‘പെരിയ പെരിയ എക്സ്പ്രഷൻസെല്ലാം ഉങ്കകിട്ടേ ഇരുന്ത് വരും സാർ... എനക്ക് അതുതാൻ വേണം സാർ’: കുറിപ്പ്
മമ്മൂട്ടി, ധനുഷ്, സായ് പല്ലവി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ തമിഴ് ചിത്രം 'ഒ എം' 100 കോടി കലക്ഷൻ നേടി മുന്നേറുന്നതിനിടയിൽ, ചിത്രത്തിലെ ഒരു കോടതി രംഗത്തിന്റെ ചിത്രീകരണ അനുഭവങ്ങൾ പങ്കുവെക്കുകയാണ് മമ്മൂട്ടിയുടെ പി.ആർ.ഒ റോബർട്ട് കുര്യാക്കോസ്. ചെന്നൈയിൽ നടന്ന ചിത്രീകരണത്തിനിടയിൽ മികച്ച അഭിനയം കാഴ്ചവെച്ചിട്ടും, സംവിധായകൻ രാജ്കുമാർ പെരിയസാമി കൂടുതൽ തീവ്രമായ ഭാവങ്ങൾക്കായി ആ രംഗം വീണ്ടും ചിത്രീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഒരു പരാതിയും പറയാതെ സംവിധായകന്റെ നിർദേശം പൂർണ്ണ മനസ്സോടെ സ്വീകരിച്ച മമ്മൂട്ടിയുടെ ക്ഷമയും തൊഴിലിനോടുള്ള ആത്മാർത്ഥതയും പ്രസ്തുത കുറിപ്പിൽ വ്യക്തമാക്കുന്നു. അന്ന് സെറ്റിൽ പലർക്കും മനസ്സിലാകാതിരുന്ന ആ സംവിധായകന്റെ ദീർഘവീക്ഷണമാണ്, പിന്നീട് ആ സിനിമ 100 കോടി ക്ലബ്ബിൽ എത്തുമ്പോൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറ്റെടുത്ത ഏറ്റവും മികച്ച കോടതി രംഗമായി മാറിയത്.

മമ്മൂട്ടി, ധനുഷ്, സായ് പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ തമിഴ് സിനിമ ഒ എം 100 കോടി കലക്ഷൻ നേടി വിജയക്കുതിപ്പു തുടരവേ,
സിനിമയിൽ ഏറെ ശ്രദ്ധേയമായ കോടതി രംഗത്തിന്റെ ചിത്രീകരണ അനുഭവങ്ങൾ വിവരിച്ചു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ പേഴ്സണൽ പിആർഒ റോബർട്ട് കുര്യാക്കോസ്.
‘സാർ, ഉങ്ങളാല ഇന്നും മുടിയും സാർ. പെരിയ പെരിയ എക്സ്പ്രഷൻസെല്ലാം ഉങ്കകിട്ട ഇരുന്ത് വരും സാർ. എനക്ക് അതുതാൻ വേണും സാർ’.
ഒരു പ്രവാസി ഓരോ വർഷവും നാട്ടിലേക്ക് വരുന്നത് ഓർമകളെ തിരികെപ്പിടിക്കാനാണ്. പക്ഷേ തിരിച്ചുപോകുമ്പോൾ മനസ്സിൽ സൂക്ഷിക്കാൻ പുതിയൊരു ഓർമ കൂടി കിട്ടുക എന്നത് അപൂർവമായി സംഭവിക്കുന്ന അവസരമാണ്.
ഇത്തവണ, എല്ലാ വർഷവുമെന്നപോലെ നാട്ടിലേക്ക് അവധിക്ക് വരുമ്പോൾ ഞാനും കുടുംബവും അറിഞ്ഞിരുന്നില്ല, എക്കാലത്തേക്കുമായി ഒരു മുഹൂർത്തം ഞങ്ങളെ കാത്തിരിക്കുന്നുവെന്ന്. ഓരോ തവണ നാട്ടിലെത്തുമ്പോഴും പതിവായി ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് മമ്മൂക്കയെ കുടുംബസമേതം സന്ദർശിക്കുക എന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് മറ്റ് ബന്ധുക്കളെ സന്ദർശിക്കുന്നതുപോലെ തന്നെയുള്ള ഒരു സന്തോഷവേളയാണ്.
