ക്യാംപസിൽ വീണ്ടും ഒരു പ്രണയകഥ...‘പ്രേംപാറ്റ’യുടെ ട്രെയിലർ എത്തി
ആമിർ പള്ളിക്കൽ സംവിധാനത്തിൽ ജോമോൻ ജ്യോതിർ നായകനാകുന്ന പുതിയ മലയാള ചിത്രമായ 'പ്രേംപാറ്റ'യുടെ ട്രെയിലർ റിലീസ് ചെയ്തു. വലിയൊരു യുവനിരയ്ക്കൊപ്പം സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ലിജീഷ് കുമാർ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് അങ്കിത് മേനോനാണ്. രെണദിവെ ക്യാമറയും ആകാശ് ജോസഫ് വർഗീസ് എഡിറ്റിങ്ങും നിർവഹിക്കുന്ന ഈ ചിത്രം സെൻട്രൽ പിക്ചേഴ്സാണ് തിയറ്ററുകളിൽ എത്തിക്കുന്നത്.

ജോമോൻ ജ്യോതിർ നായകനായി, ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘പ്രേംപാറ്റ’യുടെ ട്രെയിലർ എത്തി. സാഫ് ബോയ്, ജുനൈസ് വി.പി, നയന എൽസ, ടിസ് തോമസ്, ഇന്നസെൻറ് ജൂനിയർ, വിഘ്നേഷ് വി.ക്യു, റയാൻ എൻ.ടി.പി, സൽമാനുൽ ഫാരിസി തുടങ്ങിയ യുവനിരയും സിനിമയിൽ അണിനിരക്കുന്നു. സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങി അഭിനേതാക്കളുടെ വലിയ ഒരു നിരയും ചിത്രത്തിലുണ്ട്.
ലിജീഷ് കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ.‘പ്രേംപാറ്റ’യുടെ സഹനിർമ്മാതാവു കൂടിയാണ് അങ്കിത് മേനോൻ. വരികൾ സുഹൈൽ എം കോയയും മുത്തുവും ചേർന്നെഴുതുന്നു. ഛായാഗ്രഹണം രെണദിവെയും എഡിറ്റിങ് ആകാശ് ജോസഫ് വർഗീസുമാണ്.
സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.