‘ഞങ്ങൾ ഒന്നര വർഷത്തോളം പരസ്പരം ആഴത്തിൽ സ്നേഹിച്ചു...പക്ഷേ...’; ബ്രേക്കപ്പിനെക്കുറിച്ച് ജേസൺ സഞ്ജയ് പറഞ്ഞത് Vijay Son Jason Sanjay Opens Up About His Past Breakup
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ മകനും യുവസംവിധായകനുമായ ജേസൺ സഞ്ജയ് നായകനായി സിനിമയിൽ അരങ്ങേറുന്നു എന്ന വാർത്തകൾ സജീവമാകുന്നതിനിടയിലാണ് തന്റെ മുൻകാല പ്രണയപരാജയത്തെക്കുറിച്ചുള്ള താരത്തിന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നത്. കോളജ് കാലത്ത് തനിക്ക് ഒരേയൊരു പ്രണയബന്ധം മാത്രമേ ഉണ്ടായിരുന്നിട്ടുള്ളൂവെന്നും, പരസ്പര ധാരണയോടെയാണ് ആ ബന്ധം അവസാനിപ്പിച്ചതെന്നും ജേസൺ വ്യക്തമാക്കി. വേർപിരിയലിനു ശേഷമുള്ള വിഷമഘട്ടങ്ങളിൽ യുവൻ ശങ്കർ രാജയുടെ പാട്ടുകൾ കേട്ടാണ് ആശ്വാസം കണ്ടെത്തിയതെന്നും, ഇൻസ്റ്റഗ്രാം വഴി ശ്രദ്ധ നേടാൻ ശ്രമിക്കാതെ കൃത്യമായ അകലം പാലിച്ച് ആ അവസ്ഥയിൽ നിന്നും പുറത്തുകടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ താൻ പൂർണ്ണമായും സമാധാനത്തോടെയാണെന്നും രണ്ടുപേരും സ്വന്തം ലക്ഷ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ജേസൺ പറയുന്നു.

തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ മകനും യുവസംവിധായകനുമായ ജേസൺ സഞ്ജയ് നായകനായി സിനിമയിൽ അരങ്ങേറുന്നു എന്ന വാർത്തകൾ സജീവമാകുന്നതിനു പിന്നാലെ തന്റെ പ്രണയപരാജയത്തെക്കുറിച്ച് ജേസൺ മുൻപ് പറഞ്ഞതും ചർച്ചയാകുന്നു.
തനിക്ക് ഒരേയൊരു പ്രണയബന്ധം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും, കോളജിൽ വെച്ചുണ്ടായ ആ ഒന്നര വർഷത്തെ ബന്ധം പരസ്പര സമ്മതത്തോടെയാണ് അവസാനിപ്പിച്ചതെന്നും ജേസൺ പറയുന്നു. ‘‘ജീവിതത്തിൽ ഒരേയൊരു പ്രണയബന്ധം മാത്രമേ എനിക്കുണ്ടായിട്ടുള്ളൂ. കോളജിൽ പഠിക്കുന്ന കാലത്ത്, വർഷങ്ങൾക്ക് മുൻപായിരുന്നു അത്. ഞങ്ങൾ ഏകദേശം ഒന്നര വർഷത്തോളം പരസ്പരം ആഴത്തിൽ സ്നേഹിച്ചു. എന്നാൽ അതൊരു പരസ്പര ധാരണയോടെയുള്ള ബ്രേക്കപ്പിലാണ് അവസാനിച്ചത്. ഞങ്ങൾ രണ്ടുപേരും തമ്മിൽ വിശദമായി സംസാരിച്ച ശേഷമാണ് ആ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ആ വേർപിരിയലിന്റെ നാളുകളിൽ ഞാൻ യുവൻ ശങ്കർ രാജയുടെ പ്രണയഗാനങ്ങളെല്ലാം നിരന്തരം കേൾക്കുമായിരുന്നു. അതൊരു വലിയ ആശ്വാസമായിരുന്നു.
ബ്രേക്കപ്പിന് ശേഷം ഇൻസ്റ്റഗ്രാമിൽ സ്റ്റോറികൾ പോസ്റ്റ് ചെയ്യാനോ ശ്രദ്ധ പിടിച്ചുപറ്റാനോ എനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ വീണ്ടും പരസ്പരം ബന്ധപ്പെടാൻ ശ്രമിച്ചാൽ ആ തളർച്ചയിൽ നിന്ന് നമുക്ക് ഒരിക്കലും പുറത്തുകടക്കാൻ കഴിയില്ല. അതിനാൽ ഞങ്ങൾ രണ്ടുപേരും കൃത്യമായ ഒരു അകലം പാലിച്ചു. ജീവിതത്തിൽ എനിക്ക് ചെയ്യാൻ ആഗ്രഹമില്ലാത്ത കാര്യങ്ങളിൽ വീണുപോകാതിരിക്കാൻ ഞാൻ എപ്പോഴും എന്നെത്തന്നെ നിയന്ത്രിക്കാറുണ്ട്.
ഇപ്പോൾ ഞാൻ പൂർണ്ണമായും ഓക്കെയാണ്. അന്ന് ആ കാലഘട്ടത്തിൽ അത് വളരെ മനോഹരമായിരുന്നു. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും സ്വന്തം ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകുന്നു’ എന്നാണ് ജേസൺ പറഞ്ഞത്.