‘ഷാജിയുടെ അകാല വിയോഗം ഏറെ സങ്കടപ്പെടുത്തുന്നു’: വേദന പങ്കുവച്ച് മോഹൻലാൽ
പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകൻ ഷാജികുമാറിന്റെ അകാല വേർപാടിൽ നടുക്കവും വേദനയും രേഖപ്പെടുത്തി നടൻ മോഹൻലാൽ. 'നരൻ', 'പുലിമുരുകൻ', 'ഒടിയൻ', റിലീസിനൊരുങ്ങുന്ന 'അതിമനോഹരം' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കിയ ഷാജികുമാറുമായുള്ള ആത്മബന്ധവും ഓർമ്മകളും മോഹൻലാൽ പങ്കുവെച്ചു. സെറ്റിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം, ആരോഗ്യനില വീണ്ടെടുക്കുന്നതിനിടയിലാണ് അന്തരിച്ചത്.

ഛായാഗ്രാഹകൻ ഷാജികുമാറിന്റെ അകാല വേർപാടിൽ വേദന പങ്കുവച്ച് നടൻ മോഹൻലാൽ. ‘നരൻ’, ‘പുലിമുരുകൻ’, ‘ഒടിയൻ’, ‘തുടരും’ തുടങ്ങി റിലീസിനൊരുങ്ങുന്ന ‘അതിമനോഹരം’ ഉൾപ്പടെ മോഹൻലാലിന്റെ നിരവധി സിനിമകൾക്ക് ദൃശ്യങ്ങൾ ഒരുക്കിയ ഛായാഗ്രാഹകനാണ് ഷാജി കുമാർ.
‘പ്രിയപ്പെട്ട ഷാജി കുമാര്‍ നമ്മോട് വിടപറഞ്ഞു. ഏറെ സങ്കടപ്പെടുത്തുന്ന വിയോഗമാണ്. ഛായാഗ്രഹണ കലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഷാജിയുടെ അകാല വിയോഗം ഏറെ സങ്കടപ്പെടുത്തുന്നു. നരന്, പുലിമുരുകൻ, ഒടിയന്, തുടരും തുടങ്ങി അവസാനമായി ഞങ്ങളൊന്നിച്ച അതിമനോഹരം എന്ന ചിത്രത്തില്‍ വരെ ഷാജി എന്റെ ഒപ്പമുണ്ടായിരുന്നു. വൈകാരിക ഭാവങ്ങളെ അതീവ ആഴത്തില്‍ ഒപ്പിയെടുക്കാന്‍ കഴിവുള്ള അതുല്യ പ്രതിഭയായിരുന്നു ഷാജി. സ്നേഹവും സൗഹൃദവും എക്കാലത്തും ഞങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. വേദനയോടെ ആദരാഞ്ജലികൾ’
രണ്ടു ദിവസം മുൻപ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് സെറ്റിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാജികുമാർ സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത്.