തമിഴ് സിനിമാ ലോകത്തെ പ്രിയപ്പെട്ട ദമ്പതികളായ സൂര്യയും ജ്യോതികയും തങ്ങളുടെ 20-ാം വിവാഹ വാർഷികത്തോടനുബന്ധിച്ച് പരമ്പരാഗത ക്രിസ്ത്യൻ രീതിയിൽ വീണ്ടും വിവാഹിതരായി. വിദേശത്ത് നടന്ന ഈ ചടങ്ങിൽ, മക്കളുടെ കൈപിടിച്ച് അവർ വേദിയിലെത്തി. ജ്യോതിക പങ്കുവെച്ച ഹൃദ്യമായ കുറിപ്പിൽ, 20 വർഷത്തെ സ്നേഹത്തിന്റെയും പോരാട്ടങ്ങളുടെയും ആഘോഷമായി ഈ പ്രതിജ്ഞാപുതുക്കലിനെ വിശേഷിപ്പിക്കുന്നു. അപൂർണ്ണതകളെയും വിട്ടുവീഴ്ചകളെയും പരസ്പരമുള്ള മനസ്സിലാക്കലിനെയും ത്യാഗങ്ങളെയും നിസ്വാർത്ഥമായ സ്നേഹത്തെയും ആഘോഷിക്കുന്നതായും, തങ്ങൾ പരസ്പരം ചേർന്ന് വളർന്നതിനെയും ജ്യോതിക ഓർമ്മിപ്പിക്കുന്നു. സന്തോഷവതിയായിരിക്കുമെന്നും ജീവിതത്തെ ആഘോഷിക്കുമെന്നും പരാതിപ്പെടില്ലെന്നും നന്ദിയുള്ളവളായിരിക്കുമെന്നും ആരോഗ്യത്തോടെ ജീവിക്കുമെന്നും ഏറ്റവും നല്ല അമ്മയായിരിക്കുമെന്നും താൻ വാഗ്ദാനം ചെയ്യുന്നതായി ജ്യോതിക പ്രസ്താവിച്ചു. സൂര്യയോടുള്ള സ്നേഹത്തെയും സൗഹൃദത്തെയും ഊന്നിപ്പറഞ്ഞുകൊണ്ട്, തങ്ങളുടെ സൗഹൃദത്തെ എപ്പോഴും ചേർത്തുപിടിക്കുമെന്നും, ഇത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഇരുപതാം വിവാഹവാർഷികത്തിൽ വീണ്ടും വിവാഹിതരായി തമിഴ് സിനിമയിലെ പ്രിയദമ്പതികളായ സൂര്യയും ജ്യോതികയും. പരമ്പരാഗത ക്രിസ്ത്യൻ രീതിയിലുള്ള ചടങ്ങിന്റെ വിഡിയോ ജ്യോതിക ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു.

ഇക്കഴിഞ്ഞ സെപ്റ്റംബർ 11നാണ് സൂര്യ - ജ്യോതിക ദാമ്പത്യത്തിന് ഇരുപത് വയസ് പൂർത്തിയായത്.

ADVERTISEMENT

മകളുടെ കൈപിടിച്ചാണ് സൂര്യ ചടങ്ങ് നടക്കുന്ന വേദിയിലേക്ക് എത്തിയത്. ജ്യോതിക എത്തിയത് മകൻ ദേവിന്റെ കൈപിടിച്ചാണ്. വെളുത്ത ഗൗണിൽ വധുവായി ഒരുങ്ങി എത്തിയ ജ്യോതികയെ കണ്ടതും സൂര്യയുടെ കണ്ണുകള്‍ സന്തോഷത്താൽ നനഞ്ഞു. സൂര്യയുടെ സഹോദരനും നടനുമായ കാർത്തിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

‘തുടർച്ച: 20 വർഷത്തെ ഞങ്ങളുടെ പ്രണയത്തിന്റെയും പോരാട്ടങ്ങളുടെയും ആഘോഷമായൊരു പ്രതിജ്ഞ പുതുക്കൽ. അല്ല, ഇതൊരു തികഞ്ഞ ദാമ്പത്യത്തിന്റെ ആഘോഷമല്ല. ഇത് അപൂണതകളുടെ, വിട്ടുവീഴ്ചകളുടെ, പരസ്പരം മനസ്സിലാക്കലുകളുടെ, ത്യാഗങ്ങളുടെ, നിസ്വാർഥമായി സ്നേഹിക്കുന്നതിന്റെ ആഘോഷമാണ്.

ADVERTISEMENT

ഇത് ഞങ്ങളുടെ ആഘോഷമാണ്. ഞങ്ങൾക്ക് വേണ്ടി ‍ഞങ്ങൾ മാറിയതിന്റെയും പരസ്പരം ചേർന്ന് വളർന്ന മനുഷ്യരുടേയും ആഘോഷം. എത്ര വിചിത്രമാണ്... ഒരിക്കൽ യാഥാർഥ്യത്തിൽ നിന്ന് ഏറെ അകലെയാണെന്ന് തോന്നിയ ഒരു സ്വപ്നം.

ഇന്ന് എന്റെ ജീവിതകാലം മുഴുവൻ സ്വപ്നം കണ്ടുകൊണ്ടിരിക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഒരു യാഥാർഥ്യമായി മാറിയിരിക്കുന്നു. അതുകൊണ്ട് ഇതാ എന്റെ വാഗ്ദാനങ്ങൾ... ഞാൻ സന്തോഷവതിയായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കാരണം ജീവിതത്തിന്റെ നല്ല വശം മാത്രം കാണാനാണ് ഞാൻ തിരഞ്ഞെടുക്കുന്നത്.

