‘അല്ല ബോലെലോ’യ്ക്ക് തകര്‍ത്താടി ഹൻസിക; സര്‍പ്രൈസ് ആയി ഷംന കാസിമിന്റെ കമന്റ്
ജയിലർ 2 സിനിമയിലെ അനിരുദ്ധ് ഒരുക്കിയ 'അല്ല ബോലെലോ' എന്ന ഹിറ്റ് ഗാനത്തിന് ചുവടുവച്ച് നടി ഹൻസിക കൃഷ്ണ പങ്കുവെച്ച നൃത്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ചിത്രത്തിൽ ഷംന കാസിം തരംഗമാക്കിയ ചടുലമായ ചുവടുകൾ കോഫി ബ്രൗൺ സാരി അണിഞ്ഞാണ് ഹൻസിക മനോഹരമായി അവതരിപ്പിച്ചത്. ഹൻസികയുടെ പ്രകടനത്തെ ഷംന കാസിം, സഹോദരി ഇഷാനി, അമ്മ സിന്ധു കൃഷ്ണ എന്നിവർ അഭിനന്ദിച്ച് രംഗത്തെത്തി. നൃത്ത വീഡിയോ കണ്ടാണ് അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് തന്നെ വിളിച്ചതെന്ന് ഹൻസിക വ്യക്തമാക്കിയിട്ടുണ്ട്. നസ്ലിന്റെ ജോഡിയായി അമൽ നീരദ് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹൻസിക ഇപ്പോൾ.

‘ജയിലർ 2’ സിനിമയില്‍ അനിരുദ്ധ് ഒരുക്കിയ സൂപ്പര്‍ഹിറ്റ് ഗാനം ‘അല്ല ബോലെലോ’യ്ക്ക് ചുവടുവച്ച് നടി ഹൻസിക കൃഷ്ണ. സിനിമയില്‍ ഷംന കാസിം വൈറലാക്കിയ ചടുലമായ ചുവടുകൾ റീ-ക്രിയേറ്റ് ചെയ്യുകയായിരുന്നു ഹൻസിക.
കോഫി ബ്രൗൺ നിറത്തിലുള്ള സാരിയിലായിരുന്നു ഹൻസികയുടെ മനോഹര നൃത്തം. ഹൻസികയുടെ നൃത്തത്തെ പ്രശംസിച്ച് ഷംന കാസിമും രംഗത്തുവന്നു. ‘ബ്യൂട്ടിഫുൾ’ എന്നാണ് ഷംന വിഡിയോയ്ക്ക് കമന്റായി കുറിച്ചത്. ‘മാസ്സ്’ എന്നാണ് സഹോദരി ഇഷാനിയുടെ കമന്റ്. അമ്മ സിന്ധു കൃഷ്ണയും മകളെ അഭിനന്ദിച്ച് എത്തി.
അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ച്ലർ പാര്‍ട്ടി 2’വിലൂടെ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഹൻസിക. ഡാൻസ് റീൽ കണ്ടാണ് ബാച്ച്ലർ പാർട്ടി’ സിനിമയിലേക്ക് അമർ നീരദ് തന്നെ വിളിച്ചതെന്ന് ഹൻസിക ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നടന് നസ്ലിന്റെ ജോഡിയായാണ് ഹൻസിക എത്തുക.