‘ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിടുമ്പോള്‍’: കുറിപ്പ് പങ്കുവച്ച് കുഞ്ചാക്കോ ബോബൻ Kunchacko Boban Celebrates 50th Birthday With Emotional Note
മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ തന്റെ അമ്പതാം പിറന്നാൾ ആഘോഷിച്ചതിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് തനിക്ക് സ്നേഹം നൽകിയ എല്ലാവർക്കും താരം നന്ദി അറിയിക്കുകയും ചെയ്തു. ആരാധകരും സഹപ്രവർത്തകരും വലിയ രീതിയിലാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നത്. ഒടുവിൽ 'ഉന്മാദം' എന്ന ചിത്രത്തിലൂടെയെത്തിയ താരം നിരവധി പുതിയ സിനിമകളുടെ തിരക്കുകളിലാണ്.

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ അമ്പതാം പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നത്.
ഇപ്പോഴിതാ, പിറന്നാള്‍ ദിനത്തില്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വൈകാരിക കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിടുമ്പോള്‍, നാളിതുവരെ കൂടെ നിന്നവര്‍ക്കും.....സ്നേഹം കൊണ്ട് എന്റെ ജീവിതവഴികള്‍ സുന്ദരമാക്കി തന്ന എല്ലാവര്ക്കും ...നന്ദി, സ്നേഹം...നിങ്ങളുടെ സ്വന്തം ചാക്കോച്ചന്’ എന്നാണ് അച്ഛനും അമ്മയ്ക്കുമൊപ്പം പിറന്നാള്‍ കേക്ക് മുറിക്കുന്ന തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ കുറിച്ചത്.
അതേ സമയം, ‘ഉന്മാദം’ ആണ് കുഞ്ചാക്കോ ബോബന്റേതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.