ഇൻസ്റ്റഗ്രാമിലെ എക്സ്‌ക്ലൂസീവ് കണ്ടന്റുകൾക്ക് സബ്സ്‌ക്രിപ്ഷൻ ഏർപ്പെടുത്തി നടി അഹാന കൃഷ്ണ.

വ്ളോഗർ, കണ്ടന്‍റ് ക്രിയേറ്റർ, ഇൻഫ്ളുവൻസർ എന്നീ നിലകളില്‍ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അഹാന കൃഷ്ണ. 31 ലക്ഷം ഫോളോവേഴ്സ് ആണ് അഹാനയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷന് 260രൂപയാണ് ഈടാക്കുന്നത്. ഇതുവരെ 190 പേരാണ് അഹാനയുടെ പേജ് സബ്‌സ്‌ക്രൈബ് ചെയ്‌തിരിക്കുന്നത്. സബ്സ്‌ക്രിപ്ഷൻ മോഡിലേക്ക് വരുന്നതോടെ നടിയുടെ എക്സ്‌ക്ലൂസീവ് കണ്ടന്റുകൾ സബ്‌സ്‌ക്രിപ്‌ഷൻ എടുത്തവർക്ക് മാത്രമാവും കാണാനാകുക.

ADVERTISEMENT

അടുത്തിടെ തന്റെ മുപ്പതാം ജന്മദിനത്തിൽ ജർമ്മൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി എസ്‌യുവി എക്സ് 5 അഹാന സ്വന്തമാക്കിയിരുന്നു.

ADVERTISEMENT
ADVERTISEMENT