‘അച്ഛനെ കണ്ടത് എനിക്കോർമയില്ല, ഈ ഫോട്ടോയൊക്കെ എടുത്ത് ഒരു ഒന്നുരണ്ട് വർഷത്തിനുള്ളിൽ അച്ഛൻ പോയി’: മനസ്സ് തൊട്ട് അഞ്ജലി Actress Anjali Shares Heartfelt Memory of Her Father
‘യേഴ് കടൽ യേഴ് മലൈ’ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെ നടി അഞ്ജലി തന്റെ പിതാവിനെക്കുറിച്ചുള്ള ഒരു ഹൃദയസ്പർശിയായ ഓർമ്മ പങ്കുവെച്ചു. കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവെച്ച താരം, ആ ചിത്രമെടുത്തതിന് ഏതാനും വർഷങ്ങൾക്കുള്ളിൽ പിതാവ് മരിച്ചെന്നും അദ്ദേഹത്തോടൊപ്പമുള്ള ഒരേയൊരു ഓർമ്മ ആ ചിത്രം മാത്രമാണെന്നും വ്യക്തമാക്കി. തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയായ അഞ്ജലിയുടെ ഈ വാക്കുകൾ ശ്രദ്ധേയമായിരിക്കുകയാണ്. നിവിൻ പോളി നായകനാകുന്ന ഈ ചിത്രത്തിൽ സൂരിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

‘യേഴ് കടല്‍ യേഴ് മലൈ’യുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ നടി അഞ്ജലി തന്റെ അച്ഛനെക്കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാകുന്നു. അച്ഛനൊപ്പമുള്ള ഒരു പഴയചിത്രം കാണിച്ചപ്പോഴാണ് താരം മനസ്സ് തുറന്നത്.
‘‘ഇതെന്റെ കുട്ടിക്കാലത്തെ ഫോട്ടോയാണ്. ഞാൻ തീരെ ചെറുതായിരുന്നു. എന്റെ ഇത്രയും വർഷത്തെ ജീവിതത്തിനിടയിൽ, ഇതുപോലെ ഫോട്ടോയിൽ ആണ് ഞാനെന്റെ അച്ഛനെ കണ്ടിട്ടുള്ളത്. എന്റെ അച്ഛനെ കണ്ടത് എനിക്കോർമയില്ല. ഈ ഫോട്ടോയൊക്കെ എടുത്ത് ഒരു ഒന്നുരണ്ട് വർഷത്തിനുള്ളിൽ അച്ഛൻ പോയി. അദ്ദേഹത്തിനൊപ്പമുള്ള എന്റെ ഒരേ ഒരു ഓർമ ഇതാണ്’’ എന്നാണ് അഞ്ജലി പറഞ്ഞത്.
തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള താരമാണ് അഞ്ജലി. ‘യേഴ് കടല്‍ യേഴ് മലൈ’യിൽ നിവിൻ പോളിയാണ് നായകൻ. സൂരിയും ഒരു പ്രധാന വേഷത്തിൽ ഉണ്ട്.