ഈ വർഷവും അത്തരമൊരു സന്ദർശനം പ്ലാൻ ചെയ്തിരുന്നു. എന്നാൽ മമ്മൂക്ക ചെന്നൈയിലായിരുന്നു. എനിക്കും പങ്കാളിക്കുമാകട്ടെ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ അവധിദിനങ്ങൾ വളരെ കുറവായിരുന്നതാനും. പതിവുസന്ദർശനത്തെക്കുറിച്ചും എന്റെ ധർമസങ്കടത്തെക്കുറിച്ചും സംസാരിച്ചപ്പോൾ ചെന്നൈയിലേക്ക് വരാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പിന്നെ എനിക്ക് മറുത്തൊന്നും പറയാനാകില്ല. കാലങ്ങളായി അതാണ് ശീലം.
അദ്ദേഹം അഭിനയിക്കുന്ന ‘ഓം’ എന്ന തമിഴ് സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ നടക്കുകയായിരുന്നു. പിറ്റേന്നത്തേക്കുള്ള മടക്കടിക്കറ്റും എടുത്താണ് ഞങ്ങൾ ചെന്നൈയിൽ ലാൻഡ് ചെയ്തത്. അപ്പോഴാണ് ജോർജേട്ടൻ പറയുന്നത്, അവിടെ ഒരു കോടതി രംഗത്തിന്റെ ചിത്രീകരണമാണ് നടക്കുന്നതെന്ന്. ചെന്നൈയിലെ പഴയ ജനറൽ ആശുപത്രിയിലാണ് കോടതിയുടെ സെറ്റ് ഒരുക്കിയിരുന്നത്.
‘‘ഒരു നാലുമണിയാകുമ്പോൾ വന്നാൽ പോരേ ? ഇവിടെ ഭയങ്കര ചൂടാണ്. കുട്ടികൾക്കൊന്നും ഈ ചൂട് താങ്ങാൻ പറ്റില്ല. നാലുമണിയോടെ ഷൂട്ടിങ് കഴിയും’’. ചിലപ്പോഴൊക്കെ കരുതലിന്റെ മറ്റൊരു മുഖമാണ് ജോർജേട്ടൻ. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഞങ്ങൾ രാവിലെ ചെന്നൈയിലെത്തി, ഹോട്ടലിൽ പോയി ഫ്രഷായി, നാലുമണിയോടടുത്ത് ലൊക്കേഷനിലെത്തി. ഞങ്ങൾ ചെല്ലുമ്പോൾ മമ്മൂക്ക അന്നത്തെ അവസാന ഷോട്ടിനായി തയ്യാറെടുക്കുകയായിരുന്നു. കുട്ടികളോട് വിശേഷങ്ങളൊക്കെ ചോദിച്ചശേഷം, ‘‘ഞാൻ ഈ ഷോട്ട് കഴിഞ്ഞിട്ട് വരാം. എന്നിട്ട് നമുക്ക് വിശദമായി സംസാരിക്കാം ❞ എന്നു പറഞ്ഞ് അദ്ദേഹം കോടതിമുറിയുടെ സെറ്റിനുള്ളിലേക്ക് പോയി.
ജോർജേട്ടൻ ഞങ്ങളോട് പറഞ്ഞു, ❝ പിള്ളേർക്ക് ഷൂട്ടിങ് കാണണ്ടേ? മുകളിലേക്ക് വാ. ❞ തമിഴ് സിനിമയുടെ സെറ്റാണ്. അവിടെയുള്ളവർക്കൊന്നും ഞങ്ങളെ ഒട്ടും പരിചയമുണ്ടാവില്ല. പൊതുവേ സിനിമാ സെറ്റുകളിൽ നമ്മളെ ആരും അറിയണമെന്നില്ല. അതുകൊണ്ടുതന്നെ അകത്തേക്ക് കടത്തിവിടുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. അത് പറഞ്ഞപ്പോൾ, ❝ നീ ലാലേഷിന്റെ കൂടെ നിന്നാൽ മതി ❞ എന്നു പറഞ്ഞ് ജോർജേട്ടൻ ഞങ്ങളെയും കൂട്ടി അകത്തേക്ക് നടന്നു. അവിടെ ചെന്നപ്പോൾ കണ്ടത് ഒരു കോടതി രംഗത്തിന്റെ ചിത്രീകരണമാണ്. ധനുഷും സായ് പല്ലവിയും ഉൾപ്പെടെ നിരവധി താരങ്ങൾ ആ രംഗത്തിലുണ്ടായിരുന്നു. മമ്മൂക്കയുടെ എക്സ്പ്രഷനാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഷോട്ട് പൂർത്തിയായതോടെ സെറ്റിൽ നിലയ്ക്കാത്ത കൈയടിയുയർന്നു. സംവിധായകന്റെ അഭിനന്ദനവും പിന്നാലെ വന്നു.
