‘പപ്പയുടെ നെഞ്ചിൽ ഫാൻ പൊട്ടി വീണു, ഈ വീട്ടിൽ നിന്ന് ഇറങ്ങാൻ ഇരിക്കുകയാണ്...മടുത്തു’: രേണു സുധി പറയുന്നു
നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനു സന്നദ്ധസംഘടന വീട് വച്ചു നൽകിയിരുന്നു. എന്നാൽ ഈ വീട് ചോരുന്നു എന്ന ആരോപണവുമായി സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി രംഗത്തെത്തിയത് ചർച്ചയായി. രേണുവിന്റെ ആരോപണത്തിനു മറുപടിയുമായി കേരള ഹോം ഡിസൈൻ ഗ്രൂപ്പ്
നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനു സന്നദ്ധസംഘടന വീട് വച്ചു നൽകിയിരുന്നു. എന്നാൽ ഈ വീട് ചോരുന്നു എന്ന ആരോപണവുമായി സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി രംഗത്തെത്തിയത് ചർച്ചയായി. രേണുവിന്റെ ആരോപണത്തിനു മറുപടിയുമായി കേരള ഹോം ഡിസൈൻ ഗ്രൂപ്പ്
നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനു സന്നദ്ധസംഘടന വീട് വച്ചു നൽകിയിരുന്നു. എന്നാൽ ഈ വീട് ചോരുന്നു എന്ന ആരോപണവുമായി സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി രംഗത്തെത്തിയത് ചർച്ചയായി. രേണുവിന്റെ ആരോപണത്തിനു മറുപടിയുമായി കേരള ഹോം ഡിസൈൻ ഗ്രൂപ്പ്
നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനു സന്നദ്ധസംഘടന വീട് വച്ചു നൽകിയിരുന്നു. എന്നാൽ ഈ വീട് ചോരുന്നു എന്ന ആരോപണവുമായി സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി രംഗത്തെത്തിയത് ചർച്ചയായി. രേണുവിന്റെ ആരോപണത്തിനു മറുപടിയുമായി കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകനും വീട് വച്ചുനല്‍കാന്‍ നേതൃത്വം വഹിച്ചയാളുമായ ഫിറോസ് എത്തിയതോടെ ചർച്ച വിവാദമായി. ഇപ്പോഴിതാ, ഇതുമായി ബന്ധപ്പെട്ട് രേണുവിന്റെ പുതിയ വെളിപ്പെടുത്തലുകളും ചർച്ചയാകുന്നു.
‘‘വീട്ടിൽ ചോർച്ച ഉണ്ടെന്ന് ഞാൻ പറഞ്ഞത് മഴ പെയ്യുമ്പോൾ എറിച്ചിൽ അടിക്കുന്നതിനെ ആണ്. വീട്ടിനകത്ത് ഇരുന്നാൽ വെള്ളം അകത്തേക്കു വരും. വാർത്തു വച്ചിരിക്കുന്നതിൽ അല്ല ചോരുന്നത്. കമ്പി അടിച്ചിരിക്കുന്നതിനു അകത്തേക്ക് വെള്ളം അടിച്ചു കയറും. രേണു കള്ളം പറയുന്നു എന്നൊക്കെ പലരും പറയുന്നുണ്ട്. മഴക്കാലത്ത് ഇവിടെ വന്ന് നോക്കിയാൽ അകത്തേക്ക് വെള്ളം വരുന്നത് കാണാം. രേണുവിന് കള്ളം പറയേണ്ട കാര്യമില്ല. ഈ വീട് പണിതിട്ട് ആറു മാസം ആകുന്നു. ഞാൻ ഓടി നടക്കുന്നതു കൊണ്ട് ഇവിടെ അധികം ദിവസം നിൽക്കുന്നില്ല. എന്റെ പപ്പ ആണ് ഇവിടെ കൂടുതൽ സമയം നിൽക്കുന്നത്. പപ്പയോട് ചോദിച്ചാൽ കൂടുതൽ അറിയാം. ഫിറോസ് പറഞ്ഞത് ഞാൻ പച്ചക്കള്ളം പറയുന്നു എന്നാണ്. എനിക്ക് കള്ളം പറയുന്നതിന്റെ കാര്യമില്ല. ലിവിങ് റൂമിലും റിഥപ്പൻ കിടക്കുന്ന റൂമിലും വെള്ളം അടിച്ചു കയറാറുണ്ട്. പപ്പയുടെ നെഞ്ചിൽ ഫാൻ പൊട്ടി വീണു. ഞാൻ അവിടെ ഇല്ലായിരുന്നു അതുകൊണ്ട് കണ്ടില്ല. പപ്പയുടെ നെഞ്ചത്താണ് വീണത്, അത് പപ്പ പറയും. ഞങ്ങൾ ഈ വീട്ടിൽ നിന്ന് ഇറങ്ങാൻ ഇരിക്കുകയാണ്. കാരണം ഇത് കേട്ടുകേട്ട് മടുത്തു’’.– രേണു പറയുന്നു.
