‘ഒരായുഷ്കാലം മനസ്സിൽ സൂക്ഷിക്കാൻ ഒരുപിടി മനോഹര ഓർമകൾ’; വൈകാരിക കുറിപ്പുമായി അഞ്ജു കുര്യൻ
പ്രശസ്ത മലയാളം സിനിമ നടി അഞ്ജു കുര്യൻ വിവാഹിതയായി. റോഷൻ കരിപ്പപ്പറമ്പിലാണ് വരൻ. വിവാഹദിനത്തിലെ സന്തോഷങ്ങളും വികാരനിർഭരമായ നിമിഷങ്ങളും പങ്കുവെച്ചുകൊണ്ട് താരം സമൂഹമാധ്യമങ്ങളിൽ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിവാഹത്തിന്റെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മോഡലിംഗിലൂടെ സിനിമയിലെത്തി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അഞ്ജുവിന്റെ പുതിയ ജീവിതയാത്രയ്ക്ക് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

നടി അഞ്ജു കുര്യന്റെ വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹൃദയം കവരുന്നത്. ഭർത്താവ് റോഷനൊപ്പമുള്ള മനോഹര നിമിഷങ്ങൾക്കൊപ്പം ഹൃദയസ്പർശിയായ കുറിപ്പും അഞ്ജു പങ്കുവച്ചു.
‘‘ഒരു ഭാര്യയെന്ന നിലയിൽ മനോഹരമായ പുതിയ അധ്യായത്തിലേക്ക് ചുവടുവയ്ക്കുകയാണ്. ഒരു ജീവിതപങ്കാളിയെ കണ്ടെത്താനും സ്വന്തമായൊരു കുടുംബം കെട്ടിപ്പടുക്കാനും എല്ലാവരും സ്വപ്നം കാണാറുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ന് ആ യാത്ര ആരംഭിക്കുമ്പോൾ ഞാന്‍ വലിയ അനുഗ്രഹീതയായി തോന്നുന്നു. എല്ലാം ദൈവത്തിന്റെ തീരുമാനത്തിലാണ് സംഭവിക്കുന്നത്, അവിടുത്തെ സമയം എപ്പോഴും മനോഹരമാണ്.
ജീവിതകാലം മുഴുവനും എനിക്കൊപ്പമുണ്ടാകേണ്ട എന്റെ പ്രിയതമനരികിലേക്ക്, ആ പള്ളിമുറ്റത്തേക്ക് കാലെടുത്തുവെക്കും മുന്‍പ്; അതുവരെ എന്റെ ജീവിതത്തിലെ എല്ലാമെല്ലാമായിരുന്ന പ്രിയപ്പെട്ടവർ എനിക്ക് ചുറ്റുമുണ്ടായിരുന്നു. കുടുംബം, കൂട്ടുകാരികൾ, ജീവിതയാത്രയുടെ ഓരോ ഏടിലും കൈപിടിച്ച്, സ്നേഹം കൊണ്ട് എന്നെ മൂടിയ ആ പ്രിയപ്പെട്ട മുഖങ്ങൾ..
പള്ളിയിലേക്ക് കയറുന്നതിന് തൊട്ടുമുമ്പുള്ള ആ നിമിഷങ്ങൾ ഇത്രയേറെ വികാരനിർഭരമായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. എന്റെ വിവാഹദിനത്തെക്കുറിച്ച് മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു; എന്നാൽ ഹൃദയത്തില്‍ നിറഞ്ഞ വൈകാരികത, ആനന്ദക്കണ്ണീര്‍, പൊട്ടിച്ചിരികള്‍, നെഞ്ചോടു ചേർത്തുള്ള കെട്ടിപ്പിടുത്തങ്ങള്‍, ഒരു മിന്നായം പോലെ മനസ്സിലേക്ക് ഓടിയെത്തിയ മനോഹരമായ കുഞ്ഞു കുഞ്ഞു ഓർമ്മകളും... അതൊന്നും ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതേയായിരുന്നില്ല!
ജീവിതത്തിലെ ഏറ്റവും സന്തോഷവും വികാരനിർഭരവുമായ ദിനങ്ങളിൽ ഒന്നായിരുന്നു അത്. എല്ലാത്തിനും മാനസികമായി തയാറെടുത്തു കഴിഞ്ഞു ഞാൻ കരുതിയിരുന്ന ഒരു ദിനം; പക്ഷേ, ഓരോ കുഞ്ഞുനിമിഷവും എന്റെ മനസ്സിനെ ഇത്രമേൽ ആഴത്തിൽ തൊടുമെന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. സത്യം പറഞ്ഞാൽ, അതിലെ ഒരു നിമിഷം പോലും മറ്റൊന്നിനും പകരമായി എനിക്ക് വേണ്ട.
ഒരാളുടെ ഭാര്യയാകുന്നതിന് മുമ്പ് ഞാനൊരു മകളായിരുന്നു, കൊച്ചുമകളായിരുന്നു, പ്രിയപ്പെട്ട പെങ്ങളായിരുന്നു, കൂട്ടുകാരിയായിരുന്നു... ഒരുപാട് പേരുടെ സ്നേഹം വാരിക്കോരി അനുഭവിച്ച ഒരു പെൺകുട്ടിയായിരുന്നു. അവനൊപ്പമുള്ള എന്റെ പുതിയ ജീവിതം തുടങ്ങുന്നതിന് മുമ്പുതന്നെ, ഞാൻ എത്രമാത്രം അനുഗ്രഹിക്കപ്പെട്ടവളായിരുന്നു എന്ന് എന്നെ വീണ്ടും ഓർമ്മിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു അവയെല്ലാം.
ആ നിമിഷങ്ങളെല്ലാം ഞാൻ അത്രമേൽ ഹൃദയത്തോട് ചേർത്തു; എന്റെ കണ്ണീരും, ഓരോ ആലിംഗനങ്ങളും, ചിരികളും, എൻ്റെ സ്വന്തം ആളുകളുമൊത്തുള്ള ഓരോ നിമിഷവും! ആയുഷ്കാലം മുഴുവൻ മനസ്സിൽ സൂക്ഷിക്കാൻ ഒരുപിടി മനോഹരമായ ഓർമകൾ...’’- അഞ്ജു കുര്യന്‍ കുറിച്ചു.
അഞ്ജുവിന്റെ ഭർത്താവ് റോഷൻ കരിപ്പപ്പറമ്പില്‍ ഒരു പ്ലാന്റർ ആണ്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ആണ് സ്വദേശം. കോട്ടയം സ്വദേശിനിയായ അഞ്ജു കുര്യൻ ആർക്കിടെക്ച്ചർ ബിരുദധാരിയാണ്. ചെന്നൈയിലായിരുന്നു ആർകിടെക്ച്ചർ പഠനം. സിനിമയിലേക്ക് വരും മുൻപേ അവർ രണ്ടു വർഷക്കാലം പഠനവുമായി ബന്ധപ്പെട്ട മേഖലയിൽ ജോലി നോക്കിയിരുന്നു.
മോഡലിങിലൂടെയാണ് സിനിമയിലെത്തുന്നത്. 2013 ൽ ‘നേരം’ എന്ന സിനിമയിൽ നിവിൻ പോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജു കുര്യന്റെ തുടക്കം. തുടർന്ന് ‘ഓം ശാന്തി ഓശാന’, ‘പ്രേമം’, ‘ഞാൻ പ്രകാശൻ’, ‘കവി ഉദ്ദേശിച്ചത്’, ‘ജാക്ക് ഡാനിയേൽ’ എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു.