സോഷ്യൽ മീഡിയയിൽ ‘പാട്ടുവര്‍ത്താനം’ വിഡിയോസിലൂടെ ശ്രദ്ധ നേടിയ ഇൻഫ്ളുവൻസറാണ് ദിവാകൃഷ്ണ. ചില ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദിവാകൃഷ്ണ ഈയിടെ ആശുപത്രിയിലായിരുന്നു. ‘ടൈഫോയിഡ് വന്നു. അത് കുടലിനെയും ലിവറിനെ ബാധിച്ചു. കുറച്ചു ദിവസം ആശുപത്രിയിലായിരുന്നു. ഇപ്പോ റിക്കവറായി വരുന്നു. നീണ്ട കാലത്തേക്ക് ചികിത്സ

സോഷ്യൽ മീഡിയയിൽ ‘പാട്ടുവര്‍ത്താനം’ വിഡിയോസിലൂടെ ശ്രദ്ധ നേടിയ ഇൻഫ്ളുവൻസറാണ് ദിവാകൃഷ്ണ. ചില ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദിവാകൃഷ്ണ ഈയിടെ ആശുപത്രിയിലായിരുന്നു. ‘ടൈഫോയിഡ് വന്നു. അത് കുടലിനെയും ലിവറിനെ ബാധിച്ചു. കുറച്ചു ദിവസം ആശുപത്രിയിലായിരുന്നു. ഇപ്പോ റിക്കവറായി വരുന്നു. നീണ്ട കാലത്തേക്ക് ചികിത്സ നടത്തേണ്ടി വരും’ എന്നാണ് ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ ആരോഗ്യാവസ്ഥയെ പറ്റി അദ്ദേഹം സംസാരിച്ചത്.

ഭാര്യയുടെ ചെക്കപ്പിന് പോയപ്പോഴാണ് ഡോക്ടറെ കണ്ടത്. എല്ലാ മാസവും, ആഴ്ചയും പനി വരുന്ന അവസ്ഥയായിരുന്നു. ഡോക്ടറെ കണ്ടപ്പോള്‍ രക്തം പരിശോധിച്ചു. റിസള്‍ട്ട് കണ്ട ഡോക്ടര്‍ അപ്പോള്‍ തന്നെ അഡ്മിറ്റാകാന്‍ പറഞ്ഞു. 10 ദിവസത്തോളം ആശുപത്രിയിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ADVERTISEMENT

കുടലില്‍ മുറിവുണ്ടാക്കി. അത് പുണ്ണായിരിക്കുകയാണ്. മരുന്നുകള്‍ കഴിക്കുന്നുണ്ട്. പതിയെ മാറും. ഇത് മാറിയിട്ട് വേണം ഫാറ്റി ലിവറിന് ചികിത്സ തുടങ്ങാന്‍. ഫാറ്റി ലിവര്‍ ഡ്രേഡ് 3 ആണ്. ഇപ്പോള്‍ ഗുരുതരമായ പ്രശ്നങ്ങളില്ലെന്നും ചികിത്സയുടെ ഭാഗമായി കഠിനമായ ഡയറ്റിലാണെന്നും ദിവാകൃഷ്ണ. ഇപ്പോൾ ഒന്നര മാസമായി ഡയറ്റാണ്. നോണ്‍വെജ് ഇല്ല. മുളക് പൊടി, മല്ലിപൊടി, മസാലപൊടി അങ്ങനെയൊന്നും ഉപയോഗിക്കാന്‍ പാടില്ല. എരിവ് കഴിക്കാന്‍ പാടില്ലെന്നും ദിവാകൃഷ്ണ പറഞ്ഞു.

ഇപ്പോഴിതാ, തന്റെ രോഗവിവരം ആശങ്കയുണർത്തുന്ന രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ ട്രോളി ഒരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ദിവാകൃഷ്ണ. ‘സ്വല്പം CLARITY ആവാം.. എല്ലാരും കൂടെ എന്നെ കൊല്ലുവോടെ. ഒന്നും ഇല്ല ഗയ്സ്. റൈഡിങ് ഗിയേഴ്‌സ് ഒക്കെ ഇട്ട് ഷബീറിനെയും കൂട്ടി ആരും പുറപ്പെടണ്ട’ എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പ്.

ADVERTISEMENT
Diwakrishnan's Health Scare: A Social Media Update:

Diwakrishnan, a social media influencer known for 'Paattuvarthanam' videos, recently shared his health struggles. He was hospitalized due to typhoid affecting his intestines and liver and is now recovering while following a strict diet to treat fatty liver.

ADVERTISEMENT