‘നീ ആണ് ഈ കുടുംബത്തിന്റെ എല്ലാം’; കൂടപ്പിറപ്പിന് പിറന്നാൾ സ്നേഹം: റിങ്കുവിന് ആശംസയുമായി റിമി Rimi Tomy's Touching Birthday Post
കൂടപ്പിറപ്പിന്റെ പിറന്നാൾ ദിനത്തിൽ സ്നേഹം നിറയും കുറിപ്പുമായി ഗായികയും അവതാരകയുമായ റിമി ടോമി. കുടുംബത്തിന്റെ എല്ലാം റിങ്കുവാണെന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു റിമിയുടെ ആശംസ പോസ്റ്റ്.
എപ്പോഴും ശാന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന റിങ്കുവിനെ പരിചയപ്പെടുന്നവർക്കൊന്നും മറക്കാൻ കഴിയില്ലെന്നും റിമി ടോമി കുറിച്ചു. റിങ്കുവിനൊപ്പമുള്ള പങ്കിട്ടുകൊണ്ടാണ് റിമിയുടെ ഹൃദയം തൊടും കുറിപ്പ്.
‘പിറന്നാൾ ആശംസകൾ റിങ്കു. എന്നും ജീവിതത്തിൽ സന്തോഷവും സമാധാനവും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു. എല്ലാവരോടും എപ്പോഴും ചിരിച്ചു കൊണ്ട് സമാധാനത്തോടെ ശാന്തമായ് കാര്യങ്ങൾ സംസാരിക്കുന്ന നിന്നെ പരിചയപ്പെട്ടവർ ജീവിതത്തിൽ മറക്കില്ല. നീ ആണ് ഈ കുടുംബത്തിന്റെ എല്ലാം. എന്നും നിങ്ങളുടെ പ്രാർഥന ഉണ്ടാവണം’, റിമി ടോമി കുറിച്ചു.
നിരവധി പേരാണ് റിങ്കുവിനു പിറന്നാൾ മംഗളം നേർന്നു കമന്റുമായി എത്തുന്നത്. റിങ്കുവിന്റെ ഭാര്യയും നടിയുമായ മുക്തയും ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.