ജാക്കറ്റും ടി ഷർട്ടും ഊരിമാറ്റി, മുഖത്തെ മേക്കപ്പ് തുടച്ചു കളഞ്ഞു: കടുത്ത പ്രതിഷേധവുമായി സൽമാൻ ഖാൻ Salman Khan Slams Body Shaming and Ageism on Bigg Boss
സമീപകാലത്ത് താൻ നേരിട്ട വയോധിക പരാമർശങ്ങൾക്കും സോഷ്യൽ മീഡിയ വ്യക്തിഹത്യയ്ക്കുമെതിരെ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. 'ബിഗ് ബോസ് 20' യുടെ 'വീക്കെൻഡ് കാ വാർ' എപ്പിസോഡിൽ വെച്ചാണ് അദ്ദേഹം സൈബർ ബുള്ളിയിംഗിന് ഇരയാകുന്നവർക്കായി ശബ്ദമുയർത്തിയത്. ഒരാളുടെ ശരീരത്തെക്കുറിച്ചോ പ്രായത്തെക്കുറിച്ചോ പരിഹസിക്കുന്നത് വ്യക്തിയുടെ വളർത്തലിന്റെ നിലവാരമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ പ്രായത്തെ യാഥാർത്ഥ്യമായി അംഗീകരിക്കുന്നതായും, എപ്പോഴും 'മേംനേ പ്യാർ കിയ' സിനിമയിലെ യവ്വനത്തിലുള്ള സൽമാൻ ഖാനായിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെ മേക്കപ്പ് മായ്ച്ച് യഥാർത്ഥ മുഖത്തോടെ ക്യാമറക്ക് മുന്നിൽ വന്ന താരം, ട്രോളന്മാരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സംസാരിച്ചു. കൂടാതെ, പ്രസവശേഷം ശരീരഭാരം കൂടിയതിൻ്റെ പേരിൽ സൈബർ ആക്രമണം നേരിട്ട നടിയും സുഹൃത്തുമായ കത്രീന കൈഫിന് പിന്തുണയർപ്പിച്ചുകൊണ്ട്, പ്രസവശേഷം സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ സ്വാഭാവികമാണെന്നും അവരെ പരിഹസിക്കുന്നത് ശരിയല്ലെന്നും സൽമാൻ കൂട്ടിച്ചേർത്തു.

സമീപകാലത്ത് താൻ നേരിട്ട വയോധിക പരാമർശങ്ങൾക്കും സോഷ്യൽ മീഡിയ വ്യക്തിഹത്യയ്ക്കുമെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ. റിയാലിറ്റി ഷോ ‘ബിഗ് ബോസ് 20’ ന്റെ ഏറ്റവും പുതിയ ‘വീക്കെൻഡ് കാ വാർ’ എപ്പിസോഡിലാണ് സൈബർ ബുള്ളിയിങിന് ഇരയാകുന്നവർക്കായി താരം രംഗത്തെത്തിയത്.
‘ഒരാളുടെ ശരീരതൂക്കത്തെക്കുറിച്ചോ, ലുക്കിനെക്കുറിച്ചോ, കുടുംബത്തെക്കുറിച്ചോ, വയസ്സിനെക്കുറിച്ചോ, അമ്മയാകുന്നതിനെക്കുറിച്ചോ പരിഹസിക്കുന്നത് നിങ്ങളുടെ വളർത്തലിന്റെ ഗുണനിലവാരമാണ് കാണിക്കുന്നത്. എനിക്ക് 60 വയസ്സായി, അതെന്റെ യാഥാർഥ്യമാണ്. എല്ലായ്‌പ്പോഴും 'മേംനേ പ്യാർ കിയ' സിനിമയിലെ പഴയ സൽമാൻ ഖാനായി ഇരിക്കാൻ എനിക്ക് കഴിയില്ല. ഇത് തന്നെയാണ് ഞാൻ. ഇപ്പോൾ വന്ന് എന്നെ ട്രോൾ ചെയ്യൂ’ എന്നാണ് സൽമാൻ പറഞ്ഞത്.
പരിപാടിയുടെ അവതരണത്തിനിടയിൽ തൊപ്പിയും ജാക്കറ്റും ടി ഷർട്ടും ഊരിമാറ്റിയ താരം, മേക്കപ്പ് ആർട്ടിസ്റ്റിനെ വിളിച്ച് തന്റെ മുഖത്തെ മേക്കപ്പ് തുടച്ചു കളയുകയും ചെയ്തു.
പേരെടുത്തു പറഞ്ഞില്ലെങ്കിലും പ്രസവത്തിന് ശേഷം ശരീരഭാരം കൂടിയതിന്റെ പേരിൽ കഠിനമായ സൈബർ ആക്രമണം നേരിട്ട പ്രമുഖ നടിയും സുഹൃത്തുമായ കത്രീന കൈഫിന് പിന്തുണയുമായും സൽമാൻ സംസാരിച്ചു..
‘ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ ശരീരത്തിൽ മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണ്. അവരത് ആർക്കും മുന്നിലും തെളിയിക്കേണ്ടതില്ല. സിനിമകളിലേക്ക് തിരിച്ചെത്തുമ്പോൾ അവർ വീണ്ടും ഫിറ്റാകും, എന്നാൽ ഇപ്പോൾ അവർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹം. പ്രസവിച്ച ഒരു സ്ത്രീയെ എന്തിനാണ് നിങ്ങൾ സോഷ്യൽ മീഡിയയിൽ പരിഹസിക്കുന്നത് ?’ സൽമാൻ ചോദിക്കുന്നു.