‘എന്നും എന്റെയുള്ളം നിങ്ങളെയോർത്ത് വിങ്ങും’: വേദന പങ്കുവച്ച് വൈശാഖ്
പ്രശസ്ത ചായാഗ്രാഹകൻ ഷാജികുമാറിന്റെ അകാല വിയോഗത്തിൽ സംവിധായകൻ വൈശാഖ് പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് സിനിമാലോകത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. താൻ ഇന്ന് കാണുന്ന സംവിധായകനാകുന്നതിൽ ഷാജികുമാറിന്റെ പിന്തുണ വലുതാണെന്നും സഹോദരനെപ്പോലെയായിരുന്നു അദ്ദേഹമെന്നും വൈശാഖ് വ്യക്തമാക്കി. സെറ്റിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലായ ഷാജികുമാർ സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്.

ഛായാഗ്രാഹകൻ ഷാജികുമാറിന്റെ അകാല വേർപാടിൽ വേദന പങ്കുവച്ച് സംവിധായകൻ വൈശാഖ്.
‘നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് കാണുന്നപോലൊരു സംവിധായകൻ ആകുമായിരുന്നില്ല. സഹപ്രവർത്തകൻ എന്നതിനും മുകളിലൊരാളായിരുന്നു നിങ്ങളെനിക്ക്. സഹോദരനും, ഏറ്റവും വലിയ കരുത്തും, എന്നുമൊപ്പമുണ്ടായിരുന്ന പിന്തുണയുമായിരുന്നു. എനിക്കുവേണ്ടി ചെയ്തതിനെന്നും ഞാൻ കടപ്പെട്ടിരിക്കും.
ഇത്രപെട്ടെന്ന് വിട്ടുപോകുമെന്ന് കരുതിയില്ല. ഇനിയും ഒരുപാട് സിനിമകളിൽ പ്രവർത്തിക്കേണ്ടിയിരുന്നു. കൂടെ നിങ്ങൾ ഇല്ലായിരുന്നെങ്കിൽ എന്റെ സിനിമാ ജീവിതം എങ്ങനെയാവുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. എന്നും എന്റെയുള്ളം നിങ്ങളെയോർത്ത് വിങ്ങും. ഇനി നിങ്ങളെ കാണാനോ, ശബ്ദം കേൾക്കാനോ കഴിയുമായിരിക്കില്ല. പക്ഷേ, ഒന്നിച്ചു നെയ്ത ഓരോ ഓർമയും ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാവും. എന്നും നിങ്ങൾ എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കും. എന്നും നിങ്ങളെന്റെ ഹൃദയത്തിലുണ്ടാവും. വാക്കുകൾക്കൊണ്ട് വിവരിക്കാൻ കഴിയാത്ത അത്രയും നിങ്ങളെ മിസ് ചെയ്യുന്നു’.– വൈശാഖ് കുറിച്ചു.
രണ്ടു ദിവസം മുൻപ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് സെറ്റിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാജികുമാർ സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത്.