. തെലുങ്ക് ചിത്രമായ 'ഗായപദ്ദ സിംഹം' ആണ് അവസാനമായി അഭിനയിച്ച ചിത്രം.

രക്താർബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്ന നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്) അന്തരിച്ചു. 74 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സൂപ്പർഹിറ്റ് തമിഴ് ചിത്രം ‘ഗജനി’യിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് പ്രദീപ് റാവത്ത്. ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, പഞ്ചാബി, ഭോജ്പുരി, നേപ്പാളി, ബംഗാളി തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച പ്രദീപ് റാവത്ത് ഇംഗ്ലീഷ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
മോഹൻലാൽ നായകനായി 2011-ൽ പുറത്തിറങ്ങിയ ചൈനാടൗൺ, ഇത് പാതിരാമണൽ, കസിൻസ്, ഒരു കടത്തനാടൻ കഥ എന്നിവയാണ് അദ്ദേഹത്തിന്റെ മലയാള സിനിമകൾ. തെലുങ്ക് ചിത്രമായ ‘ഗായപദ്ദ സിംഹം’ ആണ് അവസാന സിനിമ.
കല്യാണി റാവത്താണ് ഭാര്യ. വിക്രം റാവത്ത്, സിങ് റാവത്ത് എന്നിവർ മക്കളാണ്.