‘പാരിജാതം’ എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് രസ്‌ന. എന്നാൽ സംവിധായകൻ ബൈജു ദേവരാജുമായുള്ള വിവാഹത്തോടെ രംഗം വിട്ട താരം ഇപ്പോൾ കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ്. ദേവനന്ദ, വിഘ്‌നേശ് എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്ക്. രസ്ന പിന്നീട് സാക്ഷി എന്നു പേരും മാറ്റി.

അടുത്തിടെ സോഷ്യൽ മീഡിയയിൽ സജീവമായ രസ്ന തന്റെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങൾ പങ്കുവയ്ക്കുക പതിവാണ്. ഇക്കൂട്ടത്തിൽ പുതിയ ഫോട്ടോയാണ് ആരാധകർക്കിടയിൽ വൈറൽ. നേവി ബ്ലു സല്‍വാറില്‍ നിറചിരിയുമായി നില്‍ക്കുന്ന രസ്‌നയാണ് ഫോട്ടോയില്‍. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ഫോട്ടോയ്ക്കു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT

ഇപ്പോഴും ആ പഴയ ലുക്കാണെന്നും എന്താണ് അഭിനയരംഗത്തേക്ക് തിരിച്ചു വരാത്തതെന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്. അഭിനയത്തിൽ സജീവമല്ലെങ്കിലും ബൈജുവിന്റെ ഉടമസ്ഥതയിലുള്ള സാന്ദ്രാസ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് രസ്ന.

ADVERTISEMENT
ADVERTISEMENT