‘വയ്യാത്ത ആളുടെ കൂടെ ഫോട്ടോ ഇട്ട് റീച്ച് എന്നൊക്കെ ഉള്ള കമന്റുകൾ ഒഴിവാക്കുക’: ഉല്ലാസ് പന്തളത്തെ സന്ദർശിച്ച് അഖിൽ മാരാർ
സ്ട്രോക്കിനെ തുടർന്ന് ആരോഗ്യാവസ്ഥ മോശമായതിനാൽ വീട്ടിൽ വിശ്രമത്തില്‍ കഴിയുന്ന നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തെ സന്ദർശിച്ച് സംവിധായകൻ അഖിൽ മാരാർ.
‘2013ൽ ഗോകുലം സ്റ്റാഫ് അസോസിയേഷന്റെ വാർഷികത്തിനു കൊച്ചി ഗോകുലം ഗ്രാൻഡിൽ ഞാൻ സംവിധാനം ചെയ്ത ഷോയിൽ സ്കിറ്റ് ഡബ് ചെയ്യാൻ വന്നപ്പോൾ ആണ് ഞങ്ങൾ ആദ്യമായി പരിചയപെടുന്നത്. പിന്നീട് വല്ലപ്പോഴും വിളിക്കും. കഴിഞ്ഞ വർഷം ഒരു സിനിമയുടെ പ്രിവ്യൂ ഷോ സമയമാണ് അവസാനമായി കണ്ടത്.
ഒരു പാട് വേദിയിൽ നമ്മളെ ചിരിപ്പിച്ച ഒരു കലാകാരൻ വീണ് പോയത് കണ്ടപ്പോൾ വിഷമമായി... കലാകാരൻ പോരാളി ആണ്.. അവന്റെ വേദനയിലും അവൻ സദസ്സിനെ ചിരിപ്പിക്കും..എത്രയും വേഗം അസുഖം ഭേദമായി ഉല്ലാസേട്ടൻ തിരിച്ചു വരട്ടെ..എല്ലാ പ്രാർഥനകളും.
NB: വയ്യാത്ത ആളുടെ കൂടെ ഫോട്ടോ ഇട്ട് റീച്ച് എന്നൊക്കെ ഉള്ള കമന്റുകൾ ഒഴിവാക്കുക.. ഒരിക്കൽ നിങ്ങളെ ചിരിപ്പിച്ച സന്തോഷിപ്പിച്ചവർ ഇന്നും ഇവിടെ ജീവിക്കുന്നു എന്ന ഓർമപ്പെടുത്തൽ ആണ് ഈ ഫോട്ടോ.. ഞാൻ എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാനും ഉല്ലാസേട്ടനും മാത്രം അറിഞ്ഞാൽ മതി’.– എന്നാണ് ഉല്ലാസിനും മക്കൾക്കുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് അഖില്‍ സോഷ്യൽ മീഡിയയിൽ കുറിച്ചത്.