‘ഞാൻ ഒരു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു...ആ നിമിഷത്തിൽ മൂന്ന് ഹൃദയങ്ങൾ ഒന്നായി മിടിച്ചു...’: അച്ഛനായ സന്തോഷം പങ്കുവച്ച് സംഗീത് പ്രതാപ്
മലയാളചലച്ചിത്ര താരം സംഗീത് പ്രതാപിനും ഭാര്യ ആൻസിക്കും ആദ്യത്തെ സന്താനമായി പെൺകുഞ്ഞ് പിറന്നു. കുഞ്ഞ് ജനിച്ചുവീണ സന്തോഷം താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചു. പ്രസവവേളയിലെ അനുഭവങ്ങളും ഭാര്യയുടെ ധീരതയും വിവരിച്ചുകൊണ്ടുള്ള താരത്തിന്റെ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2023 നവംബറിൽ വിവാഹിതരായ ഇവർക്ക് ആശംസകളുമായി നിരവധി പ്രമുഖരും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

നടൻ സംഗീത് പ്രതാപിനും ഭാര്യ ആൻസിക്കും ആദ്യത്തെ കൺമണിയായി മകൾ ജനിച്ചു.
‘കുഞ്ഞേ.. നിന്റെ അമ്മ എപ്പോഴും ചെറിയ കാര്യങ്ങളെപ്പോലും ഭയപ്പെട്ടിരുന്നു.. ഒരു സൂചി കണ്ടാൽ പോലും അവൾ കരയുമായിരുന്നു. എന്നാൽ കഴിഞ്ഞ രാത്രി, നിന്നെ ഈ ലോകത്തേക്ക് കൊണ്ടുവരാൻ, ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ധൈര്യശാലിയായി അവൾ മാറി..
എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഞാൻ എന്നെയും ഞാൻ എടുക്കുന്ന ഓരോ തീരുമാനങ്ങളെയും സംശയിച്ചാണ് ചെലവഴിച്ചത്. ഇന്നലെ എനിക്ക് വലിയതും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങൾ എടുക്കേണ്ടി വന്നു… അവളുടെ കൈകൾ വേദനയിൽ മുറുകെപ്പിടിച്ചുകൊണ്ട്, ഇതിനുമുമ്പ് ഞാൻ അവളെ ഇത്രയധികം സ്നേഹിച്ചിരുന്നെങ്കിൽ എന്ന് മാത്രമാണ് ഞാൻ ചിന്തിച്ചുപോയത്... നിന്റെ കുഞ്ഞൻ തല പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ, ഞാൻ ഒരു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു. ആ നിമിഷത്തിൽ, മൂന്ന് ഹൃദയങ്ങൾ ഒന്നായി മിടിച്ചു...
നിങ്ങൾ കഴിഞ്ഞ രാത്രിയാണ് ജനിച്ചതെന്ന് ആളുകൾ പറയുന്നു. എന്നാൽ സത്യത്തിൽ, നീ നിന്റെ ആദ്യ ശ്വാസമെടുത്ത ആ നിമിഷം, ഞാനും പുനർജനിക്കുകയായിരുന്നു’ എന്ന കുറിപ്പോടെ.യാണ് അച്ഛനായ സന്തോഷം താരം പങ്കുവച്ചത്.
2023 നവംബറിലായിരുന്നു സംഗീതും ആൻസിയും വിവാഹിതരായത്.