അറുപതാം പിറന്നാളിന് അറുപത് സാരികൾ സമ്മാനിച്ച് സഹോദരൻ: നളിനിയുടെ വിഡിയോ വൈറൽ Actress Nalin's 60th Birthday Bash: Brother Gifts 60 Sarees
തെന്നിന്ത്യൻ സിനിമാ താരമായ നളിനിയുടെ 60-ാം പിറന്നാൾ ദിനത്തിൽ സഹോദരൻ കാർത്തിക് സാമി സമ്മാനിച്ച 60 സാരികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. സാരികളോട് തനിക്കുള്ള ഇഷ്ടത്തെക്കുറിച്ചും 365 ദിവസവും പുതിയ സാരി വേണമെന്ന നിർബന്ധത്തെക്കുറിച്ചും നളിനി മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. സാരികൾ സൂക്ഷിക്കാൻ മാത്രമായി ഒരു വീട് തന്നെയുണ്ടെന്നും പല വർഷങ്ങളായുള്ള ശേഖരമുണ്ടെന്നും അവർ പറഞ്ഞിട്ടുണ്ട്. സഹോദരിയുടെ ഈ ഇഷ്ടം തിരിച്ചറിഞ്ഞാണ് സഹോദരന്റെ ഈ കരുതൽ.

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിൽ നായികയായി തിളങ്ങിയ അഭിനേത്രിയാണ് നളിനി. പിന്നീട് ക്യാരക്ടർ റോളുകളിലേക്ക് ചുവട് മാറ്റിയ താരം നിരവധി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.
ഇപ്പോഴിതാ, നളിനിയുടെ അറുപതാം പിറന്നാളിന് സഹോദരൻ അറുപത് സാരികൾ സമ്മാനിക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയിൽ വൈറൽ.‘എന്റെ ജന്മദിനത്തിൽ സഹോദരൻ കാർത്തിക് സാമിയിൽ നിന്നുള്ള മറക്കാനാവാത്ത സമ്മാനമായിരുന്നു അത്’ എന്നാണ് വിഡിയോ പങ്കുവച്ച് നളിനി കുറിച്ചത്.
‘സാരികളോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്. 365 ദിവസവും പുതിയ സാരി വേണമെന്ന് എനിക്ക് നിർബന്ധമുണ്ട്. ഞാൻ എവിടേപ്പോയാലും സാരി വാങ്ങും. സാരികൾ സൂക്ഷിക്കാനായി ഒരു വീട് തന്നെയുണ്ട്. അവിടെ പലവർഷങ്ങളായുള്ള സാരിയുടെ കലക്ഷൻ തന്നെയുണ്ട്’ എന്ന് സാരികളോടുള്ള ഇഷ്ടം നേരത്തെ ഒരു അഭിമുഖത്തിൽ നളിനി തുറന്നു പറഞ്ഞിട്ടുണ്ട്. അതിനാൽ സഹോദരിയുടെ മനസ്സറിഞ്ഞ് സഹോദരൻ നൽകിയ സമ്മാനമാണ് 60 സാരികൾ.