‘‘ഫിറോസ് വന്ന് ബുൾഡോസറ് കൊണ്ടുവന്ന് ഈ വീട് ഇടിച്ച് തകർത്ത് പഴയതു പോലെ നിരത്തുമെന്ന്. രേണു പറഞ്ഞത് പച്ച കള്ളമാണത്രേ. കൊല്ലംകാരെ താമസിപ്പിക്കാനാണത്രേ ഇയാള് വീടുണ്ടാക്കിയത്. എടോ വന്നിവിടെ താമസിച്ചോ. തനിക്ക് ആരെങ്കിലുമുണ്ടെങ്കിൽ ഇവിടെ കൊണ്ടു വന്നു താമസിപ്പിച്ചോ. അല്ലെങ്കിൽ ഈ വേദനയുള്ള നാട്ടുകാര് ഇവിടെ വന്ന് താമസിച്ചോ. ഞങ്ങൾക്ക് ഒന്നുമില്ല. സുധിയുടെ അമ്മ ഇവിടെ താമസിക്കുമെന്ന് ഓർത്തെന്ന് ഇയാൾ. അങ്ങനെ ഓർത്താണോ ഈ പിള്ളേർക്ക് ഈ വീടിന് നാട്ടുകാര് പൈസ കൊടുത്തത്. ഇങ്ങനെ പറഞ്ഞ ഫിറോസാണ് ഇന്നിരുന്നോണ്ട് രേണു കള്ളം പറഞ്ഞു, രേണു പച്ചക്കള്ളം പറഞ്ഞു എന്നു പറയുന്നത്. എല്ലാ ലോകരും ഈ ഫിറോസും മറന്നു പോകുന്ന ഒരു കാര്യമുണ്ട്, അഞ്ച് വയസ്സ് കഴിഞ്ഞ ഒരു കുഞ്ഞിന്റെ കാര്യം ഇവരാരെങ്കിലും സംസാരിക്കുന്നുണ്ടോ ? ആരവനെ സംരക്ഷിക്കും. ഞങ്ങള് നാളെ പോകാം, ഈ കുഞ്ഞിനെ എവിടെ ഇട്ടിട്ട് പോകും. ഫിറോസ് ഇവിടെ വരട്ടേ, അവർക്ക് ഇഷ്ടപ്പെട്ടവരെ ഇവിടെ താമസിപ്പിക്കാം. പക്ഷേ, ഈ അഞ്ചര വയസ്സുള്ള കുട്ടിയെ ആരു നോക്കും ? ഒരിക്കലും ഇങ്ങനത്തെ സഹായം ചെയ്യരുതേ എന്നെനിക്കൊരു അപേക്ഷ കൂടിയുണ്ട്’’.– രേണുവിന്റെ പിതാവ് തങ്കച്ചന്‍ പറയുന്നു.
വീടിന്റെ തറകെട്ട്, ഭിത്തികെട്ട്, കോണ്‍ക്രീറ്റ് എന്നിവയെല്ലാം നല്ല മാന്യമായിട്ടാണ് ചെയ്തത്. എന്നാല്‍ വീട് തേച്ചത് ശരിയല്ല. പുതിയ മോഡല്‍ ആണെന്ന് പറഞ്ഞ് കുമ്മായം കൊണ്ട് തേച്ചത് കാരണം പുറകിലൊക്കെ അത് പോയി കൊണ്ടിരിക്കുകയാണ്. ഈ വീട് നിർമ്മിച്ച വ്യക്തിയാണ് വീട് നനയുന്നുവെന്ന് പറഞ്ഞതിന് രേണു പച്ചക്കളം പറയുന്നുവെന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്താക്കുന്നു. വീട് ഉണ്ടാക്കി ഒരു വർഷം കഴിഞ്ഞിട്ടും അതിന്റെ കംപ്ലീഷന്‍ സർട്ടിഫിക്കറ്റ് തന്നിട്ടില്ല. ഇത് ഞാന്‍ ചോദിച്ചപ്പോള്‍ എനിക്ക് ഇതില്‍ എന്താണ് കാര്യം എന്ന അർത്ഥത്തില്‍ അദ്ദേഹം സംസാരിച്ചു. പിന്നീട് ഞാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നും രേണുവിന്റെ പിതാവ് പറയുന്നു.രേണുവിന് എതിരായിട്ടുള്ളവർ ചിലപ്പോള്‍ ഇതൊക്കെ വിശ്വസിച്ചേക്കാം. എന്നാല്‍ ദൈവത്തിന് മുമ്പില്‍ അവർക്കുള്ളത് കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.