❝ ധനുഷ് സൂപ്പർ! സായ് പല്ലവി സൂപ്പർ! ക്യാമറ സൂപ്പർ! മമ്മൂട്ടി സാർ റൊമ്പ സൂപ്പർ! ❞ വീണ്ടും വലിയ കൈയടി. ആ രംഗം കണ്ടുനിന്ന എനിക്ക് തോന്നിയത്, എത്ര ഗംഭീരമായ ഒരു ഷോട്ടാണ് ഇപ്പോൾ പൂർത്തിയായതെന്നാണ്. അവിടെ ഉണ്ടായിരുന്നവരെല്ലാം അത്രയധികം ആവേശത്തോടെയാണ് ആ പ്രകടനത്തെ സ്വീകരിച്ചത്.
ഷൂട്ടിങ് കഴിഞ്ഞ് മമ്മൂക്ക കാരവാനിലേക്ക് മടങ്ങി. ❝ ഞാൻ കോസ്റ്റ്യൂം മാറിയിട്ട് വരാം. എന്നിട്ട് നമുക്ക് സംസാരിക്കാം ❞ എന്നു പറഞ്ഞു. കുറച്ചുസമയത്തിനുശേഷം ഞാൻ കാരവാനിലേക്ക് കയറി. തൊട്ടുമുമ്പ് അഭിനയിച്ചുതീർത്ത രംഗത്തെക്കുറിച്ച് സംസാരിച്ചശേഷം ❝ കണ്ടിട്ട് എന്തുതോന്നി ❞ എന്നു മാത്രം ചോദിച്ചു. എത്രയോ വർഷങ്ങളായി സ്ക്രീനിൽ ഈ മനുഷ്യൻ ചെയ്തുവച്ച എത്രയോ രംഗങ്ങൾ കണ്ടിരിക്കുന്നു. ആവേശത്തോടെ ആർത്തുവിളിച്ചിരിക്കുന്നു. സ്ക്രീനിലല്ലാതെ കണ്ട ഒരു മമ്മൂക്കനിമിഷത്തെക്കുറിച്ച് എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. അദ്ദേഹത്തിനത് നിസാരമാണെങ്കിലും അതുകണ്ടുനിൽക്കുമ്പോൾ ഒരു ആരാധകന് കിട്ടുന്ന അനുഭവം പറഞ്ഞറിയിക്കാനാകില്ല. അതിന് ഒരാഴ്ച മുമ്പ് മമ്മൂക്ക പദ്മഭൂഷൺ ഏറ്റുവാങ്ങുന്നത് രാഷ്ട്രപതിഭവനിലിരുന്ന് കണ്ടപ്പോൾ തോന്നിയ വികാരത്തോളം വരുമായിരുന്നു അതും. എങ്കിലും ❝ ഹാപ്പിയാണ് ❞ എന്നുമാത്രം പറഞ്ഞ് എന്റെ ആവേശത്തെ അടക്കിവച്ചു.
ഞാൻ മമ്മൂക്കയുമായി സിനിമയല്ലാത്ത വിഷയങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സംവിധായകൻ രാജ്കുമാർ പെരിയസാമി അവിടേക്ക് എത്തുന്നത്. കാരവാന്റെ വാതിലിൽ മുട്ടിയശേഷം അദ്ദേഹം സലാമിനോട് എന്തോ സ്വകാര്യമായി പറഞ്ഞു. സലാം അത് ജോർജേട്ടനോട് പറഞ്ഞു. അപ്പോഴാണ് കാര്യം മനസ്സിലായത്. നേരത്തേ ചിത്രീകരിച്ച ആ കോടതി രംഗം ഒരിക്കൽക്കൂടി എടുക്കണമത്രേ! അത് കേട്ടപ്പോൾ അവിടെയുണ്ടായിരുന്നവരുടെ മുഖത്തൊക്കെ ഒരു ആശങ്ക പ്രകടമായതുപോലെ എനിക്ക് തോന്നി. മമ്മൂക്ക എങ്ങനെ പ്രതികരിക്കും? എനിക്കും അതേ സംശയമായിരുന്നു.
