യൂട്യൂബ് വ്ലോഗറും ടെലിവിഷന്‍ ഷോ അവതാരകനുമായ കാര്‍ത്തിക് സൂര്യയുടെ പെണ്ണാകാൻ വർഷ. താൻ വിവാഹിതനാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത കാർത്തിക് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് പ്രിയപ്പെട്ടവരെ അറിയിച്ചത്. വിവാഹനിശ്ചയത്തിന്റെ വിഡിയോയും ചിത്രങ്ങളും കാർത്തിക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

യൂട്യൂബ് വ്ലോഗറും ടെലിവിഷന്‍ ഷോ അവതാരകനുമായ കാര്‍ത്തിക് സൂര്യയുടെ പെണ്ണാകാൻ വർഷ. താൻ വിവാഹിതനാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത കാർത്തിക് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് പ്രിയപ്പെട്ടവരെ അറിയിച്ചത്. വിവാഹനിശ്ചയത്തിന്റെ വിഡിയോയും ചിത്രങ്ങളും കാർത്തിക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. കാര്‍ത്തികിന്റെ അമ്മയുടെ സഹോദരന്റെ മകളായ വര്‍ഷയാണ് വധു. ഓഫ് വൈറ്റ് ഷെര്‍വാണിയാണ് കാര്‍ത്തിക് വിവാഹ നിശ്ചയത്തിന് ധരിച്ചത്. പേസ്റ്റല്‍ ഗ്രീന്‍ നിറത്തിലുള്ള ലെഹങ്കയായിരുന്നു വധുവായ വർഷ ധരിച്ചത്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിൽ സെലിബ്രിറ്റി സാന്നിദ്ധ്യമായത് മഞ്ജു പിള്ളയും സാബു മോനുമായിരുന്നു. ‘അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ’ എന്ന അടിക്കുറിപ്പോടെയാണ് കാര്‍ത്തിക് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വിവാഹം ചെയ്യാന്‍ പോകുന്നത് മുറപ്പെണ്ണിനെയാണെന്നും മാതാപിതാക്കളാണ് തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയതെന്നും കാര്‍ത്തിക് വെളിപ്പെടുത്തിയിരുന്നു.

ADVERTISEMENT

‘ഞങ്ങൾ പരപസ്പരം കണ്ടു സംസാരിച്ചു. എനിക്കു പറയാനുള്ളത് ഞാനും വർഷയ്ക്ക് പറയാനുള്ളത് വർഷയും പറഞ്ഞു. സംസാരിച്ചപ്പോൾ നല്ലൊരു വൈബുണ്ട്. നല്ലൊരു ചിരിയാണ്. എന്തുകൊണ്ടും എനിക്ക് ഓ.കെയായിട്ട് തോന്നി. അതിനു ശേഷം കാര്യങ്ങളെല്ലാം പെട്ടെന്നായിരുന്നു. കുടുംബങ്ങളുടെ ചർച്ചകൾക്കു ശേഷം നിശ്ചയത്തിലേക്കെത്തി.’– കാർത്തിക് പറയുന്നു.

‘കാർത്തികിനെ മനസിലാക്കി അവനോടൊപ്പം നിൽക്കുന്നൊരു കുട്ടിയെയാണ് ഞങ്ങൾ ആഗ്രഹിച്ചത്.’– കാർത്തികിന്റെ അച്ഛന്റെ വാക്കുകൾ.

ADVERTISEMENT

ഒരു ദിവസം പുലര്‍ച്ചെ അഞ്ച് മണിക്ക് അച്ഛനൊരു തോന്നലുണ്ടായി, എന്തുകൊണ്ട് വര്‍ഷയെ മകന് കല്യാണം ആലോചിച്ചുകൂടാ എന്ന്. അപ്പോള്‍ തന്നെ അമ്മയോട് കാര്യം പറഞ്ഞു. പിന്നീടൊരു ചടങ്ങില്‍ വച്ച് വര്‍ഷയെ കണ്ടു. അതിന് ശേഷം നേരിട്ട് കണ്ട് വര്‍ഷയോട് സംസാരിച്ചു, ‘‘എന്റെ അച്ഛന് താത്പര്യമുണ്ടെങ്കില്‍ മാത്രമേ ഈ വിവാഹത്തില്‍ എനിക്ക് സമ്മതമുള്ളൂ’’,  എന്ന് വര്‍ഷ പറഞ്ഞു.

അതിന് ശേഷം കാര്‍ത്തിക് സൂര്യയുടെ അച്ഛനും അമ്മയും വര്‍ഷയുടെ മാതാപിതാക്കളോടു സംസാരിച്ചു. അവര്‍ക്ക് എതിര്‍പ്പുകളൊന്നും ഉണ്ടായിരുന്നില്ല, പൂര്‍ണ സമ്മതം ആയിരുന്നു. ഇതെല്ലാം തീരുമാനിച്ചതിന് ശേഷമാണ് തന്നോട് കാര്യങ്ങള്‍ പറയുന്നതെന്നാണ് കാര്‍ത്തിക് പറഞ്ഞത്. വിവാഹം വീട് പണി കഴിഞ്ഞിട്ടേയുള്ളൂ എന്നും കാര്‍ത്തിക് സൂര്യ പറയുന്നു.

ADVERTISEMENT
ADVERTISEMENT