‘അവൻ കലാകാരനാണ്, തെറ്റും കുറ്റങ്ങളുമെല്ലാം സംഭവിക്കും’: മാഡം അമ്മയുടെ സ്ഥാനത്താണെന്ന് ആദിത്യൻ ജയൻ
ഹെയർ ഡൈ ഉപയോഗിച്ചതുമൂലമുണ്ടായ അലർജി തന്റെ ജീവിതത്തിലും കരിയറിലും ഉണ്ടാക്കിയ പ്രതിസന്ധികളെക്കുറിച്ച് നടൻ ആദിത്യൻ ജയൻ തുറന്നുപറയുന്നു. കരൾ തകരാറിലാണെന്നുവരെ ഗോസിപ്പുകൾ പ്രചരിച്ച ആ സമയത്ത് പലരും തന്നെ ജോലിയിൽ നിന്ന് ഒഴിവാക്കിയെന്നും ബിഗ് ബോസ് അവസരം നഷ്ടമായെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. എന്നാൽ വിവാദങ്ങൾ കത്തിനിന്ന ആ നാളുകളിൽ യാതൊരു മുൻപരിചയവുമില്ലാതിരുന്നിട്ടും നടി രമാദേവിയാണ് തനിക്ക് 'ശ്യാമാംഭരത്തിൽ' അഭിനയിക്കാൻ അവസരം വാങ്ങിനൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്ന് ആദിത്യൻ കൃതജ്ഞതയോടെ ഓർക്കുന്നു. തന്നെ ഒഴിവാക്കാൻ പലരും ആവശ്യപ്പെട്ടിട്ടും ഒരു കലാകാരനെന്ന നിലയിൽ പിന്തുണച്ച രമാദേവി തനിക്ക് അമ്മയെപ്പോലെയാണെന്നും കരിയറിലെ ആ പ്രതിസന്ധിഘട്ടത്തെ അതിജീവിച്ച് മുന്നോട്ടുപോകാൻ ആ പിന്തുണയാണ് കരുത്തായതെന്നും അദ്ദേഹം സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഹെയർ ഡൈ ഉപയോഗിച്ചതിനു പിന്നാലെയുണ്ടായ അലർജി ചർമത്തിൽ ഉണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ചും പിന്നീട് തിരിച്ചു വരവ് നടത്തിയതിനെക്കുറിച്ചും സീരിയലിൽ അമ്മയെപ്പോലെ കരുതി ബഹുമാനിക്കുന്ന വ്യക്തിയെക്കുറിച്ചുമൊക്കെ തുറന്നു പറഞ്ഞ് നടൻ ആദിത്യൻ ജയൻ.
‘‘അലർജി വന്ന സമയത്ത് ആരും വർക്കിന് വിളിച്ചിരുന്നില്ല. എന്റെ കരൾ അടിച്ച് പോയെന്നു വരെ പലരും പറഞ്ഞു. ഒരു വർഷം എനിക്ക് തന്നെ നാണക്കേടായി. ബിഗ് ബോസിൽ ഞാൻ പോകാനിരുന്നതാണ്. പക്ഷേ പോയില്ല. ഫ്ലവേഴ്സിൽ നിന്നും വിളി വരുന്നത് ആ സമയത്താണ്. പിന്നീട് ആരോഗ്യത്തിൽ ശ്രദ്ധ നൽകി തിരിച്ചു വരവ് നടത്തി. എന്റെ ജീവിത മാർഗം മുട്ടിക്കരുതെന്ന് കരുതി എന്നെ തിരികെ കൊണ്ടുവരാൻ സംസാരിച്ച ഒരാളുണ്ട്- നടി രമാ ദേവി. കരിയറിൽ നിന്ന് ഞാൻ മാറി നിന്ന സമയമുണ്ട്. അവർക്ക് ആ സമയത്ത് ഞാനുമായി ഒരു ബന്ധവുമില്ല. എന്റെ ജീവിത മാർഗം മുട്ടിക്കരുതെന്ന് കരുതി അവർ ശ്യാമാംഭരത്തിൽ കൊണ്ട് വന്നു. അതിലെന്റെ കഥാപാത്രവും ആദിത്യൻ എന്ന് തന്നെയായിരുന്നു. വിളിക്കല്ലേ എന്ന് പലരും പറഞ്ഞു. എനിക്കറിയാം അതൊക്കെ ആരാണെന്ന്. എന്നാൽ മാഡം പറഞ്ഞത് അവൻ കലാകാരനാണ്, തെറ്റും കുറ്റങ്ങളുമെല്ലാം സംഭവിക്കും എന്നാണ്.
അമ്മയുടെ പ്രായമില്ലെങ്കിലും മാഡം എനിക്ക് അമ്മയുടെ സ്ഥാനത്താണ്. ഗുരുസ്ഥാനവുണ്ട്. അത്രയും വലിയ സ്ഥാനം അവർക്ക് ഞാൻ കൊടുക്കുന്നുണ്ട്. വിവാദങ്ങൾ കത്തി നിൽക്കുന്ന സമയത്തും ഞാൻ അഭിനയിച്ചിട്ടുണ്ട്. പിന്നെ ചിലർ മാറ്റി നിർത്തി. അതിൽ വിഷമമുണ്ടായിട്ടുണ്ട്. പക്ഷെ അത് ശ്രദ്ധിക്കാൻ പോയാൽ ജീവിക്കാൻ പറ്റില്ല’’ എന്നാണ് സീരിയൽ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിൽ ആദിത്യൻ പറഞ്ഞത്.