ഇത്രയും വലിയ കൈയടി ലഭിച്ച, എല്ലാവരും ഒരുപോലെ അഭിനന്ദിച്ച ഒരു രംഗം വീണ്ടും ചിത്രീകരിക്കേണ്ട ആവശ്യമെന്താണ്? മമ്മൂക്ക സംവിധായകനോട് ചോദിച്ചു: ❝ നമ്മൾ എടുത്ത സീൻ നന്നായിരുന്നില്ലേ? എല്ലാവരും ഹാപ്പിയായിരുന്നില്ലേ? പിന്നെ എന്തുപറ്റി? ❞ സംവിധായകന്റെ മറുപടി ഇതായിരുന്നു: ❝ സാർ, ഉങ്ങളാല ഇനിയും മുടിയും സാർ. പെരിയ പെരിയ എക്സ്പ്രഷൻസെല്ലാം ഉങ്കകിട്ടേ ഇരുന്ത് വരും സാർ. എനക്ക് അതുതാൻ വേണം സാർ. ❞ അത്രമാത്രം! ഒറ്റനിമിഷം! യാതൊരു അസ്വസ്ഥതയുമില്ലാതെ, ഒരു പരാതിയും പറയാതെ മമ്മൂക്ക വീണ്ടും മേക്കപ്പ് ചെയ്യാൻ തയ്യാറായി. ആ മനുഷ്യന്റെ ക്ഷമയും അർപ്പണബോധവും തൊഴിലിനോടുള്ള ആത്മാർത്ഥതയും ഞാൻ നേരിട്ട് കാണുകയായിരുന്നു.
ഒരു എക്സ്പ്രഷനുവേണ്ടി ഇത്രയും വലിയ അധ്വാനം വീണ്ടും നടത്തണോ എന്നായിരുന്നു എന്റെ മനസ്സിലെ ചോദ്യം. എന്തായാലും ഞങ്ങളുടെ സന്ദർശനത്തിനായി കരുതിയിരുന്ന സമയം അതോടെ നഷ്ടമായി. ആ രംഗം വീണ്ടും ചിത്രീകരിച്ച് മമ്മൂക്ക മടങ്ങിയെത്തുമ്പോഴേക്കും രാത്രി ഒമ്പതുമണിയായിരുന്നു. പിറ്റേന്ന് രാവിലെ എനിക്ക് മടക്കവിമാനമായിരുന്നു. കുടുംബത്തോടൊപ്പം മമ്മൂക്കയുടെ ഒരു ഫോട്ടോ കൂടി എടുക്കണമെന്ന ആഗ്രഹവും ബാക്കിയുണ്ടായിരുന്നു. മമ്മൂക്ക തന്നെ ആ കാര്യം ഓർത്തു. ❝ ഇവർക്ക് ഫോട്ടോ എടുക്കണ്ടേ? നാളെ പകൽ നീ വീട്ടിലേക്ക് വാ. ❞ ഞാൻ പറഞ്ഞു: ❝ മമ്മൂക്കാ, നാളെ രാവിലെ എനിക്ക് മടങ്ങണം. ❞ അപ്പോൾ അദ്ദേഹം പറഞ്ഞു: ❝ എന്നാൽ ശരി, നമുക്ക് ഇവിടെ ലൈറ്റ് അറേഞ്ച് ചെയ്യാം. ❞
അങ്ങനെ അവിടെത്തന്നെ ലൈറ്റുകൾ ക്രമീകരിച്ച് കുടുംബത്തോടൊപ്പമുള്ള ഫോട്ടോകളെല്ലാം എടുത്തു. എന്നാൽ അപ്പോഴും എന്റെ മനസ്സിൽ ഒരു ചോദ്യം ബാക്കിയുണ്ടായിരുന്നു. എന്തിനാണ് ആ സംവിധായകൻ ഇത്രയും മികച്ചതായി ചിത്രീകരിച്ച ഒരു രംഗം വീണ്ടും എടുക്കാൻ ആവശ്യപ്പെട്ടത്? മമ്മൂക്ക അത്രയും ഗംഭീരമായി അഭിനയിച്ചുവെന്ന് അവിടെ കൂടിയിരുന്നവരെല്ലാം കൈയടിച്ച് സാക്ഷ്യപ്പെടുത്തിയതല്ലേ? എന്നിട്ടും സംവിധായകൻ ഉറച്ചു നിന്നു. ആ സംവിധായകൻ എന്താണ് ആ രംഗത്തിൽ കണ്ടത്? എന്താണ് അദ്ദേഹത്തിന് ഇനിയും വേണ്ടിയിരുന്നത്? അന്നെനിക്ക് അതിനുള്ള ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല.
