‘നിനക്ക് ആവശ്യമുള്ളതെല്ലാം നൽകുന്ന അമ്മയെ ചേർത്ത് പിടിക്കുക, ഒരു വിളിപ്പുറത്ത് അച്ഛനും എപ്പോഴുമുണ്ട്’: ഹൃദ്യമായ കുറിപ്പുമായി ആര്‍ജെ അമൻ ഭൈമി
നടി വീണ നായരുടെ മുൻ ഭർത്താവും ഗായകനുമായ ആർജെ അമൻ ഭൈമി തന്റെ മകൻ ധൻവിന് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. മകനെ മിസ്സ് ചെയ്യുന്നത് തന്റെ ശീലമായി മാറിയെന്നും എന്തുവേണമെന്ന് ചോദിച്ചപ്പോൾ തനിക്ക് എല്ലാം ഉണ്ടെന്നാണ് മകൻ മറുപടി നൽകിയതെന്നും അമൻ പറയുന്നു. അമ്മയെ ചേർത്തുപിടിക്കാനും ആവശ്യത്തിന് അച്ഛൻ കൂടെയുണ്ടെന്നും വ്യക്തമാക്കിയ അമൻ മകന് മികച്ചൊരു ഭാവി ആശംസിക്കുകയും ചെയ്തു.

മകൻ ധൻവിന് പിറന്നാൾ ആശംസകൾ നേർന്ന് നടി വീണ നായരുടെ മുൻ ഭർത്താവും ഗായകനും നർത്തകിയുമായ ആര്‍ജെ അമൻ ഭൈമി.
‘മോനെ... ഹാപ്പി ബെർത്ത്ഡെ... മിസ് യു എന്ന് പറയുന്നതിൽ നിന്ന് ഞാൻ വിരമിക്കുന്നു. കാരണം ഇന്ന് അത് എനിക്ക് ഒരു ശീലമായി മാറിയിരിക്കുന്നു. അത് ഇനി ഉള്ളിൽ എവിടെയെങ്കിലും ഉറങ്ങി കിടക്കട്ടെ. ഞാൻ നിന്നെ അഡ്മയർ ചെയ്യുന്നു... ഒപ്പം നിന്നെ സ്നേഹിക്കുന്നു... എപ്പോഴും... ബെർത്ത്ഡെയ്ക്ക് എന്ത് വേണമെന്ന് ചോദിച്ചപ്പോൾ എനിക്കെല്ലാം ഉണ്ട് അച്ഛാ എന്ന് നീ പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. നിനക്ക് ആവശ്യമുള്ളതെല്ലാം നൽകുന്ന അമ്മയെ ചേർത്ത് പിടിക്കുക. ഒരു വിളിപ്പുറത്ത് അച്ഛനും എപ്പോഴുമുണ്ട്. ഈ എഴുത്ത് വായിക്കാൻ നിനക്കിപ്പോൾ കഴിയുന്നു എന്ന സന്തോഷത്തോടെ.... ഇനിയുള്ള ജീവിതത്തിലും നിനക്ക് എല്ലാം നല്ലതായിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്... ഒരായിരം പിറന്നാൾ ഉമ്മകൾ. ലവ് യു മൈ സൺ... എന്നാണ് മകനൊപ്പമുള്ള മനോഹരമായ വിഡിയോ പങ്കുവച്ച് അമൻ കുറിച്ചത്.
വീണ നായരുമായി പിരിഞ്ഞ ശേഷം അമൻ മറ്റൊരു വിവാഹം കഴിച്ചു. ആ ബന്ധത്തിലും ഒരു കുഞ്ഞുണ്ട്.