സംഗതി വേറെ ലെവൽ ആകും എന്നാണ്...‘സീൻ’ മാറ്റാൻ സൂര്യയുടെ സ്റ്റൈലിഷ് എൻട്രി
ജിത്തു മാധവൻ്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന 'സീൻ' എന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. 2D എന്റർടൈൻമെൻ്റ് നിർമ്മിക്കുന്ന ഈ ചിത്രം 2026 നവംബർ 6-ന് ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിൽ സൂര്യ ഡിഎസ്പി ഇൻബരാജ് എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ നസ്രിയ നസീം നായികയായി എത്തുന്നു. കൂടാതെ നാസ്‌ലനും ഒരു പ്രധാന വേഷത്തിലുണ്ട്. സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ ടീസർ ഹിറ്റ്. ‘സീൻ’ എന്നു പേരിട്ട ചിത്രം ഴഗരം സ്റ്റുഡിയോസിന്റെ ബാനറിൽ നടി ജ്യോതിക നിർമ്മിക്കുന്നു. 2026 നവംബർ 6 ന് ദീപാവലി റിലീസായി സീൻ തിയറ്ററുകളിലെത്തും. നസ്‌ലനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ നായികയാകുന്നത് നസ്രിയ നസിം.
ഡിഎസ്പി ഇൻബരാജ് എന്ന പൊലീസ് കഥാപാത്രമായാണ് സൂര്യ എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാം.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രമാണ് സീൻ. ജോൺ വിജയ്, ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ.
സഹനിർമാതാവ് – ജയശ്രീ ദാമോദരൻ, ഛായാഗ്രഹണം – വിനീത് അഗസ്റ്റിൻ, എഡിറ്റിങ് – അജ്മൽ സാബു, പ്രൊഡക്ഷൻ ഡിസൈൻ – അശ്വിനി കാലേ, സംഘട്ടനം – ചേതൻ ഡിസൂസ.