ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ, മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള 'യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ...' എന്ന പഴയ പ്രണയഗാനം സമൂഹമാധ്യമങ്ങളിൽ വൻതരംഗമായി മാറിയിരിക്കുകയാണ്. ജോഷി സംവിധാനം ചെയ്യാനിരുന്നതും പിന്നീട് മുടങ്ങിപ്പോയതുമായ 'അന്ന' എന്ന സിനിമയ്ക്കായി തയാറാക്കിയതായിരുന്നു ഈ ഗാനം. എന്നാൽ ആ സിനിമയിൽ താൻ അഭിനയിക്കാൻ ഒരിക്കലും സമ്മതിച്ചിരുന്നില്ലെന്നും, അക്കാലത്ത് താനുമായി യാതൊരു ചർച്ചയും നടന്നിരുന്നില്ലെന്നും നടൻ അരവിന്ദ് സ്വാമി ഒരു പോഡ്കാസ്റ്റ് ഷോയിൽ വെളിപ്പെടുത്തി.

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയറ്ററുകളിൽ ചരിത്രവിജയം നേടുമ്പോൾ സിനിമയ്ക്കൊപ്പം തരംഗമാകുന്നത് ‘യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ...’ എന്ന പഴയൊരു പാട്ട് കൂടിയാണ്. ഈ മനോഹര പ്രണയഗാനം പുതിയ തലമുറയും ഏറ്റെടുത്തതോടെ റീൽസുകളിലും ഷോർട്ട്സുകളിലുമെല്ലാം ‘യവനകഥ’ നിറയുകയാണ്.

ഏകദേശം 31 വർഷം മുൻപ്, ജോഷി സംവിധാനം ചെയ്യാൻ തീരുമാനിച്ച ‘അന്ന’ എന്ന സിനിമയ്ക്കു വേണ്ടി ഒരുക്കിയ ഗാനമാണിത്. അരവിന്ദ് സ്വാമിയെ നായകനായി നിശ്ചയിച്ച ‘അന്ന’ പലകാരണങ്ങളാൽ മുടങ്ങിപ്പോയെങ്കിലും പാട്ട് ഹിറ്റായി.
ഷിബു ചക്രവർത്തി രചിച്ച്, ഔസേപ്പച്ചൻ സംഗീതം നൽകിയ ‘യവനകഥയിൽ...’ കെ.ജെ. യേശുദാസും കെ.എസ്. ചിത്രയും ചേർന്നാണ് ആലപിച്ചത്. ഇപ്പോഴിതാ, ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലൂടെ ഈ ഗാനം വീണ്ടും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുന്നു.

ADVERTISEMENT

ഇപ്പോഴിതാ, ഇങ്ങനെയൊരു സിനിമ താൻ ചെയ്യാമെന്ന് ഏറ്റിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അരവിന്ദ് സ്വാമി.

‘‘യഥാർഥത്തിൽ ആ പേരിലുള്ള ഒരു സിനിമ ഞാൻ ചെയ്യാമെന്ന് ഏറ്റിരുന്നില്ല. എന്തോ ഒരു കമ്മ്യൂണിക്കേഷൻ പ്രശ്നം അക്കാലത്ത് നടന്നിരുന്നു. എന്റെ പേരിൽ ആരാണ് ആ സിനിമയുടെ അണിയറപ്രവർത്തകരെ ബന്ധപ്പെട്ടതെന്ന് അറിയില്ല. ഞാൻ ആ സിനിമയുടെ കഥ കേട്ടിട്ടില്ല. എനിക്ക് ആ സിനിമയുമായി യാതൊന്നും അറിയില്ല. ആ സമയത്ത് ഞാൻ ഈ ഇൻഡസ്ട്രിയിൽ പുതിയ ആളായിരുന്നു. അന്ന എന്ന സിനിമ ഞാൻ ചെയ്യുമെന്ന് പറഞ്ഞ് ആരാണ് അവരോട് സംസാരിച്ചതെന്ന് അറിയില്ല. ഞാൻ ആ സിനിമ ചെയ്യുമെന്ന് അവർ സ്വയം കരുതിയതാണോയെന്നും അറിയില്ല. ആ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടേയില്ല’’.– ശിവാജി ഗണേശന്റെ മകനും നടനുമായ രാംകുമാറിന്റെ ട്രൂലി റാം എന്ന പോഡ്കാസ്റ്റ് ഷോയിൽ പങ്കെടുക്കവേ അരവിന്ദ് സ്വാമി പറഞ്ഞതിങ്ങനെ.

ADVERTISEMENT

ബെത്‌ലഹേം കുടുംബ യൂണിറ്റിനെക്കുറിച്ചും ആ സിനിമയിൽ അന്നയിലെ പാട്ട് ഉൾപ്പെടുത്തിയതിനെക്കുറിച്ചുമാണ് രാംകുമാർ ചോദിച്ചത്. ഇതിനുള്ള മറുപടിയായാണ് അരവിന്ദ് സ്വാമിയുടെ വെളിപ്പെടുത്തൽ.

Classic Malayalam Song From Shelved Film Trends Again:

Bethlehem movie has brought a classic old Malayalam song back into massive mainstream popularity today. Yavanakathayil Ninnu Vanna is currently trending widely across various social media reels and short videos. Originally composed over three decades ago, the romantic track was meant for an unmade film titled Anna. Director Joshiy planned the project with actor Arvind Swamy, but the film was eventually shelved due to communication gaps. Shibu Chakravarthy penned the lyrics while Ouseppachan composed the memorable tune sung by K.J. Yesudas and K.S. Chithra. Arvind Swamy recently clarified in a podcast that he never officially agreed to star in that shelved movie. Despite the historical cancellation of Anna, the timeless melody has successfully found a vibrant second life.

ADVERTISEMENT