‘നിങ്ങള്‍ക്കെതിരായ എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്’: ശാലു പേയാടിനെതിരെ കമ്മീഷണർക്ക് പരാതി നൽകി ആരതി പൊടി
സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫർ ശാലു പേയാടിനെതിരെ കൊച്ചി പൊലീസ് കമ്മീഷണറെ സമീപിച്ച് ആരതി പൊടി. ബിഗ് ബോസിലെ മത്സരാര്‍ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണനെതിരെ യൂട്യൂബ് ചാനലുകളിലെ അഭിമുഖങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ച് വാർത്തകളിൽ നിറഞ്ഞ വ്യക്തിയാണ് ശാലു. റോബിന്റെ ഭാവിവധുവാണ് ആരതി പൊടി. ഇന്‍സ്റ്റഗ്രാം

സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫർ ശാലു പേയാടിനെതിരെ കൊച്ചി പൊലീസ് കമ്മീഷണറെ സമീപിച്ച് ആരതി പൊടി.
ബിഗ് ബോസിലെ മത്സരാര്‍ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണനെതിരെ യൂട്യൂബ് ചാനലുകളിലെ അഭിമുഖങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ച് വാർത്തകളിൽ നിറഞ്ഞ വ്യക്തിയാണ് ശാലു. റോബിന്റെ ഭാവിവധുവാണ് ആരതി പൊടി.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ശാലുവിനെതിരെ കേസ് കൊടുത്ത വിവരം ആരതി അറിയിച്ചത്. ശാലു പേയാട് തന്റെ ക്ഷമയുടെ പരിധി ലംഘിച്ചിരിക്കുകയാണെന്നും ഇനി എല്ലാം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നും പരാതിയുടെ ചിത്രത്തിനൊപ്പം ആരതി കുറിച്ചു.
‘കാര്യങ്ങള്‍ ഇപ്പോള്‍ എന്റെ ക്ഷമയുടെ പരിധിക്ക് അപ്പുറത്ത് എത്തിയിരിക്കുകയാണ്. ശാലു പേയാട് എല്ലാ അതിര്‍ത്തികളും ലംഘിച്ചിരിക്കുന്നു. ഏത് കഥയ്ക്കും രണ്ട് വശങ്ങളുണ്ട്. ഇത് ഞങ്ങളുടെ ഭാഗം വെളിപ്പെടുത്താനുള്ള സമയമാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ക്കെതിരായ എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്. അതെല്ലാം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയിട്ടുമുണ്ട്’ .– ആരതിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ച് റോബിന്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.