‘ധൈര്യമുണ്ടെങ്കില്‍ ആ വിഡിയോ ഇട്, നാണം ആകുന്നില്ലേ ശാന്തിവിള അപ്പൂപ്പാ..’: രൂക്ഷമായി പ്രതികരിച്ച് രേണു സുധി Renu Sudhi Slams Criticisms and Allegations on Social Media
സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ ഉയര്‍ന്നുവരുന്ന അധിക്ഷേപങ്ങളിലും പരിഹാസങ്ങളിലും രൂക്ഷമായി പ്രതികരിച്ച് അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. 'തൈക്കിളവി' എന്ന് വിളിച്ച സംവിധായകൻ ശാന്തിവിള ദിനേശിനെതിരെയാണ് രേണു രംഗത്തുവന്നത്. ദുബായിൽ രേണു വസ്ത്രമില്ലാതെ നൃത്തം ചെയ്യുന്ന വിഡിയോ ഉണ്ടെന്ന

സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ ഉയര്‍ന്നുവരുന്ന അധിക്ഷേപങ്ങളിലും പരിഹാസങ്ങളിലും രൂക്ഷമായി പ്രതികരിച്ച് അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. 'തൈക്കിളവി' എന്ന് വിളിച്ച സംവിധായകൻ ശാന്തിവിള ദിനേശിനെതിരെയാണ് രേണു രംഗത്തുവന്നത്. ദുബായിൽ രേണു വസ്ത്രമില്ലാതെ നൃത്തം ചെയ്യുന്ന വിഡിയോ ഉണ്ടെന്ന ശാന്തിവിള ദിനേശന്റെ ആരോപണത്തെ വെല്ലുവിളിച്ച് എത്തിയിരിക്കുകയാണ് താരം.
‘‘രേണു സുധിയാണ്, എയറിൽ തന്നെ ആണ് ഇപ്പോഴും... എയറിൽ നിന്ന് ഇറങ്ങിയിട്ടില്ല. എനിക്ക് അനുകൂലമായി നിൽക്കുന്ന കുറെ വ്ലോഗേർസ് ഉണ്ട് അവർക്ക് ഒരുപാട് നന്ദി. എനിക്ക് അനുകൂലമായി പറയുന്ന വ്ലോഗുകളിലൂടെ ആണ് ഞാൻ എനിക്ക് എതിരെ നെഗറ്റീവ് പറയുന്നവരെ പറ്റി കേൾക്കുന്നത്. സിനിമാക്കാരെ ഞാൻ ബഹുമാനിക്കുന്നു, എന്റെ ഭർത്താവ് ഒരു സിനിമാക്കാരൻ ആയിരുന്നു.
പക്ഷേ, ശാന്തിവിള ദിനേശൻ അപ്പൂപ്പാ, കൊറേ ആയല്ലോ താൻ എന്നെ പറ്റി പറയാൻ തുടങ്ങിയിട്ട്. തനിക്ക് നാണമില്ലേ എന്നെ തൈക്കിളവി എന്ന് വിളിക്കാൻ? എടോ എനിക്ക് 34 വയസ്സേ ഉള്ളൂ. എന്നെ തൈക്കിളവി എന്ന് വിളിക്കാൻ നാണം ആകുന്നില്ലേ അപ്പൂപ്പാ നിങ്ങൾക്ക്. താൻ പറഞ്ഞല്ലോ ദുബായിൽ വസ്ത്രം ഇല്ലാതെ ഞാൻ നൃത്തം ചെയ്യുന്ന വിഡിയോ ആരോ തനിക്ക് അയച്ചുതന്നു എന്ന്. തനിക്ക് ധൈര്യം ഉണ്ടെങ്കിൽ അത് സോഷ്യൽ മീഡിയയിൽ ഇടെടോ.’’- രേണു സുധി പറഞ്ഞു.
യൂട്യൂബ് ചാനലിലൂടെയായിരുന്നു ശാന്തിവിള ദിനേശ് പേരെടുത്ത് പറയാതെ അധിക്ഷേപിച്ച് സംസാരിച്ചത്. കേരളത്തിലെ ഒരു പെണ്ണ് ഇടയ്ക്ക് ദുബായില്‍ പോയി മദ്യപിച്ച്, ഉടുതുണി ഉരിഞ്ഞ് നൃത്തം ചെയ്യും. ആ വിഡിയോ നേരിട്ട് കണ്ടതാണ്. ഇപ്പോള്‍ ചാനലുകള്‍ക്കൊന്നും അവരെ വേണ്ട. ആ കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് ഇവളാണെന്നായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞത്.