‘എന്തൊക്കെ ക്യാപ്ഷനാടെ....ഇത്തിരി ഉളുപ്പ് ?’: വിഡിയോയ്ക്ക് താഴെ കമന്റുമായി അർജുൻ അശോകൻ
തന്റെ പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ എടുത്ത വിഡിയോയ്ക്ക് ഓൺലൈൻ പേജ് നൽകിയ അതിശയോക്തി നിറഞ്ഞ ക്ലിക്ക്ബെയ്റ്റ് തലക്കെട്ടിനെതിരെ നടൻ അർജുൻ അശോകൻ ശക്തമായി പ്രതികരിച്ചു. മൂന്ന് ലക്ഷം രൂപയുടെ ഐഫോൺ നിലത്തേക്ക് വീണിട്ടും ആരും അറിയാതെ എടുത്തു എന്ന തെറ്റായ ക്യാപ്ഷനോടെയായിരുന്നു വിഡിയോ പ്രചരിപ്പിച്ചത്. ഇതിനെതിരെ ‘എന്തൊക്കെ ക്യാപ്ഷനാടെ... ഇത്തിരി ഉളുപ്പ് ?’ എന്ന് ചോദിച്ച് താരം തന്നെ കമന്റ് ചെയ്യുകയായിരുന്നു. വ്യാജ വാർത്തകൾക്കും ക്ലിക്ക്ബെയ്റ്റ് സംസ്കാരത്തിനുമെതിരെയുള്ള അർജുന്റെ ഈ നിലപാടിനെ അനുകൂലിച്ച് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.

തന്റെ വിഡിയോ പങ്കുവച്ച് ഓൺലൈൻ പേജ് കുറിച്ച ക്ലിക്ക്ബെയ്റ്റ് തലക്കെട്ടിനെതിരെ നടൻ അർജുൻ അശോകൻ.
പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ എടുത്ത ഒരു വിഡിയോയ്ക്ക് നൽകിയ ക്യാപ്ഷനാണ് താരത്തെ ചൊടിപ്പിച്ചത്.
3 ലക്ഷം രൂപയുടെ ഐഫോൺ നിലത്തേക്ക് വീണിട്ടും ആരും അറിയാതെ പതിയെ എടുത്ത് കയ്യിൽ പിടിക്കുന്ന അർജുൻ അശോകൻ എന്ന ക്യാപ്ഷനോടെയായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ ഇതിനെതിരെ അർജുൻ അശോകൻ വിഡിയോയ്ക്ക് താഴെ നേരിട്ട് കമന്റിടുകയായിരുന്നു.
‘എന്തൊക്കെ ക്യാപ്ഷനാടെ... ഇത്തിരി ഉളുപ്പ് ?’ എന്നാണ് താരം കുറിച്ചത്.
അർജുൻ അശോകന്റെ ഈ കമന്റിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ കൊഴുത്തു. വ്യാജ വാർത്തകളും അതിശയോക്തി നിറഞ്ഞ തലക്കെട്ടുകളും നൽകി താരങ്ങളെ അപമാനിക്കുന്ന ഇത്തരം പേജുകൾക്കെതിരെ ശക്തമായ നിലപാടെടുത്ത അർജുനെ അനുകൂലിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്.