ADVERTISEMENT

ഞാൻ ജീവിതത്തെ ആഘോഷിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കാരണം, നീ സ്നേഹിക്കുന്ന പുരുഷൻ നിന്നെ അവനിലും ഉപരിയായി ബഹുമാനിക്കുമ്പോൾ ജീവിതം ഒരു സമ്മാനം തന്നെയാണ്.–. ഞാൻ ഒരിക്കലും പരാതിപ്പെടില്ലെന്ന് വാഗ്ദാനം ചെയ്യുന്നു. എന്തിന് ഞാൻ പരാതിപ്പെടണം?. ആകാശം പോലെ വിശാലമായ ഒന്നിനുപോലും ഭൂമിയെ തൊടാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ലല്ലോ.

ചുറ്റും നോക്കൂ... ഈ ലോകത്തിലെ എല്ലാത്തിനും എന്തെങ്കിലുമൊക്കെ അപൂർണതകളുണ്ട്. ആ വിടവുകൾ എങ്ങനെ നികത്തണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്. ഞാൻ നന്ദിയുള്ളവളായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. എല്ലാ പ്രഭാതങ്ങളിലും എന്നെ സംരക്ഷിക്കുന്ന ഒരു പുരുഷന്റെ കരങ്ങളിൽ ഉണരാൻ കഴിയുന്നു, ഒപ്പം എന്റെ ജീവിതത്തിന് അർഥം നൽകിയ ജീവിക്കാനുള്ള ഒരു കാരണമായി മാറിയ എന്റെ മനോഹരമായ മക്കളാലും.

ഞാൻ ആരോഗ്യത്തോടെ ജീവിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കാരണം ജീവിതത്തിൽ നമ്മൾ യഥാർഥത്തിൽ സമ്പാദിക്കുന്ന ഒരേയൊരു സമ്പത്ത് ആരോഗ്യമാണല്ലോ. എത്ര മനോഹരമായ ഇഷ്ടിക വീടുകളായാലും അവയ്ക്കും ചോർച്ചകളും ചിതലുകളും അറ്റകുറ്റപ്പണികളും എപ്പോഴും ആവശ്യമായി വരും. ഞാൻ ഏറ്റവും നല്ല അമ്മയായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

ഞാൻ പാചകം ചെയ്യുന്നതുകൊണ്ടോ വീട് വൃത്തിയാക്കുന്നതുകൊണ്ടോ കുട്ടികളെ സഹായിക്കുന്നതുകൊണ്ടോ മാത്രമല്ല. എന്റെ മുഖത്തെ ഒരു പുഞ്ചിരി കണ്ട് ഒരിക്കൽ അവരുടെ അപ്പയും അമ്മയും ജീവിച്ച ആ പ്രണയകഥ വീണ്ടും വീണ്ടും അനുഭവിച്ചറിയാൻ എന്റെ മക്കൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു പുഞ്ചിരിയാകണം അത്. എന്റെ സൂര്യാ... ഞാൻ വാഗ്ദാനം ചെയ്യുന്നു. എപ്പോഴും ആ അപൂർണയായ ഭാര്യയായി തന്നെ തുടരുമെന്ന്.

നിന്നോട് പിണങ്ങുകയും വഴക്കിടുകയും പിന്നെ ഇണങ്ങുകയും ചെയ്യുന്ന... ഓരോ തവണയും അതിലൂടെ നിന്നോട് കുറച്ചുകൂടി അടുത്തുകൊണ്ടേയിരിക്കുന്ന ആ ഭാര്യയായി. എല്ലാറ്റിനുമുപരി നമ്മുടെ സൗഹൃദത്തെ ഞാൻ എന്നും ചേർത്തുപിടിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കാരണം ഒരേ ഒരാളിൽ തന്നെ നമുക്ക് തുല്യനായ ഒരാളെയും മനസ് തുറന്ന് സംസാരിക്കാവുന്ന വിശ്വസ്തനെയും നമ്മുടെ എല്ലാ വിശേഷങ്ങളും പങ്കിടുന്ന ഗോസിപ്പ് പങ്കാളിയെയും ഏറ്റവും അടുത്ത സുഹൃത്തിനെയും കണ്ടെത്തുക എന്നത് അത്ര സാധാരണമായ കാര്യമല്ല.

അതും ആ ഒരാൾ നിങ്ങളുടെ ഭർത്താവും നിങ്ങളുടെ മക്കളുടെ അച്ഛനും കൂടിയാകുമ്പോൾ അതിലും വലിയൊരു ഭാഗ്യം വേറെയില്ല. അങ്ങനെ ഞങ്ങളുടെ അടുത്ത ഇരുപത് വർഷങ്ങൾക്കായി... അപൂർണതകളുള്ള ഞങ്ങൾ... പക്ഷേ പരസ്പരം പൂർണമായി മനസിലാക്കുന്ന ഞങ്ങൾ’ എന്നാണ് വിഡിയോയ്ക്കൊപ്പം ജ്യോതിക കുറിച്ചത്. വിദേശത്ത് വച്ച് നടന്ന ചർച്ച് വെഡ്ഡിങിലൂടെയാണ് ഈ മനോഹരനിമിഷം അവർ പുനരവതരിപ്പിച്ചത്.

Suriya and Jyothika Renew Vows on 20th Anniversary:

Suriya and Jyothika, the beloved Tamil celebrity couple, recently renewed their wedding vows in a traditional Christian ceremony to celebrate their 20th wedding anniversary. Jyothika shared a video of the event on Instagram, which featured them walking down the aisle with their children. The touching ceremony, held abroad, symbolized not just a union but an embrace of imperfections, compromises, understanding, sacrifices, and selfless love. Jyothika's heartfelt post expressed her commitment to happiness, life celebration, gratitude, and being the best mother and wife, emphasizing their enduring friendship and love.

ADVERTISEMENT