താനുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി. അടുത്തിടെ കൊല്ലം സുധിയുടെ രണ്ടാം ഭാര്യയാണെന്ന അവകാശവാദവുമായി വീണ എസ്. പിള്ള രംഗത്തെത്തിയിരുന്നു. എന്നാൽ തന്നെയും അച്ഛനെയും കുറിച്ച് വീണ പറഞ്ഞതൊന്നും

താനുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി.

അടുത്തിടെ കൊല്ലം സുധിയുടെ രണ്ടാം ഭാര്യയാണെന്ന അവകാശവാദവുമായി വീണ എസ്. പിള്ള രംഗത്തെത്തിയിരുന്നു. എന്നാൽ തന്നെയും അച്ഛനെയും കുറിച്ച് വീണ പറഞ്ഞതൊന്നും സത്യമല്ലെന്നു കിച്ചു പറയുന്നു. വീണ സുധിക്കൊപ്പം ജീവിച്ച കാലമാണ് തന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമെന്നും കൂടുതൽ ഒന്നും പറയുന്നില്ലെന്നും കിച്ചു വ്യക്തമാക്കുന്നു.

ADVERTISEMENT

വീണ പറഞ്ഞതൊന്നും സത്യമല്ല. ഇങ്ങനെ ഓരോരുത്തർ വന്ന് ഓരോന്ന് പറയുമ്പോൾ എന്റെ ഭാവിയെ കൂടിയാണ് അത് ബാധിക്കുന്നത്. എനിക്ക് എന്റേതായ കരിയർ സെറ്റ് ചെയ്യണം. അതുകൊണ്ടാണ് ഞാൻ ഒന്നിനും പ്രതികരിക്കാൻ വരാത്തത്. അല്ലാതെ എന്നെ ആരും പേടിപ്പിച്ച് കെട്ടിയിട്ടേക്കുകയല്ല. അച്ഛനാണിപ്പോൾ ഏറ്റവും കൂടുതൽ ബാഡ് വരുന്നത്. രണ്ട് കെട്ടി, മൂന്ന് കെട്ടി എന്നൊക്കെയാണ് പറയുന്നത്. അതൊന്നും പുള്ളിക്ക് സെറ്റായില്ല. ആദ്യത്തെ വിവാഹത്തിനുശേഷം ഞാൻ ഉണ്ടായി. പിന്നീട് രണ്ടാമത് കെട്ടി. അത് തീരെ ഓക്കെയായിരുന്നില്ല. അവർ തമ്മിൽ എപ്പോഴും വഴക്കായിരുന്നു.

ഞാൻ കൊല്ലത്ത് അച്ഛമ്മയ്ക്കൊപ്പമായിരുന്നു. അവർ മറ്റൊരു വീട്ടിലായിരുന്നു. വീണ എന്ന സ്ത്രീയുമായുള്ള ഡിവോഴ്സിന് കാരണം രേണു അമ്മയല്ല. പൈസയും മറ്റുമൊക്കെയായിരുന്നു അവരുടെ പ്രശ്നം. പക്ഷെ അവർ ഇപ്പോൾ വന്ന് പറയുമ്പോൾ അവർ നല്ലയാളും അച്ഛൻ തെറ്റ് എന്ന രീതിയിലുമാണ്. കഥയെല്ലാം കൊല്ലത്തുള്ളവർക്ക് അറിയാം.

ADVERTISEMENT

വീണ എന്ന സ്ത്രീയെ അച്ഛൻ വിവാഹം കഴിച്ചപ്പോഴും ഞാൻ അച്ഛന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും ഒപ്പമായിരുന്നു. അത്രയും നിങ്ങൾ ചിന്തിച്ചാൽ തന്നെ കാര്യം മനസിലാകും. ഞാൻ ഒന്നിൽ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ രണ്ടാം വിവാഹം. അവർ എപ്പോഴും അടിയായിരുന്നു. ഞാൻ പറഞ്ഞാൽ കൂടിപ്പോകും. അതുകൊണ്ട് ഒന്നും പറയുന്നില്ലെന്നും കിച്ചു പറയുന്നു.

വീണ എന്ന സ്ത്രീ ‍ഞാനുള്ളതിന്റെ പേരിൽ അച്ഛനുമായി വഴക്കിട്ടിട്ടുണ്ട്. എന്റെ ഏറ്റവും മോശം ലൈഫ് ആ സമയത്തായിരുന്നു. ഞാൻ സുധി കുട്ടാ എന്നാണ് അച്ഛനെ വിളിച്ചിരുന്നത്. അങ്ങനെ പോലും വിളിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ജീവിക്കാൻ വേണ്ടി അച്ഛൻ കുറേ കാര്യങ്ങൾ നോക്കി. അമ്മയില്ലെന്നുള്ള വിഷമം എനിക്ക് വരാതിരിക്കാനും പുള്ളി ഒരുപാട് ശ്രമിച്ചു. ഞാൻ കൊല്ലത്തെ വീട്ടിൽ ഹാപ്പിയാണെന്നും യൂ ട്യൂബ് ചാനലിൽ പങ്കുവച്ച ലൈവ് വിഡിയോയിൽ കിച്ചു പറഞ്ഞു.

ADVERTISEMENT
ADVERTISEMENT