‘എന്റെ വാപ്പിച്ചിയുടെ മകളായിരുന്നു മഞ്ജു വാര്യർ, അതേ സ്നേഹവും ലാളിത്യവും കരുതലും ഇന്നും ഒട്ടും മാറിയിട്ടില്ല’: കുറിപ്പ്
നടൻ നിയാസ് ബക്കർ നടി മഞ്ജു വാര്യരുമായുള്ള തന്റെ ദീർഘകാലത്തെ ആത്മബന്ധത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. 1996-ൽ 'സല്ലാപം' സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് നിയാസ് മഞ്ജുവിനെ ആദ്യമായി കാണുന്നത്. അന്ന് തന്റെ വാപ്പച്ചിയുടെ സിനിമയിലെ മകളായി അഭിനയിച്ച മഞ്ജുവിന്റെ സ്നേഹവും ലാളിത്യവും ഇനിയും മാറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. തന്റെ ഭാര്യയുടെ വലിയൊരു ആഗ്രഹമായ മഞ്ജുവിനെ നേരിൽ കാണാനുള്ള അവസരവും അദ്ദേഹം സാധിപ്പിച്ചു കൊടുത്തു. ദുബായിൽ നടക്കുന്ന 'ഹലാ മോഹൻലാൽ' ഷോയുടെ ഭാഗമായി ഇരുവരും വീണ്ടും ഒന്നിച്ച് വേദി പങ്കിടാൻ തയ്യാറെടുക്കുകയാണ്.

നടി മഞ്ജു വാരിയർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്, മഞ്ജുവുമായുള്ള തന്റെയും കുടുംബത്തിന്റെയും ആത്മബന്ധം വിശദീകരിച്ച് നടൻ നിയാസ് ബക്കർ.
‘എന്റെ വാപ്പിച്ചിയുടെ മകളായിരുന്നു മഞ്ജു വാര്യർ. ആ സിനിമയിൽ അന്ന് തുടങ്ങിയ സ്നേഹം... ഇന്നും അതേ ഊഷ്മളതയോടെ! 1996-ൽ സുന്ദർദാസ് സംവിധാനം ചെയ്ത് ലോഹിതദാസ് തിരക്കഥയും സംഭാഷണവും നിർവഹിച്ച സല്ലാപം എന്ന സിനിമയുടെ ലൊക്കേഷനിലാണ് ഞാൻ ആദ്യമായി മഞ്ജു വാര്യരെ കാണുന്നതും പരിചയപ്പെടുന്നതും.
അന്ന് മഞ്ജുവിന്റെ അച്ഛനായിട്ടാണ് എന്റെ വാപ്പച്ചി, (നടൻ അബൂബക്കർ) അഭിനയിച്ചത്. അങ്ങനെ നോക്കുമ്പോൾ വാപ്പച്ചിയുടെ സിനിമയിലെ ആദ്യത്തെ മകളെന്ന് വിശേഷിപ്പിക്കാവുന്ന ഒരാളാണ് മഞ്ജു. അന്ന് ആദ്യമായി കണ്ടപ്പോൾ മഞ്ജുവിൽ കണ്ട അതേ സ്നേഹവും ലാളിത്യവും കരുതലും ഇന്നും ഒട്ടും മാറിയിട്ടില്ല. എത്ര നാളുകൾക്കുശേഷം കണ്ടാലും പഴയ അതേ സ്നേഹത്തോടെ ചേർത്തുപിടിക്കും. വീട്ടിലെ വിശേഷങ്ങൾ ചോദിക്കും, കുടുംബത്തിലെ ഓരോരുത്തരെയും കുറിച്ച് അന്വേഷിക്കും. കാലം എത്ര കടന്നുപോയാലും ചില ബന്ധങ്ങളുടെ ഊഷ്മളതയ്ക്ക് ഒട്ടും കുറവുണ്ടാകില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മഞ്ജു.
എനിക്ക് മഞ്ജു വാര്യർ എന്നത് കേവലം ഒരു നടിയോ ലേഡി സൂപ്പർസ്റ്റാറോ മാത്രമല്ല. സ്വന്തം കൂടപ്പിറപ്പിനെപ്പോലെ ഹൃദയത്തോട് ചേർത്തുനിർത്താൻ തോന്നുന്ന ഒരാളാണ്. ഇതിനിടയിൽ എടുത്തുപറയേണ്ട മറ്റൊരു സന്തോഷം കൂടിയുണ്ട്. എന്റെ സഹധർമ്മിണി ഹസീനയ്ക്ക് മഞ്ജു വാര്യരെ ഒരുപാട് ഇഷ്ടമാണ്. മഞ്ജുവിന്റെ കടുത്ത ആരാധികയാണ് അവൾ. മഞ്ജുവിനെ ഒന്ന് നേരിൽ കാണാൻ സാധിക്കുമോ എന്ന അവളുടെ ആഗ്രഹം ഞാൻ മഞ്ജുവിനോട് പങ്കുവെച്ചു. ഉടൻ തന്നെ മഞ്ജുവിന്റെ മറുപടി വന്നു: ‘‘തീർച്ചയായും നമ്മുടെ റിഹേഴ്സൽ ക്യാമ്പിലേക്ക് കൊണ്ടുവരൂ. എനിക്കും ഒന്ന് കാണാമല്ലോ!’’. ആ വാക്കുകളിലെ സ്നേഹവും ആത്മാർത്ഥതയും എത്ര മനോഹരമായിരുന്നു! അങ്ങനെ ഹസീനയ്ക്കും മഞ്ജുവിനെ നേരിൽ കാണാനും ഒരുമിച്ച് ഒരു ഫോട്ടോ എടുക്കാനും സാധിച്ചു. അവളുടെ വലിയൊരു ആഗ്രഹം സാധിച്ചുകിട്ടിയ ആ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അതിന് വഴിയൊരുക്കിയ മഞ്ജുവിനോട് പ്രത്യേക സ്നേഹവും നന്ദിയും.
ഇപ്പോൾ കുറേ നാളുകൾക്കുശേഷം വീണ്ടും ഒരുമിച്ച് ഒരു വേദി പങ്കിടാനും യാത്ര ചെയ്യാനും അവസരം ലഭിച്ചിരിക്കുകയാണ്. നമ്മുടെ സ്വന്തം ലാലേട്ടനൊപ്പം, ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും അണിനിരക്കുന്ന ദുബായിലെ കൊക്കക്കോള അരീനയിൽ ഡിസംബർ 2-ന് അരങ്ങേറുന്ന ‘ഹലാ മോഹൻലാൽ’ ഷോയുടെ ഭാഗമാകാൻ കഴിയുന്നതിൽ ഏറെ സന്തോഷം. ഈ മനോഹരമായ ഒത്തുചേരലിനും ഒരുമിച്ചുള്ള യാത്രയ്ക്കും അവസരം ഒരുക്കിയ സർവേശ്വരന് സ്തുതി’ എന്നാണ് നിയാസ് ബക്കര് സോഷ്യൽ മീഡിയയിൽ കുറിച്ചത്.