‘പൂർണ ആരോഗ്യവാനായിരുന്നു, കാൻസർ പിടിമുറുക്കിയത് വെറും 2 മാസത്തിൽ’: അപ്രതീക്ഷിത നടുക്കത്തിൽ കുടുംബം Veteran Actor Pradeep Rawat Dies of Cancer
പ്രശസ്ത നടൻ പ്രദീപ് റാവത്ത് 74-ാം വയസ്സിൽ അപ്രതീക്ഷിതമായി അന്തരിച്ചു. പൂർണ്ണ ആരോഗ്യവാനായിരുന്ന അദ്ദേഹം വെറും രണ്ട് മാസത്തിനുള്ളിലാണ് രോഗബാധിതനായത്. ഭക്ഷ്യവിഷബാധയെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് രക്താർബുദത്തിൻ്റെ അപൂർവമായ ഒരു തലത്തിലേക്കെത്തുകയായിരുന്നു. ചികിത്സകൾ നൽകിയെങ്കിലും ഫലിക്കാതെ പോയെന്നും അദ്ദേഹത്തിൻ്റെ വിയോഗം കുടുംബത്തിന് കനത്ത ആഘാതമാണെന്നും മകൻ വിക്രമാദിത്യ അറിയിച്ചു. നിരവധി ബോളിവുഡ്, ദക്ഷിണേന്ത്യൻ സിനിമകളിൽ ശക്തമായ വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനായിരുന്നു പ്രദീപ് റാവത്ത്.

നടൻ പ്രദീപ് റാവത്തിന്റെ അകാലവിയോഗം അപ്രതീക്ഷിത നടുക്കമാണ് കുടുംബത്തിന് നൽകിയത്. പൂർണ ആരോഗ്യവാനായ അദ്ദേഹം വളരെ പെട്ടെന്നാണ് രോഗിയായതും വേഗത്തിൽ മരണപ്പെട്ടതും. 74 വയസ്സുകാരനെങ്കിലും അഭിനയരംഗത്ത് സജീവമായിരുന്നു പ്രദീപ്.
വെറും രണ്ട് മാസം കൊണ്ടാണ് അദ്ദേഹം രോഗബാധിതനായതെന്ന് മകൻ വിക്രമാദിത്യ പറയുന്നു. ഭക്ഷ്യവിഷബാധയെന്നാണ് ആദ്യം കരുതിയത്. അതിനുള്ള മരുന്നും കഴിച്ചു. എന്നാല്‍ മാറ്റമൊന്നും വന്നില്ല. വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തപരിശോധനയില്‍ വെളുത്ത രക്താണുക്കളില്‍ അസാധാരണമായ വര്‍ധനവ് കണ്ടു. ഇത് രക്താര്‍ബുദമായേക്കാമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഇത് സ്ഥിരീകരിക്കുകയായിരുന്നു.
രണ്ട് മാസം മുന്‍പ് ചെക്കപ്പുകള്‍ നടത്തിയപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ഫലം വന്നിരുന്നു. എന്നാല്‍ പൊടുന്നനെ രക്താര്‍ബുദത്തിലെ അപൂര്‍വ തലത്തില്‍ എത്തി. ചികിത്സകള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്നും മകൻ വ്യക്തമാക്കി.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലെ സിനിമകളിൽ ശക്തമായ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് പ്രദീപ് റാവത്ത്.