പക്ഷേ ഇന്ന്, ആ സിനിമ നൂറുകോടി എന്ന ചരിത്രനേട്ടം പിന്നിടുന്ന ഈ ദിവസം, എനിക്ക് ആ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചിരിക്കുന്നു. തിരിഞ്ഞുനോക്കുമ്പോൾ, 'ഒ.എം' എന്ന ആ സിനിമയിലെ മറ്റ് മാസ് രംഗങ്ങളെക്കാളൊക്കെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറ്റെടുത്തത് ആ ഒരൊറ്റ കോടതി രംഗത്തിനായിരുന്നു! അന്ന് സെറ്റിൽ എല്ലാവരും കൈയടിച്ച് അഭിനന്ദിച്ചിട്ടും തൃപ്തനാകാതെ, അതിലും മികച്ച പ്രകടനം മമ്മൂക്കയിൽനിന്ന് പുറത്തുകൊണ്ടുവരാൻ ശ്രമിച്ച ആ സംവിധായകൻ രാജ്കുമാർ പെരിയസാമിയുടെ ദീർഘവീക്ഷണം ഇന്ന് എനിക്ക് മനസ്സിലാകുന്നു.
അതുപോലെ, ഇത്രയും വർഷത്തെ അഭിനയപരിചയവും മഹത്തായ നേട്ടങ്ങളും സ്വന്തമായുള്ള ഒരു നടൻ, ഒരു യുവസംവിധായകന്റെ നിർദേശത്തെ എത്ര വിനയത്തോടെയും അർപ്പണബോധത്തോടെയുമാണ് സ്വീകരിച്ചതെന്നും ഞാൻ അദ്ഭുതത്തോടെ ഓർക്കുന്നു. ഒരു സംവിധായകന്റെ ആത്മവിശ്വാസവും ഒരു മഹാനടന്റെ അർപ്പണബോധവും ഒന്നിച്ചപ്പോൾ പിറന്ന ആ രംഗത്തിന് ഇന്ന് ലോകം മുഴുവൻ കൈയടിക്കുകയാണ്. അന്ന് എനിക്ക് മനസ്സിലാകാതിരുന്ന ആ തീരുമാനത്തിന്റെ വില ഇന്ന് പ്രേക്ഷകരുടെ പ്രതികരണത്തിലൂടെ തിരിച്ചറിയുന്നു.
'ഒ.എം' സിനിമ ഒരു ചരിത്രമായി മാറുമ്പോൾ, അതിലെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട രംഗങ്ങളിലൊന്നിന്റെ പിറവിക്ക് ഞാനും എന്റെ കുടുംബവും സാക്ഷികളായിരുന്നല്ലോ എന്നോർക്കുമ്പോൾ അഭിമാനം തോന്നുന്നു. ഒരു രംഗം വീണ്ടും അഭിനയിക്കാൻ ആവശ്യപ്പെട്ടപ്പോൾ, അതിനെ തന്റെ കഴിവിലുള്ള സംശയമായി കാണാതെ, കൂടുതൽ മികച്ചതാക്കാനുള്ള അവസരമായി സ്വീകരിച്ച ആ സമീപനമുണ്ടല്ലോ.... അതാണ് മമ്മൂട്ടി... അതുമാത്രമാണ് മമ്മൂട്ടി!’ എന്നാണ് റോബർട്ടിന്റെ കുറിപ്പ്.