സോഷ്യല്‍ മീഡിയ താരവും ഇൻഫ്ലുവൻസറുമാണ് ജാസി. പങ്കാളി ആഷിക്കൊപ്പമുള്ള ജാസിയുടെ റീൽസ് വിഡിയോസും വിശേഷങ്ങളുമൊക്കെ വൈറലാകുക പതിവാണ്. ഇപ്പോഴിതാ, ഇരുവരും തമ്മിലുള്ള ബന്ധത്തിൽ എതിർപ്പറിയിച്ച്, കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ആഷിയുടെ മാതാവ്. ജാസി ഒരു പെണ്ണായിരുന്നുവെങ്കിൽ ജാതിയും മതവും

സോഷ്യല്‍ മീഡിയ താരവും ഇൻഫ്ലുവൻസറുമാണ് ജാസി. പങ്കാളി ആഷിക്കൊപ്പമുള്ള ജാസിയുടെ റീൽസ് വിഡിയോസും വിശേഷങ്ങളുമൊക്കെ വൈറലാകുക പതിവാണ്.

ഇപ്പോഴിതാ, ഇരുവരും തമ്മിലുള്ള ബന്ധത്തിൽ എതിർപ്പറിയിച്ച്, കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ആഷിയുടെ മാതാവ്.

ADVERTISEMENT

ജാസി ഒരു പെണ്ണായിരുന്നുവെങ്കിൽ ജാതിയും മതവും നോക്കാതെ വിവാഹം നടത്തി കൊടുത്തേനെയെന്നും ആഷി അഭിമുഖങ്ങളിൽ പറഞ്ഞതിൽ പലതും നുണകളാണെന്നും ഒരു യു ‍ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ആഷിയുടെ ഉമ്മ പറയുന്നു.

‘‘അവൻ കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നൊക്കെ പറയുന്നത് വെറുതെയാണ്. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. മക്കൾ ഒരു പ്രായത്തിൽ എത്തി കഴിയുമ്പോൾ അവർ പറയുന്നത് ഞാൻ ചെയ്ത് കൊടുക്കും. ആഷി ഒരു പെണ്ണിനെയാണ് പ്രണയിച്ചിരുന്നതെങ്കിൽ വിവാഹം നടത്തി കൊടുത്തേനെ. ഒരിക്കലും അവരുടെ വിവാഹത്തിന് ഞാൻ സമ്മതിക്കില്ല. എന്റെ മോൻ എന്റെ അടുത്ത് തിരിച്ച് വരണം എന്ന ലക്ഷ്യം മാത്രമെ എനിക്കുള്ളു. അവന്റെ വേറൊന്നും എനിക്ക് വേണ്ട. ഒരു പെൺകുട്ടിയുമായി ആഷിയുടെ വിവാഹം തീരുമാനിച്ചതായിരുന്നു. ഞങ്ങൾക്ക് ബന്ധമുള്ള കുടുംബത്തിലെ കുട്ടിയായിരുന്നു. ജാസിയാണ് ആ വിവാഹം മുടക്കിയത്. ആ പെൺകുട്ടിയെ വിളിച്ച് ജാസി പലതും പറഞ്ഞു. ആഷിക്കും ആ പെൺകുട്ടിയെ ഇഷ്ടമായിരുന്നു. ജാസിയും ആഷിയും പരിചയപ്പെട്ടിട്ട് ഏഴ് വർഷമായി എന്നാണ് അവർ എല്ലായിടത്തും പറയുന്നത്. സത്യാവസ്ഥ അതല്ല. ഇരുവരും ഒരുമിച്ചായിട്ട് നാല് വർഷമെ ആയിട്ടുള്ളു. ആഷിയെ വിട്ട് തരാൻ പറ്റില്ലെന്നാണ് ജാസി പറയുന്നത്. പെറ്റ തള്ളയായ ഞാൻ എന്റെ മോനെ വിട്ടു കൊടുക്കണോ ? ജാസിയുടെ കയ്യിൽപ്പെട്ടശേഷം പൈസ പോലും ആഷി അയക്കാതെയായി. ചോദിച്ചാൽ മാത്രമെ അയക്കുമായിരുന്നുള്ളു. അതിന് മുമ്പ് കുടുംബം നോക്കിയ കുട്ടിയാണ്’’.– ആഷിയുടെ ഉമ്മ പറയുന്നു.

ADVERTISEMENT

ഈ വിഡിയോ ഇതിനോടകം വൈറൽ ആണ്.

ADVERTISEMENT
ADVERTISEMENT