‘ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ...’ ചങ്ങനാശേരിയില്‍ കട ഉദ്ഘാടനത്തിനെത്തിയ രേണു സുധി മധുരമായി പാടുകയാണ്. അത് വെറുമൊരു പാട്ടല്ല, മധുരമായൊരു പ്രതികാരം കൂടിയാണെന്ന് സോഷ്യൽ മീ‍ഡിയ. സോഷ്യല്‍ മീ‍ഡിയയുടെ പ്രിയങ്കരിയായ രേണുവിന്റെ പുതിയ പാട്ടും തുടർന്ന് പങ്കുവച്ച വാക്കുകളുമാണ് ഇപ്പോൾ സോഷ്യല്‍

‘ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ...’ ചങ്ങനാശേരിയില്‍ കട ഉദ്ഘാടനത്തിനെത്തിയ രേണു സുധി മധുരമായി പാടുകയാണ്. അത് വെറുമൊരു പാട്ടല്ല, മധുരമായൊരു പ്രതികാരം കൂടിയാണെന്ന് സോഷ്യൽ മീ‍ഡിയ. സോഷ്യല്‍ മീ‍ഡിയയുടെ പ്രിയങ്കരിയായ രേണുവിന്റെ പുതിയ പാട്ടും തുടർന്ന് പങ്കുവച്ച വാക്കുകളുമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയുടെ ചർച്ചാ വിഷയം.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് രേണു പാടിയ ആയിരം കണ്ണുമായി എന്ന പാട്ടിന് നിറഞ്ഞ കയ്യടികളാണ് സോഷ്യൽ മീഡിയ നൽകുന്നത്. എന്നാൽ തൊട്ടുപിന്നാലെ രേണു നടത്തിയ പ്രസംഗം മധുരമായൊരു പ്രതികാരത്തിന്റെ കഥ പറഞ്ഞു.

ADVERTISEMENT

‘ഈ ഉദ്ഘാടനം ഒരു പ്രതികാരം കൂടിയാണ്. ഈ സ്ഥാപനത്തിന്റെ എതിര്‍വശത്തുള്ള പൊലീസ് സ്റ്റേഷനു മുന്നിൽ ഞാൻ കരഞ്ഞുകൊണ്ട് നിന്ന ഒരു സമയമുണ്ട്. ഞാൻ കരഞ്ഞുകൊണ്ടു നിൽക്കുമ്പോൾ നിങ്ങളിൽ പലരും ഉണ്ടായിരുന്നു അന്നവിടെ. ഇപ്പോൾ അതേ പൊലീസ് സ്റ്റേഷന്റെ എതിർവശത്തുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിക്കുമ്പോൾ എനിക്കത് മധുര പ്രതികാരം തന്നെയാണ്. ആ ഉദ്യോഗസ്ഥന്മാരൊന്നും ഇപ്പോള്‍ അവിടെയില്ല. പുതിയ ഉദ്യോഗസ്ഥരാണ്. അവരെയല്ല ഞാന്‍ പറയുന്നത്. നല്ല ഉദ്യോഗസ്ഥരും ഉണ്ട്. എന്നാല്‍ അന്ന് അങ്ങനെ അല്ലായിരുന്നു’ എന്നാണ് രേണു പറഞ്ഞത്.

നിറഞ്ഞ കയ്യടികളോടെയാണ് രേണുവിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ‘കൊടും കാട്ടിനുള്ളിൽ ഒറ്റയ്ക്ക് വഴി വെട്ടി ആ വഴിയിൽ ടാർ ഇട്ട് വെളിയിൽ വന്നവൾ.’ എന്നാണ് രേണുവിന്റെ പാട്ടിന് ലഭിക്കുന്ന കമന്റ്. രേണു ഫ്ലവറല്ല, ഫയറാണെന്നും ചിലർ കുറിക്കുന്നുണ്ട്.

ADVERTISEMENT

കഴിഞ്ഞ ജൂൺ മാസത്തിൽ, രേണു സുധിക്കെതിരെ അപവാദ പ്രചാരണം നടത്തിയ യുട്യൂബ് വ്ലോഗര്‍ക്കെതിരെ പരാതി നല്‍കാന്‍ താരം ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാൽ, പരാതി നൽകാനെത്തിയ തന്നോട് പൊലീസ് ഉദ്യോഗസ്ഥര്‍ ദേഷ്യപ്പെട്ടു എന്ന് വെളിപ്പെടുത്തിക്കൊണ്ട് രേണു രംഗത്ത് വന്നു. പൊലീസുകാർ അപമര്യാദയായി പെരുമാറിയെന്നും ആർക്കെതിരെയാണോ പരാതി പറഞ്ഞത്, അവരെ ന്യായീകരിച്ചെന്നും രേണു സുധി ആരോപിച്ചു. സ്റ്റേഷനിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് കരഞ്ഞുകൊണ്ടു പറയുന്ന രേണുവിന്റെ വിഡിയോ അന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. അഭിമുഖങ്ങളിലൂടെയും റീൽ വിഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്.

ADVERTISEMENT
English Summary:

Renu Sudhi's sweet revenge is trending on social media. The viral singer inaugurated a shop in Changanassery and delivered a powerful speech recalling a past injustice she faced near the same location.

ADVERTISEMENT